ജനം വീട്ടിൽ! അടിച്ച് പൊളിച്ച് നേതാക്കൾ... ചെണ്ടമേളവും സദ്യയും...

ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറി. സംസ്ഥാനത്ത് പൊതുജനങ്ങളെ വലച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞുകിടന്നു. പണിമുടക്ക് ഹൈക്കോടതി തടഞ്ഞിട്ടും പലയിടത്തും ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞു.
എന്നാൽ പണിമുടക്ക് ഐടി മേഖലയെ കാര്യമായി ബാധിച്ചില്ല. ട്രെയിൻ സർവ്വീസ് തുടർന്നെങ്കിലും യാത്രക്കാർ കുറവായിരുന്നു. സമരക്കാർ ഒരിടത്തും ട്രെയിനുകൾ തടഞ്ഞില്ല. സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരും കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയായിരുന്നു. അതുകൊണ്ട് കേരളത്തിൽ അത് എല്ലാ അർത്ഥത്തിലും ബന്ദായി മാറി.
48 മണിക്കൂർ സമരം ആദ്യ പതിനാറ് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ പലയിടത്തും അക്രമമുണ്ടായി. ജോലിക്കെത്തിയവരെ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തു. സ്വകാര്യ വാഹനങ്ങൾ പോലും സമരക്കാർ തടഞ്ഞു. ആശുപത്രി, ആംബുലൻസ്, മരുന്നുകടകൾ, പാൽ, പത്രം, ഫയർ ആൻഡ് റസ്‌ക്യൂ പോലുള്ള ആവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനുമുന്നില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ആശുപത്രികള്‍ അടക്കമുള്ള സ്ഥലങ്ങളിലെത്താന്‍ പോലീസ് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കം വാഹനങ്ങളുമായെത്തി ആര്‍.സി.സിയിലേക്കും മറ്റും പോകേണ്ടവരെ സഹായിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ആര്‍.സി.സിയിലേക്ക് മാത്രമാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നത്. ചുരുക്കം ചില ടാക്‌സികള്‍ മാത്രമാണ് തലസ്ഥാന നഗരത്തില്‍ സര്‍വീസ് നടത്തുന്നത്.
അത്യാവശ്യ കാര്യങ്ങൾക്ക് യാത്രയ്ക്കിറങ്ങിയവർ നന്നായി ബുദ്ധിമുട്ടി. കെഎസ്ആർടിസി സർവ്വീസുകൾ നാമമാത്രമായിരുന്നു. നാല് ദിവസത്തെ ബസ് സമരം അവസാനിച്ചെങ്കിലും പൊതുപണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അവരും ഇന്ന് നിരത്തിലിറങ്ങിയില്ല. തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ അഖിലേന്ത്യ പണിമുടക്ക് കേരളത്തില്‍ മാത്രമായി ഒതുങ്ങിയ കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. മുംബൈ, ദല്‍ഹി, ബംഗളൂരു അടക്കം മഹാനഗരങ്ങള്‍ സാധരണഗതിയിലാണ്.
കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അടക്കം നിലച്ചു. പോലീസ് സംരക്ഷണത്തില്‍ ചിലയിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും അക്രമം പേടിച്ചു നിര്‍ത്തിവെക്കേണ്ടി വന്നു. മിക്ക സ്ഥാപനങ്ങളിലും ജോലിയില്‍ പ്രവേശിക്കുന്നവരെ സമരക്കാര്‍ തടയുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല.
48 മണിക്കൂർ പണിമുടക്കിന്‍റെ ആദ്യ ദിനം ഇതാണ് സ്ഥിതിയെങ്കിൽ നാളെ എന്താകുമെന്നാണ് ഇനി അറിയേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണനിലയിൽ പോകുമ്പോഴാണ് കേരളത്തിൽ അത്യാവശ്യത്തിന് പുറത്തിറങ്ങിയവരെ പോലും തടഞ്ഞും ഭീഷണിപ്പെടുത്തിയമുള്ള പണിമുടക്ക്.
https://www.facebook.com/Malayalivartha