സംസ്ഥാനത്ത് സൂര്യാഘാത സാധ്യത, ഇന്നും താപനില കുത്തനെ ഉയരും, ആറ് ജില്ലകളില്‍ മുന്നറിയിപ്പ്, താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും, കേരളം ചുട്ടുപൊള്ളും....

സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. അതിനാൽ ഇന്നും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആറ് ജില്ലകളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ പാലക്കാട്, വെള്ളാനിക്കര, പുനലൂര്‍ തുടങ്ങിയ പ്രത്യേക ജാഗ്രത വേണം. സംസ്ഥാനത്തെ മിക്കയിടങ്ങളും താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടക്കാന്‍ സാധ്യത ഉണ്ട്.ഈ ദിവസങ്ങളില്‍ പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയരാനാണ് സാധ്യത.
കാലാവസ്ഥ നിരീക്ഷണ വകുപ്പിന് പുറമേ, മറ്റ് കാലാവസ്ഥ ഏജന്‍സികളും കൊടും ചൂട് പ്രവചിക്കുന്നു.സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ വേനല്‍ കടുത്തിരിക്കുകയാണ്. അടുത്ത മൂന്ന് ദിവസവും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. .പകല്‍ സമയത്ത് പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു.
വേനല്‍ കടുത്തു തുടങ്ങിയതോടെ സംസ്ഥാനത്ത് തൊഴില്‍ സമയം പുനഃക്രമീകരിച്ചിരിക്കുകയാണ്. വെയിലത്ത് ജോലി ചെയ്യുന്ന ആളുകളുടെ തൊഴില്‍ സമയമാണ് ഇപ്പോള്‍ പുനഃക്രമീകരിച്ചത്. ഇത് പ്രകാരം ഇനി മുതല്‍ ഉച്ചക്ക് 12 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയം വിശ്രമ വേളയായിരിക്കും.
പുനഃക്രമീകരിച്ച സമയക്രമം ഫെബ്രുവരി 17ആം തീയതി മുതല്‍ ഏപ്രില്‍ 30ആം തീയതി വരെയായിരിക്കും നിലവിലുണ്ടാകുക.വേനല്‍ കടുക്കുന്നതോടെ ഈ സമയങ്ങളില്‍ വെയിലത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സമയക്രമം പുനഃക്രമീകരിച്ചത്. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് തൊഴില്‍ സമയം ക്രമീകരിച്ചിട്ടുള്ളത്.
ഇതിനിടയില്‍ ഉച്ചക്ക് 12 മുതല്‍ 3 വരെയുള്ള സമയം വിശ്രമവേളയായി ക്രമീകരിച്ച് ജോലി സമയം 8 മണിക്കൂര്‍ ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ പരിശോധനകള്‍ നടത്തും. കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കും റോഡ് നിര്‍മാണ മേഖലക്കും പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട് ദൈനംദിന പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























