പണിമുടക്ക് ദിവസം പണിയെടുത്തു; പഞ്ചായത്ത് സെക്രട്ടറിയെ സമരാനുകൂലികൾ പഞ്ഞിക്കിട്ടു; സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

എറണാകുളത്ത് ജോലിക്കെത്തിയ പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റു. പണിമുടക്ക് അനുകൂലികളാണ് സെക്രട്ടറി കെ. മനോജിനെ മര്‍ദ്ദിച്ചത്. ഇയാളെ പരിക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ സമരാനുകൂലികള്‍ പഞ്ചായത്ത് ഓഫീസിലെത്തി സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ സെക്രട്ടറി കോതമംഗലം പോലീസില്‍ പരാതി നല്കി. ഇതോടെ പോലീസ് സ്ഥലത്തെത്തി സെക്രട്ടറിക്ക് സുരക്ഷയ്ക്കായി ഒരു പോലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചു.
ഉച്ചയോടെ തിരിച്ചെത്തിയ സമരാനുകൂലികള്‍ സെക്രട്ടറിയെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ ബിജെപി പ്രവര്‍ത്തകരും സമരാനുകൂലികളും തമ്മിലും സംഘര്‍ഷമുണ്ടായി.സംഭവത്തില്‍ കോതമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha