പണിമുടക്ക് ദിവസം ജോലിയ്‌ക്ക് ഹാജരായ പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദ്ദിച്ചു; കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍; പരിക്കേറ്റ ഉദ്യോഗസ്ഥനെ വിദഗ്ദ്ധ ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി

പണിമുടക്ക് ദിവസം ജോലിയ്‌ക്ക് ഹാജരായ പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദ്ദിച്ച കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍.പഞ്ചായത്ത് സെക്രട്ടറിയായ കെ.മനോജിനെ ജോലിക്കിടെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്‌ത സംഭവത്തില്‍ പിണ്ടിമന ലോക്കല്‍ സെക്രട്ടറി ബിജു പി.നായര്‍, ജെയ്‌സണ്‍ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ മനോജിനെ പ്രാഥമിക ചികിത്സയ്‌ക്കായി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് വിദഗ്ദ്ധ ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇന്ന് രാവിലെ സമരാനുകൂലികള്‍ പഞ്ചായത്ത് ഓഫീസിലെത്തി മനോജിനെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണയില്‍ ജോലി ചെയ്യവെയാണ് വീണ്ടും സമരാനുകൂലികളെത്തി മര്‍ദ്ദിച്ചത്. സംഭവത്തില്‍ കേസെടുത്ത കോതമംഗലം പൊലീസ് സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ട ഇവരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha