ആശങ്കയോടെ ജനം... കോണ്‍ഗ്രസ് വഴിതടയല്‍ സമരത്തിനിടെ കത്തികയറിയ ജോജു ജോര്‍ജ് ഇപ്പോഴത്തെ വഴിതടയല്‍ സമരത്തിന് കാണാനില്ല; ഇപ്പോള്‍ വന്നാല്‍ വിവരം അറിയുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ; ജനമിളകിയപ്പോള്‍ കടകള്‍ തുറക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി; ഓഫീസ് തുറക്കാന്‍ സര്‍ക്കാരും

ഇപ്പോഴത്തെ വഴിതടയല്‍ സമരം കാണുമ്പോള്‍ എറണാകുളത്ത് സിനിമാതാരം ജോജു ജോര്‍ജ് നടത്തിയ പ്രകടനമാണ് ഓര്‍മ്മയില്‍ വരുന്നത്. കോണ്‍ഗ്രസ് വഴിതടയല്‍ സമരത്തിനെതിരെ രംഗത്തെത്തി പരസ്യമായി പ്രതികരിച്ച് കോണ്‍ഗ്രസിനെ നാണം കെടുത്തിയിരുന്നു. ഇപ്പോഴത്തെ വഴിതടയല്‍ സമരത്തിനെതിരെ എന്ത് കൊണ്ട് ജോജു ജോര്‍ജ് വന്നില്ല എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്‍കുന്ന സമരത്തിനെതിരെ രംഗത്തെത്തിയാല്‍ വിവരം അറിയും എന്നും സോഷ്യല്‍ മീഡിയ പറയുന്നു.
അതേസമയം ജനം ഇളകിയതോടെ കാര്യങ്ങള്‍ മാറുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം. എറണാകുളത്തെ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ സംയുക്ത വ്യാപാരി സംഘടനകള്‍ നേരത്തെ തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് ചൊവ്വാഴ്ച മുഴുവന്‍ കടകളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവുഹാജി.
അതേസമയം എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്ന് വ്യാപാരിസംഘടനകള്‍ അറിയിച്ചു. തിങ്കളാഴ്ച എറണാകുളത്ത് മാളുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് കേരള വ്യാപരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര അറിയിച്ചു.
തൊഴിലാളിസമരത്തിന്റെ പേരില്‍ ചെറുകിട ഇടത്തരംവ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍, കുത്തക മുതലാളിമാരുടെ മാളുകളും സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളും തുറന്നുപ്രവര്‍ത്തിച്ചു. ഇത് ചെറുകിട ഇടത്തരം വ്യാപാരസ്ഥാപനങ്ങളെ ഉന്‍മൂലനം ചെയ്യും. ഉപജീവനം കണ്ടെത്തുന്നതിനുള്ള മൗലികാവകാശത്തെ അടിയറവയ്ക്കാനാവില്ല. ചൊവ്വാഴ്ച സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം സംയുക്ത ട്രേഡ് യൂണിന്റെ നേതൃത്വത്തിലുള്ള രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് വിലക്കിക്കൊണ്ട് ഉത്തരവിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കി. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.
ഡയസ്‌നോണ്‍ പ്രഖ്യാപിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഒഴികെ കാഷ്വല്‍ ലീവ് അനുവദിക്കില്ല. അങ്ങനയല്ലാതെ ലീവെടുക്കുന്നവരുടെ ശമ്പളം പിടിക്കുന്നതിനാണ് ഡയസ്‌നോണ്‍ എന്ന് പറയുന്നത്. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് വിലക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനമാണ് ഉള്ളത്. സമരം മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ യാതൊരു ക്രമീകരണവും നടത്തിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.
ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് ഗതാഗത സൗകര്യം ഉറപ്പാക്കണം. ചീഫ് സെക്രട്ടറി ധനകാര്യപൊതുഭരണ സെക്രട്ടറിമാര്‍ എന്നിവര്‍ സമരം തടഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കണം. ജീവനക്കാര്‍ ജോലിക്കെത്താന്‍ വകുപ്പ് മേധാവിമാര്‍ക്ക് ഇവര്‍ നിര്‍ദേശം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഉത്തരവിട്ടത്.
പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റില്‍ പണിമുടക്കിന്റെ ആദ്യദിനമായ ഇന്ന് ആകെ ഹാജരായത് ചീഫ് സെക്രട്ടറിയടക്കം 32 പേര്‍ മാത്രമാണ്. സെക്രട്ടറിയേറ്റില്‍ 4,828 ഉദ്യോഗസ്ഥരാണ് ആകെയുള്ളത്. സംസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളിലേയും പ്രവര്‍ത്തനവും സമാന നിലയിലായിരുന്നു. എന്തായാലും കടകള്‍ തുറക്കുമോ, ഓഫീസ് പ്രവര്‍ത്തിക്കുമോ എന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha