'ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കരുത്, അത്യുജ്വലമായ സമരത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്'; ദ്വിദിന പണിമുടക്കില്‍ പ്രതികരണവുമായി തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാനത്ത് നടക്കുന്ന ദ്വിദിന പണിമുടക്കില്‍ പ്രതികരണവുമായി തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി.ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കരുത്. അത്യുജ്വലമായ സമരത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും സംസ്ഥാനത്തെ ഭരണകക്ഷിയല്ല പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. ട്രേഡ് യൂണിയനുകളാണ്. 12 ദേശീയാടിസ്ഥാനത്തിലെ ട്രേഡ് യൂണിയനുകളും 32 സംസ്ഥാനാടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകളുമാണ് പണിമുടക്കിന് നേതൃത്വം കൊടുക്കുന്നത്. രാജ്യത്ത് ഇന്ധനവിലക്കയറ്റവും തൊഴിലില്ലായ്‌മയും വിലക്കയറ്റവും അടക്കം പ്രശ്‌നങ്ങളുണ്ട്. ഇവയ്‌ക്ക് തീരുമാനമുണ്ടാകാനാണ് പണിമുടക്ക്. ഇത് ജനങ്ങളെ ബാധിക്കുന്ന സമരമല്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം പണിമുടക്കിന്റെ ആദ്യ ദിനമായ ഇന്ന് ജനം പൊതുവെ വലഞ്ഞു. എറണാകുളം ജില്ലയില്‍ പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ പണിമുടക്ക് അനുകൂലികള്‍ മര്‍ദ്ദിച്ചു. പണിമുടക്ക് ദിവസവും ജോലിക്കെത്തിയെന്ന് ആരോപിച്ചാണ് പഞ്ചായത്ത് സെക്രട്ടറി കെ.മനോജിനെ മര്‍ദ്ദിച്ചത്. തിരുവനന്തപുരത്ത് മംഗലപുരത്ത് തുറന്നുപ്രവര്‍ത്തിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്ബ് സമരാനുകൂലികള്‍ കല്ലെറിഞ്ഞ് തകര്‍ത്തിരുന്നു. കോഴിക്കോട് അശോകപുരത്ത് കൊച്ചുകുട്ടികളടക്കം സഞ്ചരിച്ച ഓട്ടോയുടെ ചില്ല് സമരാനുകൂലികള്‍ എറിഞ്ഞുതകര്‍ത്തു.
https://www.facebook.com/Malayalivartha