ജീവനക്കാരെ സര്‍ക്കാര്‍ പറ്റിച്ചതെങ്ങനെ? സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കിയത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തമ്മില്‍ നടന്ന ചര്‍ച്ചക്ക് ശേഷം...

ജീവനക്കാരെ സര്‍ക്കാര്‍ പറ്റിച്ചതെങ്ങനെ? സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കിയത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തമ്മില്‍ നടന്ന ചര്‍ച്ചക്ക് ശേഷം. കമ്യൂണിസ്റ്റുകാര്‍ ത്യാഗികളാണെന്നും അവര്‍ ശമ്പളമില്ലാതെ സമരം ചെയ്യട്ടെ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
ആദ്യം സമരം തീരുന്നത് വരെ ഉത്തരവ് ഇറക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ചീഫ് സെക്രട്ടറി തന്റെ നിലപാടില്‍ ഉറച്ചു നിന്നു. തിങ്കളാഴ്ച തന്നെ ഉത്തരവിറക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. അത് നടപ്പാക്കിയില്ലെങ്കില്‍ താന്‍ ഹൈക്കോടതിയില്‍ ചെന്ന് കൈയും കെട്ടി നില്‍ക്കേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറിക്കറിയാം.
ഉത്തരവ് തിങ്കളാഴ്ച ഇറക്കിയില്ലെങ്കില്‍ ചൊവ്വാഴ്ച കോടതിയലക്ഷ്യവുമായി സമീപിക്കാനായിരുന്നു പരാതിക്കാരനായ അഭിഭാഷകന്റെ പരിപാടി.
2019 ല്‍ നടന്ന അഖിലേന്ത്യാ സമരത്തില്‍ സംഭവിച്ചതു തന്നെ 2022 ലും സംഭവിച്ചു. ഏതായാലും മന്ത്രി ബാലഗോപാലിന് ആഹ്ലാദകരമാണ്. രണ്ടു ദിവസത്തെ ശമ്പളത്തിലൂടെ കിട്ടുന്ന കോടികളിലാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ കണ്ണ്.
ചൊവ്വാഴ്ച നടക്കുന്ന സമരം വിജയിക്കാന്‍ വേണ്ടി താമസിച്ചു മാത്രം ഉത്തരവിറക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തിയത്. അതുകൊണ്ടാണ് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിന് വിട്ടത്. ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് നടപ്പിലാക്കേണ്ടതില്ലെന്ന് അഡ്വക്കേറ്റ് ജനറലിന് ഉപദേശം നല്‍കാന്‍ കഴിയില്ല. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ആലാചിച്ചു. എന്നാല്‍ സുപ്രീം കോടതിയില്‍ പോയാലും സര്‍ക്കാര്‍ തോല്‍ക്കും എന്ന സത്യം അദ്ദേഹം മനസിലാക്കി.
സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധികാരമില്ല. ഇത് ഏതു കോടതിയില്‍ പോയാലും രക്ഷ കിട്ടാത്ത നിയമമാണ്.
തന്റെ നിലപാട് മുഖ്യമന്ത്രിയുമായി എ.ജി ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരെ ജോലിക്ക് ഹാജരാകാന്‍ ഉത്തരവിറക്കണമെന്ന എ.ജി.യുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിച്ചു.ചീഫ് സെക്രട്ടറിക്കും ഇതു തന്നെയായിരുന്നു നിലപാട്.
അക്ഷരാര്‍ത്ഥത്തില്‍ തല കുമ്പിടുകയാണ് കേരളം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സാധാരണ പോലെ പ്രവര്‍ത്തിച്ചപ്പോള്‍ കേരളം മാത്രം നിശ്ചലമായതാണ് കാരണം. പ്രാകൃതമായ രീതിയില്‍ വാഹനം തടഞ്ഞ് പ്രതിഷേധിക്കുന്നത് കേരളത്തിന് നാണക്കേടാണെന്ന് തിരിച്ചറിയാത്തതാണ് അത്ഭുതം.
