രാമൻപിള്ളയുടെ കോട്ടയിൽ അതിജീവിതയുടെ മിന്നൽ നീക്കം! ആ മൂന്നുപേരെ തൂക്കാൻ നേരിട്ടിറങ്ങി!ഇരുപത് സാക്ഷികൾ കൂറ് മാറിയതിന് പിന്നിൽ അഭിഭാഷക സംഘമാണ്.. അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് അതിജീവിത; വിഷയത്തില്‍ ബാര്‍കൗണ്‍സില്‍ ഇടപെടണമെങ്കില്‍ തെളിവുകള്‍ വേണം... അതുള്‍പ്പെടെ പരിശോധിച്ച ശേഷം പരാതി അച്ചടക്ക സമിതിക്ക് പരിശോധനയ്ക്ക് വിടുന്നതാണ് ബാര്‍ കൗണ്‍സിലിന്റെ രീതിയെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍; കേസ് വേറെ ലെവലിലേക്ക്...

നടിയെ ആക്രമിച്ച കേസിൽ ബാർ കൗൺസിലിൽ പരാതിയുമായി അതിജീവിത. അഡ്വ. ബി രാമൻ പിള്ള അഭിഭാഷകവൃത്തിയുടെ ചട്ടങ്ങൾക്ക് എതിരായി പ്രവർത്തിച്ചുവെന്നാണ് പരാതി. ബാർ കൗൺസിൽ സെക്രട്ടറിക്കാണ് പരാതി നൽകിയത്. ദിലീപിന്റെ അഭിഭാഷകൻ ബി രാമൻ പിള്ള പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നുവെന്നും നടി ആരോപിച്ചു. രാമൻ പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിച്ചെന്നും തെളിവ് നശിപ്പിക്കാൻ നേതൃത്വം നൽകിയെന്നും പരാതിയിൽ പറയുന്നു. ഓഫീസിൽവച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു. ഇരുപത് സാക്ഷികൾ കൂറ് മാറിയതിന് പിന്നിൽ അഭിഭാഷക സംഘമാണ്. അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ബി രാമൻ പിള്ള. കക്ഷിയുമായി നേരിട്ട് ബന്ധപ്പെടാൻ മുതിർന്ന അഭിഭാഷകർക്ക് അനുവാദം ഇല്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം അതിജീവിതയുടെ പരാതി ഔദ്യോഗികമല്ലെന്ന് ബാര്‍ കൗണ്‍സില്‍ പ്രതികരിച്ചു. ഇ മെയില്‍ വഴി അതിജീവിതയുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ബാര്‍കൗണ്‍സില്‍ ഇതില്‍ അന്വേഷണം നടത്തണമെങ്കില്‍ നടപടിക്രമങ്ങള്‍ പ്രകാരം അപേക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു. ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് ജോണാണ് സംഭവത്തിന് പിന്നാലെ പ്രതികരിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു അതിജീവിതയുടെ പരാതി ലഭിച്ചത്. അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിങ്ങനെയുള്ള മൂന്നുപേരുടെ പേരിലാണ് ആക്ഷേപം ഉന്നയിക്കുന്നത്. എന്നാല്‍ ഇ മെയില്‍ വഴിയുള്ള പരാതി ഔദ്യോഗികമായി കണക്കാക്കാനാവില്ല. പരാതി അന്വേഷിക്കണം എങ്കില്‍ ഫീസ് അടച്ച് പരാതി നല്‍കണമെന്നും ബാര്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. നിയമപരമായ രീതിയില്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കാന്‍ തയ്യാറാണെന്നും ബാര്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ ബാര്‍കൗണ്‍സില്‍ ഇടപെടണമെങ്കില്‍ തെളിവുകള്‍ വേണം. അതുള്‍പ്പെടെ പരിശോധിച്ച ശേഷം പരാതി അച്ചടക്ക സമിതിക്ക് പരിശോധനയ്ക്ക് വിടുന്നതാണ് ബാര്‍ കൗണ്‍സിലിന്റെ രീതിയെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് ജോണ്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























