അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീട് വെച്ച് നൽകി; വീടുകളുടെ ഗ്രഹപ്രവേശം നാളെ നടക്കും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും; ഉച്ചയ്‌ക്ക് 12:30 ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുക

ഒന്നാം മോദി സർക്കാർ അധികാരമേറ്റ ഉടൻ തന്നെ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. പ്രധാൻ മന്ത്രി ആവാസ് യോജന- ഗ്രാമീൺ പദ്ധതി വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീട് വെച്ച് നൽകി .കേന്ദ്രം വീട് പണിത് നൽകിയത് മദ്ധ്യപ്രദേശിലെ നിർധനരായ 5.21 ലക്ഷം കുടുംബങ്ങൾക്കാണ് .
വീടുകളുടെ ഗ്രഹപ്രവേശം നാളെ നടക്കും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. നാളെ ഉച്ചയ്‌ക്ക് 12:30 ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി ഗൃഹപ്രവേശത്തിൽ പങ്കെടുക്കുക. രാജ്യത്തെ എല്ലാ നിർധന കുടുംബങ്ങൾക്കും ഉറപ്പുള്ള ഒരു വീട് നൽകുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണിത്. സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടിയുള്ള മോദി സർക്കാരിന്റെ മറ്റൊരു ഗുണകരമായ പദ്ധതി .
എല്ലാവർക്കും വീട് കൊടുക്കാനുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമാണ് 5 ലക്ഷത്തിലധികം വീടുകൾ ഉയരാൻ കാരണമായത്. വീടിന്റെ പാലുകാച്ചൽ നടക്കുമ്പോൾ പ്രധാന മന്ത്രിയുടെ സാന്നിധ്യമുണ്ടാകും എന്നതും ആകർഷണമാണ്. മദ്ധ്യപ്രദേശിലുടനീളമുള്ള പുതിയ വീടുകളിൽ ശംഖ്, വിളക്ക്, പൂക്കൾ, രംഗോലി എന്നിവ സംഘടിപ്പിക്കുന്ന പരമ്പരാഗത ആഘോഷളും അരങ്ങേറും.
ആയിരക്കണക്കിന് തൊഴിലാളികൾക്ക് പരിശീലനം നൽകൽ, കേന്ദ്രീകൃത വസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള വായ്പകൾ നൽകി വനിതാ സ്വയം സഹായ സംഘങ്ങളെ ശാക്തീകരിക്കൽ തുടങ്ങി നിരവധി നൂതനമായ നടപടികൾ നാളെ നടക്കുവാനിരിക്കുകയാണ് . പദ്ധതികളുടെ മികച്ച നിർവ്വാഹണത്തിനും നിരീക്ഷണത്തിനുമുള്ള സാങ്കേതിക വിദ്യാ കൈമാറ്റവും ഇതിൽ ഉൾപ്പെടുന്നുണ്ട്. മദ്ധ്യപ്രദേശിലെ സഹോദരങ്ങൾക്ക് ഒരു പുതിയ പുലരി ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി ഇക്കാര്യത്തെക്കുറിച്ച് ട്വിറ്ററിൽ കുറിച്ചത്.
എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 2015 ജൂൺ 25-ന് ആരംഭിച്ചത്.
2022 മാർച്ച് 31 ന് എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം നൽകുക എന്നതായിരുന്നു ഈ പദ്ധതികൊണ്ട് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടത്. കേന്ദ്ര സർക്കാർ മൊത്തമായി 7.52 ലക്ഷം കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പ്രധാൻ മന്ത്രി ആവാസ് യോജന അർബൻ പദ്ധതി പ്രകാരം ഈ സ്കീമിന് കീഴിൽ ഏകദേശം 4,331 നഗരങ്ങളാണുള്ളത്.
നഗര വികസന അതോറിറ്റി, പ്രത്യേക ഏരിയ വികസന അതോറിറ്റി, വ്യവസായ വികസന അതോറിര്റി, വികസന ഏരിയ, നിർദ്ദിഷ്ട പ്ലാനിങ്ങ്, നഗര ആസുത്രണത്തിനും നിയന്ത്രണത്തിനും ചുമതലയുള്ള മറ്റ് എല്ലാ അതോറിറ്റികളും ഇതിൽ ഉൾപ്പെടുന്നു.ഇന്ദിര ആവാസ് യോജന എന്ന പേരിൽ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് ഇന്ന് പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ എന്ന പേരിൽ അറിയപ്പെടുന്നത്. ഡൽഹി, ചണ്ഡിഗഡ് എന്നിവ ഒഴികെയുള്ള ഇന്ത്യയിലെ മുഴുവൻ ഗ്രാമീണ മേഖലയിലും മിതമായ നിരക്കിൽ വീടിന്റെ ലഭ്യത പ്രോത്സാഹിപ്പിക്കലാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
https://www.facebook.com/Malayalivartha