അതേ സമയം ദേശീയ പണിമുടക്കില്‍ ജനം വലയുമ്പോഴും കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദി നിര്‍മ്മാണം സി പി എം മുടക്കിയില്ല. നായനാര്‍ അക്കാദമിയിലെയും ടൗണ്‍ സ്‌ക്വയറിലെയും വേദി നിര്‍മ്മാണമാണ് പണിമുടക്ക് ദിവസവും പുരോഗമിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് നിര്‍മ്മാണത്തിന് എത്തിയവരില്‍ ഏറെയും. ചെറിയ പണികള്‍ മാത്രമാണ് നടക്കുന്നതെന്നും ജോലിക്കാര്‍ അവിടെ തന്നെ താമസിക്കുന്നവരാണെന്നുമാണ് കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്റെ പ്രതികരണം. പൊലീസ് മൈതാനിയിലെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ഘോഷവേദിയുടെ നിര്‍മ്മാണത്തിനും പണിമുടക്ക് ബാധകമായില്ല.
48 മണിക്കൂര്‍ സമരത്തിന്റെ ആദ്യ ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലിന് സമാനമായി മാറി. കടകള്‍ തുറന്നില്ല, ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് യാത്രയ്ക്കിറങ്ങിയവര്‍ നന്നായി ബുദ്ധിമുട്ടി. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നാമമാത്രമായിരുന്നു. നാല് ദിവസത്തെ ബസ് സമരം അവസാനിച്ചെങ്കിലും പൊതുപണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അവരും ഇന്ന് നിരത്തിലിറങ്ങിയില്ല. പൊതുഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞുകിടന്നു. പണിമുടക്ക് ഹൈക്കോടതി തടഞ്ഞിട്ടും കൊച്ചി ബിപിസിഎല്ലിലേക്കെത്തിയ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞു. അതേ സമയം പണിമുടക്ക് ഐടി മേഖലയെ കാര്യമായി ബാധിച്ചില്ല.
തിരുവനന്തപുരം പ്രാവച്ചമ്പലത്ത് പൊലീസ് നോക്കിനില്‍ക്കെ സമരക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു തിരിച്ചയച്ചു. കോഴിക്കോട് മാവൂര്‍ റോഡില്‍ ഓട്ടോ അടിച്ചുതകര്‍ത്തു. കാട്ടാക്കടയില്‍ സമരക്കാരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജനങ്ങളെ സമരക്കാര്‍ തടഞ്ഞത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നായിരുന്നു തൊഴില്‍മന്ത്രിയുടെ പ്രതികരണം.
ട്രെയിന്‍ സര്‍വ്വീസ് തുടര്‍ന്നെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. സമരക്കാര്‍ ഒരിടത്തും ട്രെയിനുകള്‍ തടഞ്ഞില്ല. സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരും കടകള്‍ തുറന്നില്ല.
കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പണിമുടക്ക് പൂര്‍ണമാണ്. അവശ്യ സര്‍വ്വീസിനുള്ള സ്ഥാപനങ്ങളൊഴികെയുള്ള വ്യവസായ യൂണിറ്റുകള്‍ കിന്‍ഫ്രയില്‍ പ്രവര്‍ത്തിച്ചില്ല. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളെ സിഐടിയു പ്രവര്‍ത്തകര്‍ ഗേറ്റില്‍ തടഞ്ഞു തിരിച്ചയച്ചു. ആലപ്പുഴില്‍ ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ അടക്കം സര്‍വീസ് നടത്താത്തത് ജനങ്ങളെ ബാധിച്ചു. ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും രാവിലെ സമരാനുകൂലികള്‍ പ്രകടനമായെത്തി ഹൗസ് ബോട്ട് ജീവനക്കാരോടക്കം പണിമുടക്കിന്റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടു. പണിമുടക്കി വിവിധ സംഘടനകള്‍ സംസ്ഥാനത്തുടനീളം പ്രകടനം നടത്തി.
https://www.facebook.com/Malayalivartha



























