റോഡിലിറങ്ങിയാല്‍ സര്‍വ നിയങ്ങളും കാറ്റില്‍ പറത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഇനി രക്ഷയില്ല, എല്ലാം ക്യാമറയില്‍ പതിയുന്നതോടെ നിയമത്തിന്റെ പിടിവീഴും.സംസ്ഥാനത്ത് ദേശീയ, സംസ്ഥാന പാതകളിലും പ്രധാനറോഡുകളിലും സ്ഥാപിച്ച ക്യാമറകളില്‍ 90 ശതമാനവും ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും

ഇതോടെ, അപകടങ്ങള്‍ വലിയ തോതില്‍ കുറക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. 235കോടി രൂപ ചെലവില്‍ 726 ക്യാമറകളാണ് മോട്ടോര്‍ വാഹനവകുപ്പിനു കെല്‍ട്രോണ്‍ കൈമാറിയിരിക്കുന്നത്.
ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, വണ്ടിയോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുക, ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ യാത്രചെയ്യുക, അപകടകരമായി ഓടിക്കല്‍ എന്നിവ പിടികൂടാനാണ് 700 നിര്‍മ്മിത ബുദ്ധി ക്യാമറകള്‍. മൂന്നിലെ രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും ക്യാമറ പിടിക്കും. ഇതേപോലെ ഹെല്‍മെറ്റും.
അമിതവേഗം പിടികൂടാനായി രണ്ടെണ്ണം തിരുവനന്തപുരം ബൈപ്പാസില്‍ ചാക്കയിലും ഇന്‍ഫോസിസിന്റെ മുന്നിലും രണ്ടെണ്ണം കൊല്ലം ബൈപ്പാസിലും സിഗ്‌നലുകള്‍ തെറ്റിക്കുന്നവര്‍ക്കായി ജംങ്ഷനുകളില്‍ 18 ക്യാമറകളും തയ്യാറാണ്. മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനത്തില്‍ സ്വയം പ്രവര്‍ത്തിക്കുന്ന നാലുക്യാമറ സംവിധാനങ്ങളുണ്ടാവും.
https://www.facebook.com/Malayalivartha