'ഭീകര സംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എസ്.എഫ്.ഐയെ നിരോധിക്കണം'; നിരന്തരമായി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങള്‍ പോലും എസ്.എഫ്.ഐ നിഷേധിക്കുകയാണ്; എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയം ലോക്സഭയില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍

ഭീകര സംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ എം.പി ലോക്സഭയില്‍ പറഞ്ഞു. നിരന്തരമായി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങള്‍ പോലും എസ്.എഫ്.ഐ നിഷേധിക്കുകയുമാണ് ചെയ്യുന്നത്. ചൊവ്വാഴ്ച കോളേജ് തെരഞ്ഞെടുപ്പിന് ശേഷം രാത്രിയില്‍ തിരുവനന്തപുരം ലോ കോളേജില്‍ വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെയുള്ളവരെ അതിക്രൂരമായി മര്‍ദ്ദിച്ച പശ്ചാത്തലത്തിലാണ് എം.പി ലോക്സഭയില്‍ വിഷയം ഉന്നയിച്ചത്.
തിരുവനന്തപുരം ലോ കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് വലിച്ചിഴച്ചു ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ലോ കോളജ് തെരഞ്ഞെടുപ്പില്‍ കെ.എസ്.യു സ്ഥാനാര്‍ഥി ജയിച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോളേജിലെ അക്രമത്തിന് ശേഷം വീടുകയറിയുള്ള മര്‍ദനത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് തലയ്ക്കും കാലിനും പരിക്കേറ്റു. കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ 2 കേസുകളും എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ ഒരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha
























