സംസ്ഥാനത്ത് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു..... സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ല, ജീവനക്കാരും അധ്യാപകരും ഇന്ന് ജോലിക്കെത്തണം.... അത്യാവശ്യത്തിനല്ലാതെ അവധിയില്ല, താത്ക്കാലിക ജീവനക്കാര്‍ എത്തിയില്ലെങ്കില്‍ പിരിച്ചു വിടും, വാഹനസൗകര്യം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാനത്ത് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു..... സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ല, ജീവനക്കാരും അധ്യാപകരും ഇന്ന് ജോലിക്കെത്തണം.... അത്യാവശ്യത്തിനല്ലാതെ അവധിയില്ല, താത്ക്കാലിക ജീവനക്കാര്‍ എത്തിയില്ലെങ്കില്‍ പിരിച്ചു വിടും, വാഹനസൗകര്യം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. സര്‍ക്കാര്‍ ജീവനക്കാര്‍ ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണമെന്നാണ് ഉത്തരവ്. ചൊവ്വാഴ്ച ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ശമ്പളം ലഭിക്കില്ല. കൂടാതെ അത്യാവശ്യമല്ലാത്ത യാതൊരുവിധ ലീവും അനുവദിക്കില്ല.
സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുപണിമുടക്കില്‍ പങ്കെടുക്കുന്നത് വിലക്കി ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ചീഫ് സെക്രട്ടറി, പൊതുഭരണവിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യവിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഏതെങ്കിലും പണിമുടക്കിലോ സമരത്തിലോ പങ്കെടുക്കരുതെന്ന് പെരുമാറ്റച്ചട്ടത്തില്‍ (റൂള്‍ 86) പറയുന്നുണ്ട
്. ഇത് കര്‍ശനമായി നടപ്പാക്കണമെന്ന് എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കണം. ഇക്കാര്യത്തില്‍ മുന്‍പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കണം. ഇതില്‍ വീഴ്ചയുണ്ടായാല്‍ നടപടി സ്വീകരിക്കണം.
ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണം. ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസിയും കളക്ടര്‍മാരും വാഹനങ്ങള്‍ ഉറപ്പാക്കണം. പണിമുടക്കുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. പൊതുമുതല്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കും. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, ഡയസ്‌നോണ്‍ നിര്‍ദേശം തള്ളി യൂണിയനുകള്‍ രംഗത്തെത്തി. നാളെയും പണിമുടക്കുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു.
" f
https://www.facebook.com/Malayalivartha