അമ്പത് തവണ തവളച്ചാട്ടവും പുഷപ്പും, 101 ഏത്തമിടീച്ചു, ഛര്‍ദ്ദിച്ച് അവശനായിട്ടും പോലീസ് തിരിഞ്ഞുനോക്കിയില്ല! സുരേഷിനെ പോലീസ് മര്‍ദ്ദിച്ച അതിക്രൂരമായി, ഇത് മൂലമുണ്ടായ ഹൃദയാഘാതം മരണത്തിലേക്ക് നയിച്ചു, തിരുവല്ലം കസ്റ്റഡി മരണത്തില്‍ സഹ തടവുകാരന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്...!

തിരുവല്ലം പോലീസിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള കസ്റ്റഡി മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. സുരേഷിനെ അതിക്രൂരമായാണ് പോലീസ് മര്‍ദ്ദിച്ചതെന്നും അതുകൊണ്ടുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത് എന്നുമാണ് സഹതടവുകാരനായിരുന്ന യുവാവ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
സി.ഐ സുരേഷ് വി. നായരും ഗ്രേഡ് എസ്.ഐ സജീവും മറ്റ് രണ്ട് ഹോം ഗാര്‍ഡുകളും ചേര്‍ന്നാണ് സുരേഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സുരേഷിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന അന്ന ലോക്കപ്പില്‍ കുനിച്ച് നിറുത്തി മുതുകില്‍ ഇടിക്കുകയും 101 ഏത്തമിടീക്കുകയും ചെയ്തു. കൂടാതെ 50 തവളച്ചാട്ടം, 50 പുഷ്അപ്പ് എന്നിവയും ചെയ്യിച്ചു.
മാത്രമല്ല ഉയരത്തിലേക്ക് ചാടി 50വട്ടം ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാനും മുട്ടുവളയാതെ 50വട്ടം കൈ നിലത്തു കുത്താനും ആവശ്യപ്പെട്ടു. ഹോംഗാര്‍ഡ് ഉണ്ണികൃഷ്ണനും മറ്റൊരാളും ബൂട്ടിട്ട കാലുകൊണ്ട് സുരേഷിന്റെ ശരീരത്തില്‍ ചവിട്ടി വേദനിപ്പിച്ചു.
ശേഷം പിറ്റേന്ന് രാവിലെ സി.ഐയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ് ഉദ്യോഗസ്ഥര്‍ സുരേഷിനെ കൊണ്ട് കഠിനമായ വ്യായാമ മുറകള്‍ ചെയ്യിച്ചു. ഈ സമയത്തെല്ലാം സുരേഷ് അവശനായിരുന്നു. പിന്നീട് സെല്ലില്‍ അടച്ച സുരേഷിന് താന്‍ വെള്ളം കൊടുത്തു. മൂന്നു വട്ടം ഛര്‍ദ്ദിച്ചു. പിന്നീട് സെല്ലില്‍ അടച്ച സുരേഷിന് താന്‍ വെള്ളം കൊടുത്തു. എന്നാല്‍ വെള്ളം കുടിക്കാന്‍ സുരേഷിന് ഏറെ പ്രയാസമായിരുന്നു.
മര്‍ദ്ദനത്തിനിടെ സുരേഷ് മൂന്നുവട്ടം ഛര്‍ദ്ദിക്കുകയും ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുകയും ചെയ്തു. നെഞ്ചില്‍ മര്‍ദ്ദിച്ചതോടെ സുരേഷ് വേദനിച്ച് കരഞ്ഞതായും പോലീസ് ആ ഭാഗത്തേക്ക് ഒന്ന് തിരുഞ്ഞു നോക്കുക പോലും ചെയ്തില്ലെന്നും സഹ തടവുകാരന്‍ ചൂണ്ടിക്കാട്ടി. സി.ഐയുടെ ജീപ്പ് സ്റ്റേഷന് പുറത്ത് ഉണ്ടായിരുന്നിട്ടും ആശുപത്രിയില്‍ എത്തിച്ചില്ല. പിന്നീട് ഒരു സ്വകാര്യ വാഹനം വിൡച്ചുവരുത്തി വളരെ വൈകിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും സുരേഷ് മരിച്ചിരുന്നു.
നേരത്തെ സുരേഷിനൊപ്പം പ്രതിച്ചേര്‍ക്കപ്പെട്ടയാളുടെ ഭാര്യയായ വിചിത്ര മലയാളി വാര്‍ത്തയോട് പ്രതികരിച്ചിരുന്നു. താന്‍ ഭര്‍ത്താവിനെ കാണാന്‍ ചെന്നപ്പോള്‍ പോലീസ് മര്‍ദ്ദനം ഉണ്ടായെന്ന് അദ്ദേഹം വെളിപ്പെടുത്തിയെന്നും പുറത്തു പറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കി അകത്താക്കുമെന്ന് പറഞ്ഞതായും വിചിത്ര വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല മൊഴി മാറ്റിപ്പറയാന്‍ നിര്‍ബന്ധിച്ചെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
നാടിന് കാവല്‍ നില്‍ക്കേണ്ട താങ്കളുടെ പോലീസ് സേന എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്ത്കൂട്ടുന്നത്. കേരളാ പോലീസിലെ ചില ഉദ്യോഗസ്ഥരുടെ ഇത്തരം പ്രവര്‍ത്തികളെല്ലാം കാണുമ്പോള്‍ കേരളം ഭരിക്കുന്നത് താലിബാനെ പോലുള്ള തീവ്രവാദ സംഘടനകളാണോ എന്ന് പോലും തോന്നിപ്പോകുന്നു. നല്ലവരായ പോലീസുകാരോട് പോലും വെറുപ്പും അറപ്പും തോന്നുന്ന പ്രവര്‍ത്തികളാണ് ഇക്കൂട്ടര്‍ ചെയ്തുകൂട്ടന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി കേരളം മുഴുവന്‍ അനുഭവിക്കുന്ന വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണിത്.
പണ്ട് ഉരുട്ടിക്കൊല കസ്റ്റഡി മരണം എന്നൊക്കെ പറയുന്നത് വളരെ വിരളമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി വളരെ വ്യത്യസ്തമാണ്. ഓരോ ദിവസവും പോലീസ് അതിക്രമം വര്‍ധിച്ചുവരുകയാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് പിണറായി സര്‍ക്കാരിന്റെ കാലത്ത് പഴകിത്തേഞ്ഞ ഒരു പ്രമാണമായി മാറിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം.
തിരുവല്ലത്തെ സുരേഷിന്റെ കസ്റ്റഡി മരണവും പപ്പനംകോട് സ്വദേശിയായ സനോഫറിനെ മര്‍ധിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയതുമടക്കം ഈയിടക്ക് മലയാളിവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്ന പല വാര്‍ത്തകളും അതിനുള്ള ഉദാഹരണങ്ങളാണ്.
മലയാളിവാര്‍ത്ത ഇപ്പോള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ശ്രീ പിണറായി വിജയനുള്ള ഒരു ഓര്‍മ്മുപ്പെടുത്തല്‍ മാത്രമാണ്. ഒരേസമയം മുഖ്യമന്ത്രിയായും ആഭ്യന്തരമന്ത്രിയായും ജോലി ചെയ്യേണ്ടി വരുന്ന താങ്കളുടെ കഷ്ടപ്പാട് മനസിലാക്കുന്നു, എന്നാലും പറയാതെ വയ്യ. നിയമ പാലകര്‍ ഗുണ്ടകളായും കള്ളന്മാരായും തെരുവിലിറങ്ങിയിരിക്കുന്നു. ഇത് തുടര്‍ന്നാല്‍ അധികം വൈകാതെ സാധാരണക്കാര്‍ നിയമം കൈയ്യിലെടുക്കും ലാത്തിയും വീശും.
വീഡിയോ കാണാം..
https://www.facebook.com/Malayalivartha