പഠന ബോര്‍ഡുകളിലെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ഗവര്‍ണറില്‍ നിന്ന് മാറ്റാൻ നീക്കം; കണ്ണൂര്‍ സര്‍വകലാശാല ചട്ട ഭേദഗതിക്ക് അനുമതി നിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കണ്ണൂര്‍ സര്‍വകലാശാല ചട്ട ഭേദഗതിക്ക് അനുമതി നിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പഠന ബോര്‍ഡുകളിലെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ഗവര്‍ണറില്‍ നിന്ന് മാറ്റാനുള്ള ഭേദഗതിക്കാണ് അനുമതി നിഷേധിച്ചത്. 71 പഠന ബോര്‍ഡുകള്‍ പുനഃസംഘടിപ്പിച്ച നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തേ റദ്ദാക്കിയിരുന്നു.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ഹരജി നിലനില്‍ക്കവെയാണ് ഗവര്‍ണറുടെ അധികാരം പിന്‍വലിച്ചുകൊണ്ട് നിലവിലെ ചട്ടം സര്‍വകലാശല ഭേദഗതി ചെയ്തത്. സര്‍വകലാശാല നിയമമനുസരിച്ച് ബോര്‍ഡിന്റെ ചെയര്‍മാനെയും അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കാണുള്ളത്. യൂണിവേഴ്‌സിറ്റി നിലവില്‍ വന്ന 1996 മുതല്‍ ഗവര്‍ണറാണ് ബോര്‍ഡിലെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്തിട്ടുള്ളത്.
ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നിലനില്‍ക്കെയാണ് ഗവര്‍ണറുടെ അധികാരം പിന്‍വലിച്ചുകൊണ്ട് നിലവിലെ ചട്ടം സര്‍വകലാശാല ഭേദഗതി ചെയ്തത്. ചട്ടവിരുദ്ധമായി പുനസംഘടിപ്പിച്ച എല്ലാ പഠന ബോര്‍ഡുകളും റദ്ദാക്കണമെന്നും ചട്ടപ്രകാരം ബോര്‍ഡ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.
https://www.facebook.com/Malayalivartha