സർക്കാരിന്റെ സ്വപ്ന പദ്ധതിയെ എടുത്ത് ചവറ്റു കുട്ടയിലിടാൻ നാട്ടുകാരും പ്രതിപക്ഷവും കച്ചമുറുക്കി ഇറങ്ങി... എന്തുവന്നാലും ഇത്തവണ സർക്കാരിനെ മുട്ടുകുത്തിക്കും എന്ന അടിയുറച്ച വാശിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അതുപോലെ മറ്റ് കോൺഗ്രസ് നേതാക്കൾക്കും. ഇതിനൊപ്പം ജനങ്ങൾ കൂടി ഒത്തൊരുമിക്കുമ്പോൾ തടുക്കാൻ സർക്കാരിന് സാധിക്കുമോ?

സർക്കാരിന്റെ സ്വപ്ന പദ്ധതിയെ എടുത്ത് ചവറ്റു കുട്ടയിലിടാൻ നാട്ടുകാരും പ്രതിപക്ഷവും കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ്.
ഇന്നലെ തീ പാറുന്ന വാദപ്രതിവാദങ്ങളാണ് നിയമസഭ സാക്ഷ്യം വഹിച്ചിട്ടുണ്ടായിരുന്നത്. ഇതിന് പിന്നാലെ അവിടെ ചൂടേറിയ ചർച്ചാവിഷയങ്ങൾ എന്ത് എന്നുള്ളതാണ് ജനങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത്. സതീശൻ മുഖ്യമന്ത്രിയേയും സർക്കാരിനും ഏറെ വെല്ലുവിളി ഉയർത്തി നിന്നു എന്നതാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്.
സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയ നോട്ടീസിൽ നിയമസഭയിൽ ചർച്ച തുടങ്ങിയത് മുതൽ വമ്പൻ വാഗ്വാദങ്ങളാണ് സഭയിൽ ഇന്ന് നടന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ ചർച്ചയിൽ പി.സി. വിഷ്ണുനാഥ് പ്രമേയത്തിന് അവതരിപ്പിച്ചു സംസാരിച്ചു തുടങ്ങി. തുടർന്ന് എ. എൻ. ഷംസീർ, രമേശ് ചെന്നിത്തല, പി. എസ്. സുപാൽ എന്നിവർ സംസാരിച്ചു. അതിനു ശേഷം ശക്തമായ വിമർശനങ്ങളാണ് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയു അതുപോലെ തിരിച്ചും ഉണ്ടായിരിക്കുന്നത്.
അടിയന്തപ്രമേയ ചർച്ചയിൽ പദ്ധതിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും എൽഡിഎഫ് പിന്നാലെ എത്തിയിരുന്നു. ഭരണ കക്ഷിയിൽ നിന്ന് സിപിഎം എംഎൽഎ എ.എൻ.ഷംസീറാണ് ആദ്യം സംസാരിച്ചത്. പ്രമേയം അവതരിപ്പിച്ച പി.സി.വിഷ്ണുനാഥിനു പിന്നാലെയാണ് ഷംസീർ സംസാരിച്ചത്.
എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ സിൽവർലൈൻ ആരൊക്കെ പറഞ്ഞാലും നടപ്പിലാക്കുമെന്ന് ഷംസീർ പറഞ്ഞു. എന്തിനെയും ഏതിനെയും എതിർക്കുന്നതാണ് പ്രതിപക്ഷ രീതി. കേരളത്തിൽ മണിക്കൂറിൽ 57 കിലോമീറ്റർ വേഗത്തിലേ ട്രെയിൻ ഓടിക്കാൻ കഴിയൂ. ഇതിനാൽ പദ്ധതി കേരളത്തിന് അനിവാര്യമാണെന്നും ഷംസീർ പറഞ്ഞു.
ഇതിനാൽ പദ്ധതി കേരളത്തിന് അനിവാര്യമാണ്. പരിസ്ഥിതിക്ക് പദ്ധതി കാരണം പ്രശ്നമുണ്ടാകില്ല. ഭൂമി നഷ്ടപ്പെടുന്നവർക്ക് ന്യായവില നിശ്ചയിച്ചിട്ടുണ്ട്. സിപിഎമ്മിന് വോട്ടു ചെയ്തവർക്കു മാത്രമല്ല കെ–റെയിൽ. എല്ലാപേർക്കും സഞ്ചരിക്കാനാണ്. പ്രതിപക്ഷം നിലപാട് തിരുത്തണം.
പി.എസ്.സുപാൽ (സിപിഐ), ജോബ് മൈക്കിൾ (കേരള കോൺഗ്രസ് (എം)), കെ.പി.മോഹനന്‍ (എൽജെഡി), വി.ജോയ് (സിപിഎം), രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് (എസ്)), തോമസ് കെ.തോമസ് (എൻസിപി), കെ.ടി.ജലീൽ (സിപിഎം സ്വത) എന്നിവരാണ് എൽഡിഎഫിൽനിന്ന് സിൽവർലൈൻ പദ്ധതിയെ അനുകൂലിച്ചു സംസാരിച്ച മറ്റുള്ളവർ.
നിയസഭയിലെ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പദ്ധതിയെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷ നേതാവ് കത്തിക്കയറി. സില്‍വര്‍ ലൈന്‍ കേരളത്തെ തകര്‍ക്കുന്ന പദ്ധതിയാണെന്നും പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
സില്‍വര്‍ ലൈന്‍ കേരളത്തെ തകര്‍ക്കുന്ന പദ്ധതിയാണെന്നും പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കുമെന്നും അദ്ദേഹം ആരോപിച്ചു. വരേണ്യ വര്‍ഗത്തിനു വേണ്ടിയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. കെഎസ്ആര്‍ടിസിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊണ്ട് സില്‍വര്‍ലൈന്‍ നടപ്പാക്കുന്നു. ഇതിന്റെ കടം കേരളത്തിന് താങ്ങാനാകില്ല. ഇരകളാകുന്നത് കേരളം മുഴുവനാണ്.
മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതല്ല ഡിപിആര്‍ എംബാഗ്മെന്റ് കണക്ക്. പദ്ധതി ലാഭകരമെന്ന് വരുത്തി തീര്‍ക്കാന്‍ കണക്കുകളില്‍ കൃത്രിമം നടത്തുന്നു. എതിര്‍ക്കുന്നവരെ കുറ്റപ്പെടുത്തുന്നത് ഏകാധിപതികളാണ്. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തിയല്ല പദ്ധതി നടപ്പാക്കേണ്ടത്. കേരളത്തെ ബനാന റിപ്പബ്ലിക് ആക്കാന്‍ അനുവദിക്കില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് നല്ല രീതിയിൽ മുഖ്യനെ ചൊടിപ്പിച്ചിട്ടുണ്ടായിരുന്നു.
സ്ഥലത്ത് കല്ലിട്ടാൽ പിഴുതെറിയുമെന്ന് വ്യക്തമാക്കി. പദ്ധതിക്ക് പ്രതിപക്ഷത്തിന്റെ അനുമതി വേണ്ടെന്ന് പറഞ്ഞ എഎൻ ഷംസീർ സ്ഥലത്ത് സ്ഥാപിക്കുന്ന കല്ലുകൾ പിഴുതാൽ പൊലീസിന്റെ അടി കിട്ടുമെന്ന് വ്യക്തമാക്കി. ഒരു തലമുറക്ക് വേണ്ടിയാണ് കെറെയില്‍. എന്തോ മഹാവല്ല്യ കാര്യം പോലെ തൂണുപൊരിക്കലാണ് നിങ്ങളുടെ പണി.
പൊലീസ് അടിച്ചു. തൂണ്‍ പൊരിച്ചാല്‍ കുറച്ച് അടിയൊക്കെ കിട്ടും. ഇനിയും കളിച്ചാല്‍ ഇനിയും കിട്ടും. വികസനം തടസപ്പെടുത്താന്‍ ആര് ശ്രമിച്ചാലും സര്‍ക്കാര്‍ മുന്നോട്ട് പോകും. ഏത് ജാതി മത സാമുദായിക ശക്തികളും ഇവന്റ് മോനേജ്‌മെന്റും ശ്രമിച്ചാലും തങ്ങള്‍ മുന്നോട്ട് പോകുമെന്നും ഷംസീര്‍ സഭയില്‍ വെല്ലുവിളിച്ചു.
