കാര്യങ്ങള്‍ തിരിഞ്ഞുമറിഞ്ഞു... കോഴിക്കോട് യുവതിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് മരിച്ചു; പുലര്‍ച്ചെ നടന്ന അതിക്രമത്തില്‍ മരണമടഞ്ഞത് വളയം സ്വദേശി ജഗനേഷ്; വീടിനുള്ളിലെക്ക് പെട്രോള്‍ ഒഴിച്ച് തീയിട്ട് വീട്ടുകാരെ കൊലപ്പെടുത്താനായിരുന്നു ശ്രമം

ദേശീയ പണിമുടക്ക് നടക്കവേ കോഴിക്കോട് വളയത്ത് അതി ദാരുണമായ സംഭവം. യുവതിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പൊള്ളലേറ്റ് മരിച്ചു. വളയം സ്വദേശി ജഗനേഷ് (42) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. യുവാവ് പെട്രോളുമായി വീട്ടിലെത്തുകയായിരുന്നു. വീടിന്റെ മുകളിലേക്ക് കയറി വീടിനുള്ളിലെക്ക് പെട്രോള്‍ ഒഴിച്ച് തീയിട്ട് വീട്ടുകാരെ കൊലപ്പെടുത്താനായിരുന്നു ശ്രമം. സംഭവം വീട്ടുകാര്‍ അറിഞ്ഞതോടെ ഇദ്ദേഹം സ്വയം തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തില്‍ യുവതിയ്ക്കും അമ്മയ്ക്കും സഹോദരനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇലക്ട്രീഷനായ ജഗനേഷ് യുവതിയുടെ അയല്‍വാസിയാണ്. ജഗനേഷിന് പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളൂ.
പെണ്‍കുട്ടിയുടെ വീടിനുള്ളില്‍ തീയിടാനായിരുന്നു യുവാവിന്റെ ശ്രമം. തീയും പുകയും കണ്ട് വീട്ടുകാര്‍ സംഭവം അറിഞ്ഞതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. തുടര്‍ന്നാണ് രക്ഷപ്പെടാനാകാതെ യുവാവ് സ്വയം തീകൊളുത്തിയത്. ആക്രമണ ശ്രമത്തിനിടെ യുവതിക്കും പരിക്കേറ്റു. സംഭവത്തെ കുറിച്ച് പൊലീസ് കൂടതല്‍ അന്വേഷണം നടത്തും. വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയെ ആക്രമിക്കാനാണ് യുവാവ് എത്തിയതെന്നാണ് പറയുന്നത്.
രണ്ട് നില വീട്ടില്‍ കയറിയ യുവാവ് ഡോര്‍ തുറന്ന് വീടിന് തീയിടുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാര്‍ ബഹളം വച്ചു. ഇതോടെ യുവാവിന് രക്ഷപ്പെടാന്‍ കഴായാതെയായി. തുടര്‍ന്ന് യുവാവ് സ്വയം തീകൊളുത്തുകയായിരുന്നു. യുവതിയ്ക്കും വീട്ടുകാര്‍ക്കും ചെറിയ രീതിയിലെ പൊള്ളലാണെന്നാണ് വിവരം
ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്‌നേഷ് (42) ആണ് മരിച്ചത്. അരകിലോമീറ്ററോളം അകലെയുള്ള യുവതിയുടെ വീട്ടിലെത്തി യുവാവ് അക്രമം നടത്തുകയായിരുന്നു. വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോണ്‍ക്രീറ്റ് വീടിന്റെ മുകള്‍ നിലയില്‍ കയറുകയും വാതില്‍ തകര്‍ത്ത് കിടപ്പ് മുറിയില്‍ തീ വയ്ക്കുകയായിരുന്നു.
വീട്ടില്‍ നിന്ന് തീ ആളിപടരുന്നത് കണ്ട അയല്‍വാസി ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിച്ചു. പ്രദേശവാസികള്‍ ഓടിയെത്തിയപ്പോള്‍ വീടിന്റെ ടെറസില്‍ നിന്ന് ഇറങ്ങി വന്ന രത്‌നേഷ്, ദേഹമാസകലം പെട്രോള്‍ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശരീരമാകെ തീ ആളിപടര്‍ന്ന് വീട്ടിലേക്കുള്ള വഴിയില്‍ ഗെയ്റ്റിന് സമീപം രത്‌നേഷ് വീണു.
യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. യുവതിയുടെ വിവാഹം ഏപ്രിലില്‍ നിശ്ചയിച്ചതായിരുന്നു. രത്‌നേഷ് ഇലക്ട്രീഷ്യനാണ്. രത്‌നേഷിന്റെ മൃതദേഹം വടകര ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാദാപുരം ഡിവൈഎസ്പി ടി.പി.ജേക്കബ്, വളയം സിഐ എ.അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
പെണ്‍കുട്ടിയുമായെ രത്‌നേഷിന് ഇഷ്ടമായിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. അടുത്തിടെ യുവതിയുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഏപ്രില്‍ ആദ്യവാരത്തിലായിരുന്നു വിവാഹം. ഇതാണ് യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
"
https://www.facebook.com/Malayalivartha