മാളിലേക്ക് എത്തിയ ജീവനക്കാരെ പണിമുടക്ക് അനുകൂലികള്‍ ഗേറ്റിനു മുന്നില്‍ തടഞ്ഞു...കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പൊതുപണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ പണിമുടക്ക് അനുകൂലികളുടെ പ്രതിഷേധം....

മാളിലേക്ക് എത്തിയ ജീവനക്കാരെ പണിമുടക്ക് അനുകൂലികള്‍ ഗേറ്റിനു മുന്നില്‍ തടഞ്ഞു... കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പൊതുപണിമുടക്കിന്റെ രണ്ടാം ദിനം തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ പണിമുടക്ക് അനുകൂലികളുടെ പ്രതിഷേധം.
ഏകദേശം ഒന്‍പത് മണിയോടെയാണ് ജോലിക്കെത്തിയ ജീവനക്കാരെ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞത്. ജീവനക്കാരെ മടക്കി അയക്കണമെന്ന് പണിമുടക്ക് അനുകൂലികള്‍ ആവശ്യപ്പെട്ടു. ഉപഭോക്താക്കള്‍ ആരും ഇല്ലെന്നും ജീവനക്കാര്‍ മാത്രമാണുള്ളതെന്നും സെക്യൂരിറ്റി ജീവനക്കാര്‍ പ്രതികരിച്ചു.
ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞ പണിമുടക്ക് അനുകൂലികള്‍ അകത്താരെങ്കിലും ഉണ്ടെങ്കില്‍ അവരെ പുറത്തേക്ക് വിടണമെന്ന് സെക്യൂരിറ്റി ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് എത്തിയ ജീവനക്കാര്‍ മടങ്ങിപ്പോകുകയും ചെയ്തു.
ഇന്നലെ മാള്‍ തുറന്നു പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് പണിമുടക്ക് അനുകൂലികള്‍ പ്രതഷേധവുമായി എത്തിയത്. എന്നാല്‍, ഇന്നലെ ലുലു മാള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് ഔദ്യോഗികമായി മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha