ഒന്നാം പിണറായി സര്‍ക്കാരിലെ വൈദ്യുതി മന്ത്രി എം എം മണിയുടെ നടപടി റവന്യു മന്ത്രി കെ രാജന്‍ റദ്ദാക്കി... സി പി എം - സി പി ഐ തര്‍ക്കം പുതിയ മേഖലകളിലേക്ക് വഴിതിരിച്ചു വിട്ടു കൊണ്ട് ് മന്ത്രി രാജനും മണിയാശാനും കൊമ്പുകോര്‍ക്കുന്നു

ഒന്നാം പിണറായി സര്‍ക്കാരിലെ വൈദ്യുതി മന്ത്രി എം എം മണിയുടെ നടപടി റവന്യു മന്ത്രി കെ രാജന്‍ റദ്ദാക്കി. സി പി എം - സി പി ഐ തര്‍ക്കം പുതിയ മേഖലകളിലേക്ക് വഴിതിരിച്ചു വിട്ടു കൊണ്ടാണ് മന്ത്രി രാജനും മണിയാശാനും കൊമ്പുകോര്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ കൂടി അറിവോടെ കെഎസ്ഇബിക്ക് നല്‍കിയ സ്ഥലമാണ് തിരിച്ചെടുക്കുന്നത്. സി പി എം നിര്‍മ്മിക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കിനാണ് സ്ഥലം വിട്ടു നല്‍കിയത്.
മൂന്നാറിലെ ഹൈഡല്‍ പാര്‍ക്ക് നിര്‍മ്മാണത്തിനാണ് റവന്യു വകുപ്പ് അനുമതി നിഷേധിച്ചത്. എന്‍ഒസി നിഷേധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി. ഇടുക്കിയിലെ നിര്‍മ്മാണ നിരോധനം അടക്കമുള്ള കോടതി ഉത്തരവുകള്‍ നിലനില്‍ക്കുന്നതിനാല്‍ എന്‍ഒസി നല്‍കാനാവില്ലെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയ്തിലക് ഐഎഎസിന്റെ ഉത്തരവില്‍ പറയുന്നു. എ.ജലതിലകിന് മന്ത്രി അനുവദിച്ച സ്ഥലം റദ്ദാക്കാനാവില്ല. ഫയല്‍ റവന്യുമന്ത്രി കെ.രാജന്‍ കണ്ടിട്ടുണ്ട്.
അനുമതി റദ്ദാക്കാന്‍ റവന്യൂ വകുപ്പ് മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.. ഒന്ന്, ഇടുക്കി ജില്ലയില്‍ നിലനില്‍ക്കുന്ന നിര്‍മ്മാണ നിരോധന ഉത്തരവിന് വിരുദ്ധമായാണ് പാര്‍ക്കിന്റെ പണികള്‍ നടന്നത്. രണ്ട്, മുതിരപ്പുഴയാറിന്റെ അമ്പത് വാര പരിധിയില്‍ നിര്‍മ്മാണങ്ങള്‍ പാടില്ലെന്ന ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകള്‍ ലംഘിച്ചു. മൂന്നാമത്തെ കാരണം റോഡ്, കുടിവെള്ള പദ്ധതി പോലെ അടിയന്തിരമായി നടപ്പാക്കേണ്ട പദ്ധതിയല്ല എന്നത്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കാണ് പഴയ മൂന്നാറിലെ കെഎസ്ഇബിയുടെ സ്ഥലത്ത് ഹൈഡല്‍ പാര്‍ക്ക് പണിയുന്നത്.
ഹൈഡല്‍ പാര്‍ക്കിനായി ഭൂമി വിട്ടുകൊടുത്തതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന കെഎസ്ഇബി ചെയര്‍മാന്റെ ഫേബുക്ക് പോസ്റ്റ് നേരത്തെ വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. നിര്‍മ്മാണം സംബന്ധിച്ച് റവന്യൂവകുപ്പ് കൂടി തടസ്സം നില്‍ക്കുന്നതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. കെ എസ് ഇ ബി ചെയര്‍മാനെ നിയമിച്ചത് സി പി എം ആണ്. സ്ഥലം നിലനിര്‍ത്താന്‍ അദ്ദേഹം കഷ്ടപ്പെട്ടങ്കിലും ഫലമുണ്ടായില്ല.
എം എം മണി വൈദ്യുതി മന്ത്രിയായിരുന്ന 2017 ലാണ് കെഎസ്ഇബി ഹൈഡല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള ഭൂമി ബാങ്കിന് കൈമാറിയത്. പതിനേഴര ഏക്കര്‍ ഭൂമിയില്‍ നാലരയേക്കറാണ് നല്‍കിയത്. വരുമാനത്തിന്റെ 21 ശതമാനം ആദ്യ ഘട്ടത്തിലും കാലവധി പൂര്‍ത്തിയാകുന്ന വര്‍ഷം 31 ശതമാനവും നല്‍കണമെന്നാണ് കരാര്‍. ഹൈക്കോടതി വിധിയെ തുടര്‍ന്ന് നിര്‍മ്മാണ നിരോധനം നിലനില്‍ക്കുന്ന സ്ഥലത്ത് റവന്യൂ വകുപ്പിന്റെ എന്‍ഒസി ഇല്ലാതെ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ പണികള്‍ തുടങ്ങി. മുന്‍ ജില്ലാ കളക്ടര്‍ മൗനാനുവാദവും നല്‍കി. തണ്ണീര്‍ത്തടവും അണക്കെട്ടിന്റെ സംഭരണിയും മണ്ണിട്ട് നികത്തിയതോടെ കോണ്‍ഗ്രസ് നേതാവായ രാജാറാം ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ഹൈക്കോടതി ഇടപെട്ട് നിര്‍മ്മാണം തടഞ്ഞു.
പത്ത് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ തുടങ്ങിയത്. ഇതിനായി വിദേശത്ത് നിന്നും സാധനങ്ങള്‍ എത്തിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിലെ പത്തു കോടി രൂപയുടെ പദ്ധതിയില്‍ ബിയര്‍ ആന്റ് വൈന്‍ പാര്‍ലറും മിനി തിയേറ്ററും നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു. കെഎസ്ഇബി ഭൂമി കൈമാറ്റത്തിലുള്‍പ്പെടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപണം ഉയരുന്ന സ്ഥലങ്ങളിലൊന്നാണിത്. പത്തുകോടി പാഴായ മട്ടാണ്.
വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി സ്ഥലം വിട്ടുകൊടുക്കാതിരിക്കാന്‍ അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. എന്നാല്‍ റവന്യുമന്ത്രി വഴങ്ങിയില്ല. കാനം രാജേന്ദ്രനുമായി ചര്‍ച്ച ചെയ്താണ് റവന്യുമന്ത്രി ഇങ്ങനെയൊരു തീരുമാനം എടുത്തത്. സി പി എം ഇക്കാര്യത്തില്‍ കാനവുമായി സംസാരിച്ചിട്ടില്ല. സംസാരിച്ചി്ട്ട് ഫലമില്ലെന്ന് അവര്‍ കരുതുന്നു.
https://www.facebook.com/Malayalivartha