പോക്സോ കേസില്‍ പരാതി നല്‍കി കോഴിക്കോട്ട് തിരിച്ചെത്തിയതിന് പിന്നാലെ എത്ര പണം വേണമെങ്കിലും തരാമെന്ന് പറഞ്ഞ് അഭിഭാഷകന്‍ എത്തി; ആദ്യം ഓഫീസിലെ ജീവനക്കാരോടെല്ലാം പുറത്തുനില്‍ക്കാന്‍ പറഞ്ഞു... ഫോണ്‍ മാറ്റിവെയ്ക്കാനും ആവശ്യപ്പെട്ടു... പിന്നീട് ആവശ്യപ്പെട്ടത്; ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസില്‍ മൊഴി മാറ്റിപ്പറയാന്‍ പണം വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരി

ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസില്‍ പരാതിക്കാരിയുടെ നടുക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വരുകയാണ്. മൊഴി മാറ്റിപ്പറയാന്‍ പണം വാഗ്ദാനം ചെയ്തതായാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. റോയി വയലാട്ടിന്റെ പ്രതിനിധിയെന്ന് അവകാശപ്പെട്ടെത്തിയ അഭിഭാഷകനാണ് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്. പോക്സോ കേസില്‍ പരാതി നല്‍കി കോഴിക്കോട്ട് തിരിച്ചെത്തിയതിന് പിന്നാലെയാണ് അഭിഭാഷകന്‍ തന്നെ സമീപിച്ചതെന്നും എത്ര പണം വേണമെങ്കിലും തരാമെന്ന് പറഞ്ഞതായും പരാതിക്കാരി വെളിപ്പെടുത്തി. പരാതി നല്‍കി തിരിച്ചെത്തിയതിന് ശേഷമാണ് എന്റെ ഒരു സുഹൃത്തിനൊപ്പം അഭിഭാഷകന്‍ എന്റെ ഓഫീസിലേക്ക് വന്നത്. ആദ്യം ഓഫീസിലെ ജീവനക്കാരോടെല്ലാം പുറത്തുനില്‍ക്കാന്‍ പറഞ്ഞു. ഫോണ്‍ മാറ്റിവെയ്ക്കാനും ആവശ്യപ്പെട്ടു. പിന്നീടാണ് കേസിനെക്കുറിച്ച് സംസാരിച്ചത്. അന്ന് കേസില്‍ രഹസ്യമൊഴി കൊടുത്തിരുന്നില്ല.
അതിനാല്‍ കേസ് ഇത്ര ശക്തമല്ലായിരുന്നു. പിന്നീട് മറ്റു പെണ്‍കുട്ടികളടക്കം രഹസ്യമൊഴി നല്‍കിയതോടെയാണ് കേസ് ശക്തമായത്.' 'റോയി വയലാട്ടിന്റെ നിര്‍ദേശപ്രകാരമാണ് വന്നതെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്റെ മുന്നില്‍വെച്ച് റോയിയുടെ വക്കീലിനെ അദ്ദേഹം വിളിച്ചെങ്കിലും വക്കീല്‍ ഫോണെടുത്തില്ല. തുടര്‍ന്നാണ് പണത്തെക്കുറിച്ചടക്കം സംസാരിച്ചത്'.'അഞ്ജലി എനിക്ക് കുറച്ചു പണം തരാനുണ്ട്. ആ തുക 50 ലക്ഷമാണെന്ന് തെറ്റിദ്ധരിച്ചാകാം അവര്‍ 50 ലക്ഷം തരാമെന്ന് പറഞ്ഞത്. അഞ്ജലി തരാനുള്ള 50 ലക്ഷം തരാമെന്നായിരുന്നു അവരുടെ വാക്കുകള്‍. ബാക്കി നിങ്ങള്‍ പറയുന്നത് പോലെയാണെന്നും അത് എത്രയാണെന്ന് വെച്ചാല്‍ സംസാരിക്കാമെന്നും പറഞ്ഞു.
കേസ് തീരാന്‍ രണ്ടുവര്‍ഷമെടുക്കുമെന്നും ആ സമയത്ത് അതിനെക്കുറിച്ച് സംസാരിക്കാം എന്നുമാണ് പറഞ്ഞത്. റോയിയുടെ സഹോദരന്‍ തന്നെ വിളിച്ചതായും അഭിഭാഷകന്‍ പറഞ്ഞിരുന്നു'- പരാതിക്കാരി വെളിപ്പെടുത്തി. വേണമെങ്കില്‍ കേസില്‍ അഞ്ജലിയെ കുടുക്കാമെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു. അഞ്ജലിയുടെ ഫോണ്‍ പിടിച്ചാല്‍ തന്നെ എല്ലാം കണ്ടെത്താമെന്നും ഒരു 15 മിനിറ്റ് ചോദ്യംചെയ്താല്‍ അഞ്ജലി തന്നെ എല്ലാം പറയുമെന്നുമായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്. അഞ്ജലിയെ നേരത്തെ അറിയാവുന്ന ആളാണ് അഭിഭാഷകന്‍. അതിനാല്‍തന്നെ അഞ്ജലിയെ സമീപിച്ച ചില മയക്കുമരുന്ന് ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങളും മറ്റുചില സംഭവങ്ങളുടെ വിശദാംശങ്ങളും അദ്ദേഹത്തിന് അറിയാമെന്നും പരാതിക്കാരി പറഞ്ഞു. ധൈര്യം കൊണ്ടല്ല, ഭീഷണി സഹിക്കാന്‍ വയ്യാതെ ഗത്യന്തരമില്ലാതെയാണ് പരാതി നല്‍കിയതെന്നും യുവതി വ്യക്തമാക്കി.
കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ അഞ്ജലിക്കൊപ്പം മറ്റൊരു യുവതി കൂടെ ഉണ്ടായിരുന്നു. അവരാണ് ഞങ്ങളെ നിര്‍ബന്ധിച്ച് വീണ്ടും പബ്ബിലേക്ക് കൊണ്ടുപോയത്. മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടാല്‍ അവരെ ഉടന്‍ ഹോട്ടലില്‍നിന്ന് പുറത്താക്കുമെന്നാണ് റോയി വയലാട്ട് ഒരു യൂട്യൂബ് ചാനലില്‍ പറയുന്നത് കണ്ടത്. എന്നാല്‍ കടല കൊറിക്കുന്നത് പോലെയാണ് നമ്പര്‍ 18 ഹോട്ടലില്‍ എല്ലാവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതെന്നും പരാതിക്കാരി ആരോപിച്ചു. നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി റീമാദേവ് എന്നിവര്‍ക്കെതിരേയാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ അഞ്ജലി റീമാദേവിന് ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളായ റോയി വയലാട്ടും സൈജു തങ്കച്ചനും കഴിഞ്ഞദിവസങ്ങളില്‍ പോലീസില്‍ കീഴടങ്ങുകയും ചെയ്തു. ഹൈക്കോടതിയും സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് ഇരുവരും കീഴടങ്ങിയത്. കേസില്‍ രണ്ടുപ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച അഞ്ജലി റീമാദേവിനോട് ഹാജരാകാനും ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























