സംസ്ഥാനത്ത് ചൊവ്വാഴ്ച കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

സംസ്ഥാനത്ത് ചൊവ്വാഴ്ച കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ നാളെ ജോലിക്കു പോകുമ്ബോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്നും ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി പറഞ്ഞു.
എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ രാവിലെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, സംസ്ഥാനത്ത് മൊത്തത്തില്‍ കടകള്‍ തുറക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്.
https://www.facebook.com/Malayalivartha



























