വീടിനുസമീപം നിന്ന് അസഭ്യംപറഞ്ഞതു ചോദ്യംചെയ്തു.... സംഘംചേര്‍ന്ന് വീട്ടില്‍ക്കയറി അപമാനിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍, വിദേശത്തേക്ക് കടന്ന പ്രതി തിരികെ വന്ന് ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവേയാണ് അറസ്റ്റിലായത്

സംഘംചേര്‍ന്ന് വീട്ടില്‍ക്കയറി അപമാനിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഒരാളിനെക്കൂടി ഇരവിപുരം പോലീസ് പിടികൂടി.
താന്നി സാഗരതീരം സുനാമി ഫ്ലാറ്റ് നമ്പര്‍ എട്ടില്‍ ശ്രീജിത്ത് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
വീടിനുസമീപത്തായി നിന്ന് അസഭ്യം പറഞ്ഞതു ചോദ്യംചെയ്തതിന് വീടിന്റെ ജനാലച്ചില്ലുകള്‍ തകര്‍ക്കുകയും വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമത്തിനു മുതിരുകയും ചെയ്തന്നായിരുന്നു പരാതി. ആക്രമണത്തില്‍ മനംനൊന്ത പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു.
സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന പ്രതി തിരികെ വന്ന് മുണ്ടയ്ക്കലുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് അറസ്റ്റിലായത്. കേസില്‍ പ്രതികളായിരുന്ന മറ്റ് രണ്ടുപേരെ നേരത്തേ പിടികൂടിയിരുന്നു.
"
https://www.facebook.com/Malayalivartha