പാട്ടിനും നൃത്തത്തിനും മതായിത്തം കൽപ്പിക്കുന്നിടത്ത് പോകാതിരിക്കുക എന്നത് മാത്രമാണ് ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമുക്ക് ചെയ്യാനാവുക; ബിസ്മില്ലാ ഖാൻ്റെ ഷഹനായിക്കില്ലാത്ത അയിത്തം ഒരു നർത്തകിയ്ക്ക് കൽപ്പിച്ചയാൾ ഹിന്ദുവോ ഇന്ത്യനോ ഒരു മാനവനോ അല്ല; അഹിന്ദുവായതിനാൽ കൂടൽ മാണിക്യ ക്ഷേത്രത്തിൽ ഭാരതനാട്യം കളിക്കാൻ നർത്തകി മൻസികയ്‌ക്കു അവസരം നഷ്ടമായതിൽ പ്രതികരിച്ച് ഡോ. അരുൺകുമാർ

അഹിന്ദുവായതിനാൽ കൂടൽ മാണിക്യ ക്ഷേത്രത്തിൽ ഭാരതനാട്യം കളിക്കാൻ നർത്തകി മൻസികയ്‌ക്കു അവസരം നഷ്ടമായിരുന്നു. ഈ വിഷയത്തിൽ പ്രതിക്കരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ. അരുൺകുമാർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പാട്ടിനും നൃത്തത്തിനും മതായിത്തം കൽപ്പിക്കുന്നിടത്ത് പോകാതിരിക്കുക എന്നത് മാത്രമാണ് ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമുക്ക് ചെയ്യാനാവുക. ബിസ്മില്ലാ ഖാൻ്റെ ഷഹനായിക്കില്ലാത്ത അയിത്തം ഒരു നർത്തകിയ്ക്ക് കൽപ്പിച്ചയാൾ ഹിന്ദുവോ ഇന്ത്യനോ ഒരു മാനവനോ അല്ലെന്ന് പറഞ്ഞാണ് അദ്ദേഹം നിർത്തുന്നത് .
അതേസമയം ഹിന്ദു അല്ലെന്ന കാരണം പറഞ്ഞാണ് ഒഴിവാക്കിയത് എന്നും തനിക്ക് മതം ഇല്ലെന്നും മൻസിയ പറഞ്ഞു. തൃശൂർ ഇരിഞ്ഞാലക്കുട കൂടൽ മാണിക്യ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ഉള്ള നൃത്തോത്സവത്തിൽ ഏപ്രിൽ 21 നു വൈകുന്നേരം ആയിരുന്നു മൻസിയയുടെ നൃത്തം നടക്കേണ്ടിയിരുന്നത്. പക്ഷേ കഴിഞ്ഞ ദിവസം പരിപാടിയുടെ സംഘാടകർ മൻസിയയെ വിളിച്ച് പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു.
അഹിന്ദു ആയത് കൊണ്ടാണ് ക്ഷേത്ര മതിൽക്കെട്ടിന് അകത്ത് നടക്കുന്ന പരിപാടിയിൽ നിന്നും ഒഴിവാക്കേണ്ടി വന്നത് എന്നാണ് സംഘാടകർ നൽകിയിരിക്കുന്ന വിശദീകരണം. "ഫോൺ വിളിച്ച് ഒരു സ്റ്റേറ്റ്മെൻ്റ് പോലെ ആണ് അവർ ഇക്കാര്യം അറിയിച്ചത്. അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല, മൻസിയ ഹിന്ദുവാണോ എന്ന് ചോദിച്ചു.
ഞാൻ ഇപ്പോൾ ഒരു മതത്തിലും വിശ്വസിക്കുന്ന ആളല്ല. ജനിച്ചതും വളർന്നതും മുസ്ലിം സമുദായത്തിൽ ആയിരുന്നു, പക്ഷേ ഇപ്പൊൾ ഒരു മതത്തിലും ഇല്ല. കല്യാണം കഴിഞ്ഞപ്പോൾ മതം മാറിയോ എന്ന് ആയിരുന്നു പിന്നീട് ചോദിച്ചത്. എന്നാൽ അവർ ഹിന്ദു രീതിയിൽ തന്നെ ആണ് ജീവിക്കുന്നത് ഞാൻ മതം ഇല്ലാത്ത രീതിയിലും എന്നും അവർ പറഞ്ഞു .
https://www.facebook.com/Malayalivartha