നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഒക്കെ ദിലീപിന്റെ പക്കൽ? ഒളിപ്പിച്ചത് ഹാക്കർ സായ്ശങ്കർ! പുറത്ത് വിട്ട് ക്രൈംബ്രാഞ്ച്... ദിലീപിനെ പറ്റിച്ച് ഹാക്കർ പകർത്തി; കടുവയെ പിടിച്ച കിടുവ...

വളരെയധികം നിർണയകമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ നടിയെ ആക്രമിച്ചെന്ന് കേസും അതുപോലെ അത് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചു എന്നതും മുന്നോട്ട് നീങ്ങുന്നത്. അതിനിടയിൽ ദിലീപിനെ പെടുത്താനുള്ള എല്ലാ തരത്തിലുമുള്ള നീക്കങ്ങൾ അണിയറയിൽ ഒരുക്കി വരികയാണ്.
എന്നാൽ ക്രൈബ്രാഞ്ച് ഇപ്പോൾ അന്വേഷിക്കുന്നത് പലവിവരങ്ങളും ചോർന്നു എന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങളും ചോർന്നോ എന്നതാണ്. അത്തരത്തിൽ ഗുരുതര പിഴവ് എവിടെയെങ്കിലും സംഭവിച്ചോ എന്നതാണ് വളരെ പ്രധാനമായി കണ്ടത്തേണ്ടത്.
അതുകൊണ്ട തന്നെയാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതിയായ നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. രാവിലെ പത്ത് മണിക്ക് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ദിലീപിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നതിനാൽ തുടരന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്ത് വിട്ടയക്കുക എന്നതാകും നിലവിലെ നടപടി.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചത്. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കണ്ടെത്തിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ ചോദ്യം ചെയ്യുക.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ പക്കൽ എത്തിയോ, മുഖ്യപ്രതിയുമായുളള ദിലീപിന്‍റെ അടുപ്പം സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുളളവർ നൽകിയിരിക്കുന്ന മൊഴി, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങൾ എന്നിവയെല്ലാമാണ് ദിലീപിൽ നിന്ന് ചോദിച്ചറിയുക. എസ്. പി സോജന്റെയും ഡിവൈ.എസ്.പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍
ദിലീപിന്‍റെ ഫോണിൽ നിന്ന് നശിപ്പിച്ച വിവരങ്ങളിൽ വിചാരണ കോടതി രേഖകളുമുണ്ടെന്ന് ഹാക്കറുടെ മൊഴി പുറത്ത് വന്നിരുന്നു. ഒരിക്കലും പുറത്ത്പോകാൻ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകൻ പറഞ്ഞെന്നാണ് ഹാക്കർ സായ് ശങ്കറിന്‍റെ മൊഴി. കോടതി രേഖകളിൽ ചിലത് സായ് ശങ്കറിന്‍റെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്‍റെ ഫോണിൽ വിചാരണ കോടതി രേഖ അയച്ചതാര് എന്നതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. ചോർത്തി നൽകിയത് നിയമസംവിധാനത്തിന് ഉള്ളിൽ നിന്നും ആരോ അണ് എന്നുള്ള സംശയം കൂടി ഇപ്പോൾ പങ്കുവയ്ക്കുന്നുണ്ട്.
അഭിഭാഷകരുടെ സാന്നിധ്യത്തിൽ ദിലീപിന്‍റെ രണ്ട് ഫോൺ താൻ കോപ്പി ചെയ്ത് നൽകിയെന്നാണ് സായ് നേരത്തെ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. ഇതിൽ ഒരു ഫോണിലായിരുന്നു കോടതി രേഖകൾ. മറ്റൊരു വാട്സ്ആപ് നമ്പറിൽ നിന്നാണ് ഈ രേഖകൾ അയച്ചിട്ടുള്ളത്. ഇത് ഒരിക്കലും പുറത്ത് വരാൻ പാടില്ലാത്ത കോടതി രേഖകളാണെന്ന് അഭിഭാഷകൻ പറഞ്ഞെന്ന് സായ് തുറന്ന് പറഞ്ഞിട്ടുണ്ട്.
ദിലീപ് ഈ ഘട്ടത്തിൽ അടുത്തുണ്ടായിരുന്നു. ഫോണിലെ വിവരങ്ങൾ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോൺ രേഖകൾ താൻ സ്വന്തം നിലയിൽ കോപ്പി ചെയ്ത വെച്ചെന്നും ഹാക്കർ മൊഴി നൽകിയിട്ടുണ്ട്. ഇത് എന്തിനാണെന്ന ചോദ്യത്തിന് ഹാക്കർ ഉത്തരം നൽകിയിട്ടില്ല. സായ് ശങ്കറിന്‍റെ ലാപ്ടോപ്പ് പരിശോധന നടത്തിയപ്പോൾ കോടതി രേഖകളിൽ ചിലത് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സാക്ഷി മൊഴികളടക്കമുള്ള രേഖകളാണിത്. ദിലീപിന്റെ ഫോണിലെ ഫൊറെന്‍സിക് പരിശോധനയില്‍ നിന്നും നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായിരിക്കുന്നത്. പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നെന്ന വിവരം ലഭിക്കുന്നുണ്ട്.
ഹാക്കറുടെ കൈവശം ദിലീപിന്‍റെ ഫോണിലെ കൂടുതൽ കോടതി രേഖകളുണ്ടെന്നാണ് അന്വേഷണ സംഘം ഇപ്പോൾ സംശയിക്കുന്നത്. എന്നാൽ ഇയാൾ ഒളിവിലായതിനാൽ ഇവ കണ്ടെത്താനായിട്ടില്ല. കോടതിയിൽ നിന്ന് അഭിഭാഷകർക്ക് പകർപ്പ് എടുക്കാൻ കഴിയാത്ത രേഖകളും ദിലീപിന്‍റെ ഫോണിൽ എത്തിയെന്നാണ് സംശയിക്കുന്നത്.
ഇത് ആര് അയച്ചു നൽകി എന്നതിൽ വിശദമായ അന്വേഷണം ഇനി നടത്തേണ്ടി വരും. ക്രൈം ബ്രാഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഒരു ഫോൺ കൈമാറാൻ ദിലീപ് തയ്യാറായിരുന്നില്ല. ഈ ഫോണിലേക്കാണോ കോടതി രേഖകൾ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.
നടിയെ ആക്രമിച്ചതിന്‍റെ ഗൂഡാലോചനയിലും തെളിവ് നശിപ്പിച്ചതിലും ദിലീപിനുള്ള പങ്കിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായെന്നാണ് അന്വേഷണസംഘം പറയുന്നത്. ദിലീപിന്‍റെ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ടടക്കം ചോദ്യം ചെയ്യലില്‍ നിർണായകമാകും. . എഴുതി തയ്യാറാക്കിയ ചോദ്യങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ ദിലീപില്‍ നിന്ന് വിവരങ്ങള്‍ തേടുക.
https://www.facebook.com/Malayalivartha