കോട്ടയം മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തില്‍ മറിഞ്ഞ ലോറി ക്രെയിന്‍ ഉപയോഗിച്ചു പുറത്തെടുത്തു... 18 മണിക്കൂറിലേറെ നീണ്ട ശ്രമത്തിന് ഒടുവിലാണ് ലോറി പുറത്തെടുത്തത്

കോട്ടയം മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തില്‍ വെള്ളിയാഴ്ച രാത്രിയില്‍ മറിഞ്ഞ ലോറി ക്രെയിന്‍ ഉപയോഗിച്ചു പുറത്തെടുത്തു. ഡ്രൈവര്‍ തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി എസ്.എസ് ഭവനില്‍ ബി. അജികുമാറിന്റെ മൃതദേഹം കണ്ടെടുത്തു.
18 മണിക്കൂറിലേറെ നീണ്ട ശ്രമത്തിന് ഒടുവിലാണു ലോറി പുറത്തെടുത്തത്. പാറമടക്കുളത്തിനു സമീപം തന്നെയുള്ള വളം ഡിപ്പോയില്‍ നിന്നും വളവുമായി കയറിയെത്തിയ ലോറി, നിയന്ത്രണം നഷ്ടമായി പാറമടക്കുളത്തിലേയ്ക്കു മറിയുകയായിരുന്നു.
ലോറി ഉയര്‍ത്തിയ ശേഷം ക്യാബിനുള്ളില്‍ നിന്നും അഗ്നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് മരിച്ച അജികുമാറിന്റെ മൃതദേഹം പുറത്തെടുത്തു.
"
https://www.facebook.com/Malayalivartha























