വീണ്ടും പുലിയിറങ്ങി.... ജാഗ്രതയോടെ..... വയനാട്ടില്‍ ഇന്നലെ പുലര്‍ച്ചെയോടെ മേപ്പാടി കടൂരില്‍ റോഡരികിലെ മരത്തിലാണ് കണ്ടത്

വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ മേപ്പാടി കടൂരില്‍ റോഡരികിലെ മരത്തിലാണ് പുലിയെ നാട്ടുകാര്‍ കണ്ടത്.
ഇതുവഴി വാഹനത്തില്‍ യാത്രചെയ്തവരാണു ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. വാഹനങ്ങള്‍ നിര്‍ത്തിയതോടെ പുലി മരത്തില്‍നിന്നു ചാടിയിറങ്ങി തേയിലത്തോട്ടത്തിലേക്ക് ഓടി മറിഞ്ഞു. യാത്രക്കാര്‍ വിവരമറിയിച്ചതിനെ ത്തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
കടൂര്‍ എളന്പലേരി റോഡിനു സമീപത്തെ തോട്ടത്തിലായിരുന്നു പുലി. ഈ ഭാഗത്ത് പുലി ഇറങ്ങുന്നത് ഇതാദ്യമല്ല. മുന്‍പ് പല തവണ നാട്ടുകാര്‍ ഈ പ്രദേശത്ത് പുലിയെ കണ്ടിട്ടുണ്ട്.
വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിക്കുന്നതും സ്ഥിരം സംഭവമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് കടൂരില്‍ പകല്‍സമയം മേയാന്‍ വിട്ട നാല് ആടുകളെ പുലി ആക്രമിച്ചിരുന്നു. ഉടമ നോക്കിനില്‍ക്കേയായിരുന്നു പുലി ആക്രമിച്ചത്.
"
https://www.facebook.com/Malayalivartha



























