ഇന്ധനവില നാളെയും കൂടും; പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയും വര്‍ധിക്കും

കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വീണ്ടും കൂട്ടി.ചൊവ്വാഴ്ച പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് വര്‍ധിപ്പിക്കുക.ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 111.53 രൂപയും ഡീസലിന് വില 98.09 രൂപയുമായി.എറണാകുളത്ത് 109.42, 96.49, കോഴിക്കോട് 109.7, 96.77 എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വില.
ഇന്ധന വിലയില്‍ ഇന്നലെയും വര്‍ധനയുണ്ടായിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 32 പൈസയായിരുന്നു വര്‍ധിപ്പിച്ചത്. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചക്കുള്ളില്‍ നാലര രൂപയുടെ വര്‍ധനവായിരുന്നു ഇന്ന് വരെയുണ്ടായിരുന്നത്. നാളെയത് അഞ്ച് രൂപയ്ക്ക് മുകളിലേക്ക് കടക്കും.
https://www.facebook.com/Malayalivartha