വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാനിറങ്ങി ഒടുവില്‍ ജയിലിലായത് ആഫ്രിക്കയിൽ,നരേന്ദ്ര മോദിയും...വി.മുരളിയും കണ്‍കണ്ട ദൈവങ്ങള്‍, പിണറായി ഒന്ന് തിരിഞ്ഞുപോലും നോക്കിയില്ല! പ്രളയകാലത്ത് കേരളത്തെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ സഹായത്തിനായി കൈനീട്ടുന്നു...!!

ഞങ്ങള്‍ എന്താ പിണറായി സര്‍....കേരളത്തിലല്ലേ ജീവിക്കുന്നത്? ഞങ്ങളെ കാണാതായിട്ട് താങ്കള്‍ ഒന്ന് അന്വേഷിച്ചോ? ഇതെല്ലാം വിഴിഞ്ഞത്തുള്ള മത്സ്യത്തൊഴിലാളികള്‍ നമ്മുടെ സര്‍ക്കാരിനോട് ചോദിക്കുന്ന ചോദ്യങ്ങളാണ്. കഴിഞ്ഞ മാസം 22 ാം തീയതി കേരളത്തില്‍ നിന്ന് ചില മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവുകയും ദിശത്തെറ്റി ആഫ്രിക്കയിലെ സീഷെല്‍സില്‍ പിടിയിലാവുകയും ചെയ്തിരുന്നു.
എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഇക്കാര്യങ്ങളൊന്നും അറിഞ്ഞില്ലെന്നാണ് തോന്നുന്നത്. അതോ ഇനി അറിഞ്ഞ ഭാവം നടിക്കാത്തതാണോ? അങ്ങനെയാണെങ്കില്‍ താങ്കള്‍ ചെയ്തത് ശുദ്ധ നെറികേടാണെന്ന് പറയേണ്ടി വരും.ഇടത് അനുഭാവികള്‍ ആ വീടുകളില്‍ വരാറുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ മലയാളിവാര്‍ത്തയോട് പറഞ്ഞത്.
അതിന്റെ അടിസ്ഥാനത്തില്‍ ഇനി മറ്റൊരു കാര്യം കൂടി ചോദിക്കട്ടെ, ആഫ്രിക്കയില്‍ പെട്ടവരെ രക്ഷിക്കാനുള്ള ചങ്കുറപ്പൊന്നും ഇരട്ടച്ചങ്കനും കൂട്ടര്‍ക്കും ഇല്ല എന്ന് നിങ്ങള്‍ തന്നെ തെളിയിച്ചു. എന്നാല്‍ പിന്നെ വീട്ടിലുള്ളവരെ രക്ഷിക്കാമായിരുന്നില്ലേ. ഗൃഹനാഥന്‍ കടലില്‍ പോയപ്പോള്‍ പരസഹായമില്ലാതെ ബുദ്ധിമുട്ടിയിരുന്ന ചില കുടുംബങ്ങളും വിഴിഞ്ഞം ഭാഗത്തുണ്ടായിരുന്നു. അവിടെയുള്ള മക്കള്‍ക്ക് ഒരു നേരത്തെ ആഹാരമെങ്കിലും കൊടുക്കാന്‍ നിങ്ങള്‍ക്ക് തോന്നിയിരുന്നോ?
നിരന്തരം മാധ്യമങ്ങളെ കാണുന്ന മുഖ്യന്‍ മത്സ്യത്തൊഴിലാളികളെ കുറിച്ച് ഒരു വാക്കുപോലും എവിടേയും പറഞ്ഞിട്ടില്ല. അതാണ് അവരെ വിഷമത്തിലാക്കിയിരിക്കുന്നത്. നമുക്കറിയാം 2018ലെ പ്രളയക്കാലത്ത് മത്സ്യത്തൊഴിലാളികളെ പിണറായി സര്‍ക്കാര്‍ വാനോളം പുകഴ്ത്തിയിരുന്നു. അവര്‍ കേരളത്തിന്റെ കരുത്താണ് രക്ഷകരാണ് എന്നെല്ലാം തള്ളിമറിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ഒരു ആവശ്യം വന്നപ്പോള്‍ മുഖ്യന്‍ ഒന്ന് തിരിഞ്ഞുപോലും നോക്കിയില്ല.
ഇങ്ങനെപോയാല്‍ എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും വോട്ട് ബാങ്കിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും. വിഴിഞ്ഞം ഭാഗത്ത് വീശുന്ന കാറ്റ് ഇപ്പോള്‍ ബിജെപി സര്‍ക്കാരിന് അനുകൂലമാണ്. അവരെ രക്ഷിച്ചത് കേന്ദ്രമന്ത്രി വി. മുരളീധരനും പ്രാധാനമന്ത്രി നരേന്ദ്ര മോഡിയുമാണ് എന്നിരിക്കെ വോട്ട് ആ ഭാഗത്തേക്ക് പോയാലും കുറ്റം പറയാന്‍ കഴിയില്ല. ആ നന്ദി തിരിച്ച് കാണിക്കാനും സാധ്യതയുണ്ട്.
മാത്രമല്ല കഴിഞ്ഞ ദിവസം മുരളീധരനെ കണ്ട് മത്സ്യത്തൊഴിലാളികള്‍ നന്ദി അറിയിച്ചിരുന്നു, അവരുടെ കടങ്ങള്‍ വീട്ടാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നും വീട് ഇല്ലാത്തരെ ഉടന്‍ സഹായിക്കുമെന്നും അദ്ദേഹം വാക്കും നല്‍കിയിരുന്നു. എന്തായാലും ബിജെപി സര്‍ക്കാരാണ് തങ്ങളെ രക്ഷിച്ചതെന്നും കേന്ദ്ര മന്ത്രി വി മുരളീധരനെ തങ്ങള്‍ ദൈവത്തെ പോലെയാണ് കാണുന്നത് എന്നും മത്സ്യത്തൊഴിലാളിയായ തോമസ് തുറന്ന് പറഞ്ഞിട്ടുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സര്‍ക്കാരില്‍ തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നാണ് അവര്‍ ഇപ്പോഴും ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് പഴയ പ്രളയക്കാലം ഓര്‍ത്തെങ്കിലും സര്‍ക്കാര്‍ ആ പാവങ്ങളോട് ഒരല്‍പം കരുണ കാണിക്കണം. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കണം. അതിന്റെ ഗുണം നിങ്ങള്‍ക്ക് തന്നെയാണ് ലഭിക്കുക എന്നും ഒര്‍മപ്പെടുത്തുന്നു.
മത്സ്യത്തൊഴിലാളികള്‍ പറയുന്നു, വീഡിയോ കാണാം..
https://www.facebook.com/Malayalivartha