തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടു യുവാക്കള്‍ക്ക് ദാരുണന്ത്യം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം കല്ലമ്പലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. പള്ളിക്കല്‍ പലവക്കോണം സ്വദേശി സാദിഖ് (28), വര്‍ക്കല വടശേരിക്കോണം സ്വദേശി അജീഷ് (26) എന്നിവരാണ് മരിച്ചത്.ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടോടെ ദേശീയപാതയില്‍ തട്ടുപാലത്തിനും കല്ലന്പലത്തിനും ഇടയ്ക്കായിരുന്നു അപകടം. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന സാദിഖ് ഓടിച്ച ബൈക്കും എതിര്‍ദിശയില്‍ നിന്നും അജീഷ് ഓടിച്ചിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
സാദിഖിന്റെ ബൈക്കിനു പിറകിലിരുന്ന ഭാര്യ ഫൗസിയയ്ക്കും അജീഷിന്റെ ബൈക്കിന് പിന്നിലിരുന്ന മിഥുനിനുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരും ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണുവെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ നാലു പേരെയും കല്ലന്പലം പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും സാദിഖിന്റെയും അജീഷിന്റെയും ജീവന് രക്ഷിക്കാനായില്ല. ഫൗസിയയെയും മിഥുനിനെയും തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലന്പലം പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha






















