അഞ്ചുവര്‍ഷത്തിന് ശേഷം നടിയെ ആക്രമിച്ച കേസിൽ ജയിലിൽ നിന്നിറങ്ങിയ രണ്ടാം പ്രതി മാർട്ടിൻ ആ രഹസ്യങ്ങൾ പൊട്ടിക്കാൻ ഒരുങ്ങുന്നു... നടിമാരായ മഞ്‌ജു വാര്യര്‍, രമ്യാ നമ്പീശന്‍, നടന്‍ ലാല്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവർക്കെതിരെയുള്ള ആരോപണം മാര്‍ട്ടിന്‍ ആവര്‍ത്തിക്കുമോ? എല്ലാം മുൻപിൽ കണ്ട് ദിലീപ്....

നടിയെ അക്രമിച്ച കേസിൽ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത് ദിവസങ്ങൾക്ക് മുൻപായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം തേടി രണ്ടാം പ്രതി മാർട്ടിൻ ആന്റണി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അഞ്ചു വർഷമായി ജയിലിൽ കഴിയുകയാണെന്നും പലപ്പോഴായി വിവിധ കോടതികളിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും ഹർജികൾ തള്ളുകയായിരുന്നുവെന്നും മാർട്ടിൻ ഹർജിയിൽ പറഞ്ഞിരുന്നു. കേസിൽ താനും ഇരയാണെന്നാണ് ഇയാളുടെ വാദം. ജസ്റ്റിസ്മാരായ അജയ് രസ്‌തോഗി, എ എസ് ഓക് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയ മാര്‍ട്ടിന്‍ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാനിടയുണ്ടെന്നു പോലീസും ദിലീപ് ഉള്‍പ്പെടെയുള്ള മറ്റ് പ്രതികളും കരുതുന്നു. നടിമാരായ മഞ്‌ജു വാര്യര്‍, രമ്യാ നമ്പീശന്‍, നടന്‍ ലാല്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരേ ഗുരുതര ആരോപണവുമായി മാര്‍ട്ടിന്‍ നേരത്തേ രംഗത്തുവന്നിരുന്നു.
ഇവര്‍ ചേര്‍ന്ന് ദിലീപിനെ കുടുക്കാനുണ്ടാക്കിയ കേസാണിതെന്നാണു 2018-ല്‍ വിചാരണയ്‌ക്കായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാര്‍ട്ടിന്‍ മാധ്യമങ്ങേളാടു പ്രതികരിച്ചത്. നിരപരാധിയായ തന്നെയുള്‍പ്പെടെ ചതിച്ചതാണെന്നും അതിന്റെ പ്രതിഫലമായാണു മഞ്‌ജുവിനു മുംബൈയില്‍ ഫ്‌ളാറ്റും ഒടിയന്‍ സിനിമയില്‍ അവസരവും ലഭിച്ചതെന്നും മാര്‍ട്ടിന്‍ ആരോപിച്ചിരുന്നു. പുറത്തിറങ്ങിയ മാര്‍ട്ടിന്‍ ആരോപണം ആവര്‍ത്തിച്ചേക്കുമെന്നാണു പോലീസിന്റെ നിഗമനം. ആക്രമിക്കപ്പെട്ട നടി കഴിഞ്ഞയാഴ്‌ച ഒരു ദൃശ്യമാധ്യമത്തിലൂടെ ദുരനുഭവങ്ങള്‍ വിവരിച്ചിരുന്നു. അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌ത കേസില്‍ 2017 ഫെബ്രുവരി 17-നു മാര്‍ട്ടിനാണ് ആദ്യം അറസ്‌റ്റിലായത്.
സംഭവദിവസം തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് നടിയുടെ വാഹനമോടിച്ചത് ഇയാളാണ്. നടിയുടെ സഞ്ചാരവിവരങ്ങള്‍ മുഖ്യപ്രതി സുനില്‍കുമാറിനു ചോര്‍ത്തിക്കൊടുത്തതു മാര്‍ട്ടിനാണെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. എന്നാല്‍, താനും നടിക്കൊപ്പം ഉപദ്രവിക്കപ്പെട്ടയാളാണെന്നായിരുന്നു മാര്‍ട്ടിന്റെ വാദം. അതേസമയം ഒന്നാംപ്രതി സുനില്‍കുമാറും (പള്‍സര്‍ സുനി) നാലാംപ്രതി വിജീഷുമാണു നിലവില്‍ ജയിലിലുള്ളത്. വിജീഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാള്‍ പരിഗണിക്കും.
https://www.facebook.com/Malayalivartha























