ഇത് ഈ മാലാഖയുടെ സഹോദരൻ...! ഒരു വര്‍ഷം തികഞ്ഞില്ല ആ കുടുംബത്തെ തീരാകണ്ണീരിലാഴ്ത്തി സൗമ്യക്ക് പിന്നാലെ സനലും, ഇടുക്കി വെടിവെപ്പില്‍ കൊല്ലപ്പെട്ട സനല്‍ ആരാണെന്ന് അറിയാമോ?

ഇസ്രയേലില്‍ വച്ച് ഹമാസ് തീവ്രവാദികളുടെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിനെ ആരും മറന്നുകാണില്ല. കേരളക്കരയെ മൊത്തം നൊമ്പരത്തിലാഴ്ത്തികൊണ്ട് 2021 മെയ് മാസത്തിലായിരുന്നു ഈ മാലാഖ മരണപ്പെട്ടത്. സൗമ്യയുടെ വിയോഗത്തില്‍ നിന്ന് കരകയാറുനുള്ള ശ്രമത്തിനിടെ ഇതാ ആ കുടുംബത്തെ തീരാകണ്ണീരിലാഴ്ത്തി മറ്റൊരു വിയോഗം കൂടി സംഭവിച്ചിരിക്കുന്നു.
കഴിഞ്ഞ ദിവസം ഇടുക്കി മൂലമറ്റത്തുണ്ടായ വെടിവെപ്പില്‍ മരണപ്പെട്ട സനല്‍ സാബു സൗമ്യയുടെ മാതൃസഹോദരന്റെ മകനാണ്. കീരിത്തോട്ടില്‍ അര കിലോമീറ്ററില്‍ ചുറ്റളവിലാണ് സനലും സൗമ്യയും താമസിച്ചിരുന്നത്. തന്റെ സഹോദരിയുടെ മരണം സനലിനെ വല്ലാതെ തളര്‍ത്തിയിരുന്നു. സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാനും സംസ്‌കാര ചടങ്ങുകള്‍ക്കുമായി ഓടി നടന്നത് സനലായിരുന്നു.
സഹോദരി മരിച്ച് ഒരു വര്‍ഷം പോലും തികയും മുമ്പ് കുടുംബത്തില്‍ ഉണ്ടായ രണ്ടാമത്തെ ദാരുണ മരണം വീട്ടുകാരേയും നാട്ടുകാരേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന സനലിനെപ്പറ്റി നാട്ടുകാര്‍ക്കെല്ലാം നല്ല അഭിപ്രായമാണുള്ളത്.
ശനിയാഴ്ച രാത്രി അശോക കവലയിലെ തട്ടുകടയില്‍ എത്തിയ പ്രതി ഫിലിപ്പ് മാര്‍ട്ടിനും ബന്ധുവും ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഭക്ഷണം തീര്‍ന്നുപോയെന്ന് അറിയിച്ചതോടെ ഇവര്‍ മറ്റുള്ളവരുമായി വാക്കുത്തര്‍ക്കത്തിലേര്‍പ്പെട്ടു. ഈ സമയത്ത് സനലും അവിടെ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
എന്നാല്‍ ബഹളം കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ സാരമായി പരുക്കേറ്റ സനല്‍ ക്ഷുഭിതനായി വീട്ടില്‍ ചെന്ന് തോക്കെടുത്ത് വരുകയാണ് ചെയ്തത്. പിന്നീട് തട്ടുകടക്ക് നേരെയും ശേഷം എകെജി കവലയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയ്ക്കു നേരെയും ഫിലിപ്പ് നിറയൊഴിച്ചു. അതിനിടയിലാണ് സനലും സുഹൃത്തായ പ്രദീപും സ്‌കൂട്ടറിലെത്തിയത്. ഇതോടെ കലിപൂണ്ട് നിന്നിരുന്ന ഫിലിപ്പ് ഇരുവര്‍ക്ക് നേരെയും വെടിയുതിര്‍ക്കുകയും സനല്‍ മരണപ്പെടുകയും ചെയ്തു. പ്രദീപ് ഗുരുതര പരുക്കുകളോടെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.
അതേസമയം ഫിലിപ്പിന്റെ കാര്‍ നാട്ടുകാര്‍ തകര്‍ത്തപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം വെടിയുതിര്‍ത്തതാണ് എന്നാണ് ഫിലിപ്പിന്റെ മാതാവ് പറയുന്നത്. വെടിയേറ്റവരും അക്രമിസംഘത്തിലുണ്ടായിരുന്നവരാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ഫിലിപ്പിന്റെ മാതാവ് ചൂണ്ടിക്കാട്ടി.
ലൈസന്‍സ് ഇല്ലാത്ത ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിച്ചാണ് ഫിലിപ്പ് വെടിയുതിര്‍ത്തത് എന്നാണ് പോലീസ് പറയുന്നുണ്ട്.2014ല്‍ ഒരു കൊല്ലനാണ് ഫിലിപ്പിന് ഈ തോക്ക് നല്‍കിയതെന്നാണ് വിവരം. നായാട്ടിനും പന്നിയെ തുരത്താനുമാണ് ഈ തോക്ക് ഇയാള്‍ സംഘടിപ്പിച്ചത്. തോക്കില്‍ നിന്നും രണ്ട് തിരകളും പ്രതിയുടെ വാഹനത്തില്‍ നിന്നും ഒരു തിരയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വീഡിയോ കാണാം..
https://www.facebook.com/Malayalivartha