തൊട്ട് പിന്നാലെ അതിനുള്ള മറുപടിയും മുഖ്യന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. പ്രതിപക്ഷം പാപ്പരായ അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഞ്ഞടിച്ചു. വസ്തുനിഷ്ഠമായി ഒന്നും പറയാനില്ല. എത്രയും വേഗം സിൽവർലൈൻ നടപ്പിലാക്കണമെന്നത് പൊതുവികാരമാണെന്നും നിയമസഭയിൽ അദ്ദേഹം വ്യക്തമാക്കി. സിൽവർലൈൻ പദ്ധതി സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി പരിസ്ഥിതി ദുർബല പ്രദേശങ്ങളിലൂടെയാണെന്ന വാദത്തെയും അദ്ദേഹം തള്ളി.
പിന്നീട് എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ചില വിളിച്ചു പറയലാണ് അദ്ദേഹം നടത്തിയത്. 'സംസ്ഥാനത്ത് പൊലീസ് അതിക്രമം ഇല്ല. പദ്ധതി പ്രായോഗികമല്ലെന്ന് പ്രതിപക്ഷത്തിന് എപ്പോഴാണ് ബാേദ്ധ്യപ്പെട്ടത്. ഭാവി തലമുറയ്ക്കുവേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. അതിനാൽ പദ്ധതി നടപ്പാക്കിയേ തീരൂ എന്ന വാശിയാണ് അദ്ദേഹം അറിയിച്ചത്. പ്രതിപക്ഷം വികസന മുന്നേറ്റത്തെ തുരങ്കം വയ്ക്കുകയാണ്. പദ്ധതി സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ പരിപോഷിപ്പിക്കും. വായ്‌പ്പെടുക്കുന്നതിൽ ഒരു അസ്വാഭാവികതയുമില്ല എന്നുകൂടി കൂട്ടിച്ചേർത്തു.
തിരിച്ചടവിന് നാൽപ്പതു വർഷത്തെ സാവകാശവും ലഭിക്കും. പശ്ചിമഘട്ടത്തെ തകർക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കോൾ നിയങ്ങളിലെ കൃഷി തടസപ്പെടില്ല. ചെലവ് രണ്ടുലക്ഷം കോടിയാകുമെന്നത് എതിർക്കാൻവേണ്ടി പറയുന്നതാണ്. ഒരു ഹെക്ടറിന് ഒമ്പതു കോടിയാണ് നഷ്ടപരിഹാരം. സിൽവർലൈൻ റെയിൽവേയുമായി ചേർന്നുള്ള സംരഭമാണ്. പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കില്ല. ഇതിന്റെ ഭാഗമായി സംസ്ഥാനത്തൊരിടത്തും രണ്ടാൾ പൊക്കത്തിൽ മതിലുകൾ ഉയരുകയുമില്ല. അതെല്ലാം മറച്ചുവച്ചു കൊണ്ടാണ് കല്ലിളക്കാൻ നടക്കുന്നത്'- മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിക്കുശേഷം പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്ത് പോവുകയാണ് ചെയ്തത്. പ്രധാന പ്രശ്നങ്ങൾക്ക് മറുപടി കിട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു സഭാ ബഹിഷ്കരണം. സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ച് സർക്കാർ ചർച്ചയ്ക്ക് തയ്യാറാവുകയായിരുന്നു.
അപ്രതീക്ഷതമായാണ് ചർച്ചയ്ക്ക് അനുമതി നൽകിയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ചർച്ച ചെയ്യുന്ന ആദ്യത്തെ അടിയന്തര പ്രമേയ നോട്ടീസാണിത്. പി.സി. വിഷണുനാഥാണ് വിഷയം ചർച്ച ചെയ്യാൻ നോട്ടീസ് നൽകിയത്.രണ്ടു മണിക്കൂറാണ് ചർച്ചയ്ക്ക് അനുവദിച്ചിരിക്കുന്ന
https://www.facebook.com/Malayalivartha






















