പന്ത്രണ്ട് ചാറ്റുകള്‍ പൂര്‍ണമായി നശിപ്പിച്ചു, കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളുടെ ചാറ്റുകള്‍ മാത്രം നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍, നശിപ്പിച്ച ചറ്റുകള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക് സയന്‍സ് ലാബിന്റെ സഹായം ക്രൈം ബ്രാഞ്ച്, വധ ഗൂഡാലോചന കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചെന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്...!

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിനെ അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചെന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ദിലീപിന്റെ ഒരു ഫോണിലെ 12 ചാറ്റുകള്‍ പൂര്‍ണമായി നശിപ്പിച്ചു.12 നമ്പരിലേക്കുള്ള വാട്ട്സ് ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളാണിവര്‍.
നശിപ്പിച്ച ചറ്റുകള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക് സയന്‍സ് ലാബിന്റെ സഹായം ക്രൈം ബ്രാഞ്ച് തേടിയിട്ടുണ്ട്. കേസിലെ നിർണ്ണായക തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോണുകളിലെ തെളിവുകൾ മുംബൈയിലെ ലാബിൽ വെച്ച് നശിപ്പിച്ചതിന്‍റെ മിറർ കോപ്പി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
കോടതിക്ക് കൈമാറും മുമ്പ് ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകൾ മുംബെയിലെ ലാബിൽ വെച്ച് നശിപ്പിച്ചെന്ന ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പ്രതികളുടെ അഭിഭാഷകരും ചേർന്ന് തെളിവുകൾ നശിപ്പിച്ചതിന്‍റെ കൂടുതൽ വിവരങ്ങൾ ക്രൈം ബ്രാഞ്ചിന് കിട്ടിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേസിനെ അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചെന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡിൽ നിന്നും ഫോണിലെ വിവരങ്ങൾ മറ്റൊരു ഹാർഡ് ഡിസ്കിലേക്ക് പകർത്തി. ഒരോ ഫയലും പരിശോധിച്ച് തെളിവുകൾ നശിപ്പിക്കുകയായിരുന്നു. ഈ ഹാർഡ് ഡിസ്കിന്‍റെ മിറർ കോപ്പി ക്രൈംബ്രാഞ്ച് ശേഖരിച്ചു. ലാബ് സ്വന്തം നിലയിൽ തയ്യാറാക്കിയ ഫോണുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടും ശേഖരിച്ചു.
കൊച്ചിയിൽ നിന്ന് കൊറിയർ വഴിയാണ് ലാബിലേക്ക് ഫോണുകൾ അയച്ചത്. ഇതിന്‍റെ രസീതും ലാബിൽ നിന്ന് കിട്ടി.നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കോടതിയിൽ നിന്ന് തന്നെയാണ് ചോർന്നതെന്ന് പ്രോസിക്യൂഷൻ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ വിജിലൻസ് രഹസ്യാന്വേഷണം തുടങ്ങിയതായി റിപ്പോർട്ട്. വിചാരണ കോടതിയിലെ ഏതോ ഒരു ഉദ്യോഗസ്ഥനാണ് ദ്യശ്യങ്ങൾ ചോർത്തിയതെന്ന സംശയത്തിലാണ് പോലീസ്.ഇയാൾ ദിലീപിൻ്റെ സ്വാധീനത്തിന് വഴങ്ങിയതായി
പോലീസ് സംശയിക്കുന്നു. ദൃശ്യങ്ങൾ ചോർത്താൻ ദിലീപ് കോടികൾ എറിഞ്ഞു കാണുമെന്ന് പോലീസ് കരുതുന്നു. ദ്യശ്യങ്ങളിൽ തിരിമറി നടത്തിയെന്ന സംശയവും പോലീസിനുണ്ട്. ഒരു സംസ്ഥാന മന്ത്രി മുമ്പ് ഇത്തരത്തിൽ ഒരു തട്ടിപ്പ് നടത്തിയിരുന്നു-
ദൃശ്യം ചോർത്തിയത് ആരാണെന്ന് കണ്ടെത്തുന്നത് പ്രയാസമാവില്ലെന്ന് തന്നെയാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. കാരണം പെൻ ഡ്രൈവ് സൂക്ഷിക്കുന്ന മുറിയിൽ പ്രവേശിക്കുന്നവരുടെ പട്ടിക ക്രൈംബ്രാഞ്ചിൻ്റെ കൈയിലുണ്ട്. ഇവരെ ചോദ്യം ചെയ്താൽ കണ്ടെത്താവുന്നതേയുള്ളു.
ദൃശ്യം ചോർന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോർട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിക്ക് കൈമാറി. ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പരിശോധിച്ചപ്പോഴാണ് ദൃശ്യം ചോർന്നുവെന്ന് വ്യക്തമായതെന്ന് പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലാണ് പെൻഡ്രൈവ് പരിശോധിച്ചത്. പെൻഡ്രൈവ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന കാലയളവിലാണ് ദൃശ്യങ്ങൾ ചോർന്നിരിക്കുന്നത്. പല ഘട്ടങ്ങളിലായി മൂന്ന് കോടതികളിൽ പെൻഡ്രൈവ് സൂക്ഷിച്ചിരുന്നു. ആലുവ, അങ്കമാലി മജിസ്ട്രേറ്റ് കോടതികളിലും, അഡീഷണൽ സെഷൻസ് കോടതിയിലുമായിട്ടായിരുന്നു ദൃശ്യം സൂക്ഷിച്ചിരുന്നത്. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് മന്ത്രി നടത്തിയതും ഇതേ തട്ടിപ്പാണ്.
https://www.facebook.com/Malayalivartha























