ജനത്തെ വലച്ച് ദേശീയ പണിമുടക്ക് രണ്ടാം ദിനം.... കോഴിക്കോട് ഭൂരിഭാഗം പെട്രോള്‍ പമ്പുകളും തുറന്നില്ല, കെ എസ്ആര്‍ടിസി ഇന്നും സര്‍വ്വീസ് നടത്തുന്നില്ല, കഞ്ചിക്കോട് കിന്‍ഫ്രയില്‍ ജോലിക്കെത്തിയവരെ തടയുന്നു, സിഐടിയു തൊഴിലാളികളാണ് തടഞ്ഞത്, കണ്ണൂരില്‍ സമരാനുകൂലികള്‍ ചരക്ക് ലോറി തടഞ്ഞു

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. ജനത്തെ വലച്ച് ദേശീയ പണിമുടക്ക് രണ്ടാം ദിനം....
കോഴിക്കോട് ഭൂരിഭാഗം പെട്രോള്‍ പമ്പുകളും തുറന്നില്ല, കെ എസ്ആര്‍ടിസി ഇന്നും സര്‍വ്വീസ് നടത്തുന്നില്ല, കഞ്ചിക്കോട് കിന്‍ഫ്രയില്‍ ജോലിക്കെത്തിയവരെ തടയുന്നു, സിഐടിയു തൊഴിലാളികളാണ് തടഞ്ഞത്, ,കണ്ണൂരില്‍ സമരാനുകൂലികള്‍ ചരക്ക ലോറി തടഞ്ഞു
ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഐക്യ ട്രേഡ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിന്റെ ആദ്യദിനം പൂര്‍ണ വിജയമാണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അവകാശപ്പെട്ടു.
പൊതുപണിമുടക്കിന്റെ ആദ്യ ദിനത്തില്‍ സെക്രട്ടേറിയറ്റില്‍ ഹാജര്‍ നിലയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 4828 ജീവനക്കാരില്‍ 32 പേര്‍ മാത്രമാണ് സെക്രട്ടേറിയറ്റില്‍ ഹാജരായത്.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍, കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ഞായറാഴ്ച അര്‍ധരാത്രിയാണ് ആരംഭിച്ചത്. 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി വരെ നീളും. പാല്‍, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരുന്നു, കട കമ്പോളങ്ങള്‍ അടച്ചിടണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു.
തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും സംസ്ഥാനത്തുടനീളം കടകള്‍ അടഞ്ഞുകിടക്കുന്ന സ്ഥിതിയായിരുന്നു
"
https://www.facebook.com/Malayalivartha