വകുപ്പ് മന്ത്രിക്ക് നാട്ടുകാരോട് ഗുണ്ടായിസം നടത്താം! കാലിൽപിടിച്ച് വലിച്ചിഴക്കാൻ പോലീസിന് അധികാരം?

മാടപ്പള്ളിയില്‍ കെ റെയില്‍ സര്‍വേ നടപടിക്കെതിരെ പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ചാണ് സ്ഥലത്ത് നിന്നും നീക്കിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ 23 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനിലെത്തിച്ചിരുന്നു. വളരെ മോശമായി നീക്കത്തിലൂടെയാണ് പോലീസ് ഇവരെ നീക്കിയത് എന്നാണ് ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്.
കെ റെയിൽ കല്ലിടലിനെതിരെ കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയിൽ നാട്ടുകാരും പൊലീസും തമ്മിലുള്ള സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും പിന്നാലെ രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിലും വി. ടി. ബൽറാമുമാണ് തങ്ങളുടെ ഫേസ്ബുക്കിലൂടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
വകുപ്പ് മന്ത്രി ഗുണ്ടയായത് കൊണ്ട് ഗുണ്ടായിസം നാട്ടുകാരോട് കാണിക്കാനിറങ്ങുന്ന പൊലീസുകാര്‍ 'കെപി' എന്നാല്‍ 'കുറ്റി പ്രൊട്ടക്ട്ടേഴ്സ്' എന്നല്ലെന്ന് മനസിലാക്കണമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. IPC സെക്ഷൻ 354 എന്താണെന്നും, സ്ത്രീത്വത്തിനു നേർക്കുള്ള കടന്നു കയറ്റം എന്താണെന്നുമൊക്കെ ആ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ഏമാന്മാർക്ക് ആരെങ്കിലും പഠിപ്പിച്ച് കൊടുക്കണമെന്നും രാഹുൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്...
K റെയിലിൽ ഇതിലും ആഴത്തിലുള്ള സാമൂഹികാഘാത പഠനം ഒന്നും വേണമെന്നില്ല...
IPC സെക്ഷൻ 354 എന്താണെന്നും, സ്ത്രീത്വത്തിനു നേർക്കുള്ള കടന്നു കയറ്റം എന്താണെന്നുമൊക്കെ ആ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ഏമാന്മാർക്ക് ആരെങ്കിലും പഠിപ്പിച്ച് കൊടുക്കണം.
വകുപ്പ് മന്ത്രി ഗുണ്ടയായതു കൊണ്ട് ഗുണ്ടായിസം നാട്ടുകാരോട് കാണിക്കാനിറങ്ങുന്ന പോലീസുകാരോട്, 'KP' എന്നാൽ കേരള പോലീസ് എന്നാണ് അല്ലാതെ 'കുറ്റി പ്രൊട്ടക്ട്ടേഴ്സ്' എന്നല്ല. എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
അടുത്തതായി വി.ടി. ബൽറാമിന്റെ പോസ്റ്റാണ്. അതും സമാനമായ സംഭവത്തെ കുറിച്ചാണ് പരാമർശിക്കുന്നത്. സ്ത്രീകളെ പൊലീസ് വലിച്ചിഴയ്ക്കുന്നതിന്റെ ചിത്രവും അദ്ദേേഹം പങ്കുവച്ചിട്ടുണ്ട്. ഒരു സ്ത്രീയെ ഇങ്ങനെ കാലിൽപ്പിടിച്ച് വലിച്ചിഴയ്ക്കാൻ പിണറായി വിജയന്റെ പുരുഷ പൊലീസിന് അധികാരമുണ്ടോ? എന്ന തലക്കെട്ടും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്.
അതേസമയം, കെ റെയിലിന്റെ പ്രവർത്തനങ്ങൾ സമാധാനപരമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. അക്രമസമരങ്ങളിൽനിന്ന് പ്രതിപക്ഷം പിൻവാങ്ങണമെന്നും, പദ്ധതിക്കായി കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചങ്ങനാശേരി മാടപ്പള്ളിയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യൻ. പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഒടുവിൽ സഭ ബഹിഷ്‌ക്കരിച്ചു.
മാടപ്പള്ളിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നവർക്കെതിരെ ക്രൂരമായ പൊലീസ് അതിക്രമമാണ് ഉണ്ടായതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സമാധാനപരമായി വിഷയം കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയ്ക്കു നൽകിയ ഉറപ്പിന്റെ ലംഘനമാണിത്. വനിതാ പൊലീസ് ഇല്ലാതെ സ്ത്രീകളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയാണ്. സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള നടപടികളെ എതിർക്കും.
പ്രതിഷേധിക്കുന്ന ആളുകളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കുന്നു. കുടിയൊഴിപ്പിക്കുന്നവരുടെ പ്രതിഷേധമാണ് നടക്കുന്നത്. കേരളം പോലുള്ള സംസ്ഥാനത്തിനു പദ്ധതി താങ്ങാനാകില്ല എന്ന തിരിച്ചറിവിന്റെ സമരമാണിത്. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളും ഈ സമരത്തെ ഏറ്റെടുക്കും. ശനിയാഴ്ച മുതൽ പദ്ധതിക്കെതിരെ യുഡിഎഫിന്റെ ജനകീയ സദസുകൾ ആരംഭിക്കുമെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha