കേരളം ഇനി വെന്തുരുകും.... സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്... വരും ദിവസങ്ങളില്‍ അതികഠിനമായ ചൂട് വര്‍ദ്ധിക്കും.... താപനില മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യത, പൊതുജാഗ്രത നിര്‍ദേശങ്ങള്‍ ഇങ്ങനെ...

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്. കേരളം കൊടും ചൂടിലേക്കെന്ന പ്രതീതി ഉണര്‍ത്തി ഇന്നലെ നാലു ജില്ലകളില്‍ രേഖപ്പെടുത്തിയത് റെക്കാഡ് താപനില. കൊല്ലം (38.7 ഡിഗ്രി), പാലക്കാട് (37.6), കോട്ടയം (36.6), തൃശൂര്‍ (38.4) ജില്ലകളിലാണിത്. വരും ദിവസങ്ങളില്‍ 3 ഡിഗ്രി വരെ ചൂട് വര്‍ദ്ധിച്ചേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളില്‍ പാലക്കാട്, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ 42 ഡിഗ്രി വരെ ഉയര്‍ന്നേക്കാം.
താപനില മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനിലയില്‍ സാധാരണയില്‍ നിന്ന് 2 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. സംസ്ഥാനത്ത് വേനല്‍ ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സൂര്യാഘാതമേല്‍ക്കാനും സൂര്യാതപത്തിനും സാധ്യതയുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഈ നിലയില്‍ പോയാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ചൂട് ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സീസണാകും ഇത്. അടുത്ത ആഴ്ച ഇടവിട്ട ദിവസങ്ങളില്‍ ചെറിയ തോതിലുള്ള മഴയ്ക്കു സാദ്ധ്യതയുണ്ടെങ്കിലും ചൂട് കുറയ്ക്കാന്‍ പര്യാപ്തമാകില്ല. 360 മില്ലീമീറ്റര്‍ മഴയാണ് ഈ വേനല്‍ക്കാലത്ത് ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം അധികമഴ ലഭിച്ചിരുന്നു.
ആഗോളതാപനത്തിനൊപ്പം ഹരിതഗൃഹ വാതങ്ങളുടെ പുറന്തള്ളല്‍ അധികരിക്കുന്നതും അന്തരീക്ഷ താപനില കൂടാന്‍ കാരണമാകുന്നു. കാര്‍ബണ്‍ മോണോക്‌സൈഡ്, മീഥൈന്‍, നൈട്രസ് ഓക്‌സൈഡ് എന്നിവയാണ് വ്യവസായ ശാലകളും വാഹനങ്ങളും പുറന്തള്ളുന്ന പുകയിലെ പ്രധാന ഘടകങ്ങള്‍.
വാഹനങ്ങളില്‍ നിന്നു പുറത്തു വരുന്ന വാതകങ്ങള്‍ ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിച്ചും വ്യവസായ ശാലകളില്‍നിന്നുള്ളവ അള്‍ട്രാവയലറ്റ് രശ്മികളില്‍ പ്രതിപ്രവര്‍ത്തിച്ചും ഭൂമിയുടെ ഉപരിതലത്തില്‍ ഓസോണ്‍ ഉണ്ടാകുന്നുണ്ട്. ഇത് ഹരിതഗൃഹ വാതകമായി മാറുന്നു. അന്തരീക്ഷത്തില്‍ ചൂടു വര്‍ദ്ധിക്കുന്നതില്‍ ഇതിന്റെ പങ്ക് വളരെ വലുതാണ്.
സംസ്ഥാനത്ത് കൊടിയ ചൂട് വരാനിരിക്കുന്നതേയുള്ളൂവെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. മധ്യേന്ത്യയില്‍ നിന്നുള്ള ഉഷ്ണതംരഗങ്ങള്‍ എത്തുന്നതോടെ ഈ മാസം അവസാനം മുതല്‍ ഇനിയും ചൂട് കൂടും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വേനല്‍ മഴ കുറവായിരിക്കുമെന്നും കുസാറ്റിലെ കാലസ്ഥ വിദഗ്ധര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂട് ടെസ്റ്റ് ഡോസ് മാത്രമെന്ന് വിദഗ്ധര്‍. അടുത്ത ദിവസങ്ങളില്‍ വേനല്‍ മഴ വരുന്നതോടെ ചൂട് അല്‍പ്പം കുറയും. പക്ഷേ ഈ മാസം അവസാനത്തോടെ മധ്യേന്ത്യയില്‍ നിന്ന് ഉഷ്ണതരംഗങ്ങള്‍ എത്തി തുടങ്ങും. അതോടെ അന്തരീക്ഷ ഊഷ്മാവ് പലയിടത്തും 40 ഡിഗ്രി കടക്കും.
നിലവില്‍ തമിഴ്‌നാട്, ആന്ധ്ര ഭാഗങ്ങളില്‍ നിന്നുള്ള കരക്കാറ്റാണ് കേരളത്തില്‍ കിട്ടുന്നത്. ഈ മാസം അവസാനത്തോടെ ഇതവസാനിച്ച് അറബിക്കടലില്‍ നിന്ന് കാറ്റ് വരും. ഇത് അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയ്ക്കും. ഇതോടെ തീരപ്രദേശങ്ങളിലടക്കം അനുഭവപ്പെടുന്ന ചൂടിന്റെ വ്യാപ്തി കൂടും.
കാലാവസ്ഥ വ്യതിയാനമാണ് വേനല്‍ കടുക്കുന്നതിന് പിന്നില്‍. ഇതിനൊപ്പം കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ നിന്ന് ചൂട് വമിക്കുന്നതും നഗരപ്രദേശങ്ങളിലടക്കം പച്ചപ്പ് കുറഞ്ഞതും വേനല്‍ അസഹനീയമാക്കുന്നു. വരാനിരിക്കുന്ന ദിവസങ്ങള്‍ കൊടിയ ചൂടിന്റെതായതിനാല്‍ വെയിലത്തിറങ്ങുന്നവരെല്ലാം സര്‍ക്കാര്‍ മര്‍ഗ്ഗനി!ദ്ദേശങ്ങള്‍ പാലിക്കണമെന്നാണ് വിദഗ്ധാഭിപ്രായം.
പൊതുജാഗ്രത നിര്‍ദേശങ്ങള്‍
പൊതുജനങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയമെങ്കിലും നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.
നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധിക!ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മാ മുതല്‍ 3 ുാ വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ലേബര്‍ കമ്മീഷ്ണര്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ഉത്തരവിട്ടിട്ടുണ്ട്. അതിനനുസരിച്ച് തൊഴില്‍ ദാതാക്കളും തൊഴിലാളികളും സഹകരിക്കേണ്ടതാണ്.
ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു (11 മാ ീേ 3 ുാ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ് . അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും അതുപോലെ ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
https://www.facebook.com/Malayalivartha






















