ചോദ്യം ചെയ്യലിനായി തുടര്‍ച്ചയായ രണ്ടാം ദിവസവും നടന്‍ ദിലീപ് ഹാജരായി... ആലുവ പോലീസ് ക്ലബ്ബില്‍ എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്

ചോദ്യം ചെയ്യലിനായി തുടര്‍ച്ചയായ രണ്ടാം ദിവസവും നടന്‍ ദിലീപ് ഹാജരായി. ആലുവ പോലീസ് ക്ലബ്ബില്‍ എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഏഴ് മണിക്കൂറോളം താരത്തെ ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നുമാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ദിലീപ് നല്‍കിയ മൊഴി നല്‍കി. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.
സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് കൈമാറിയ തെളിവുകളും ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ വീഡിയോ ക്ലിപ്പുകളും മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യല്‍ ദിലീപിനെ സമ്മര്‍ദത്തിലാക്കിയെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ സൂചിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് 6.30-വരെ ചോദ്യംചെയ്യല്‍ തുടര്‍ന്നു. ക്രൈംബ്രാഞ്ച് ദിലീപിന്റെ മൊബൈല്‍ ഫോണില്‍നിന്ന് വീണ്ടെടുത്ത തെളിവുകള്‍ നിരത്തിയായിരുന്നു എ.ഡി.ജി.പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യല്‍.പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന മറുപടിയാണ് ദിലീപ് നല്‍കിയത്.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് എന്തിന് എന്നുള്ള ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി കിട്ടിയില്ലെന്ന് പോലീസ് പറയുന്നു. വാട്സാപ്പ് ചാറ്റുകള്‍, സംഭാഷണങ്ങള്‍, ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍, സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ മൊഴി എന്നിവയും ഉള്‍പ്പെടുത്തിയായിരുന്നു ചോദ്യാവലി തയ്യാറാക്കിയത്. ആദ്യദിവസത്തെ ചോദ്യംചെയ്യലിനുശേഷം അന്വേഷണസംഘം മൊഴി വിലയിരുത്തി. പൊരുത്തക്കേടുകളുണ്ടോ എന്നും പരിശോധിച്ചു.
മുംബൈയിലേക്ക് കൊണ്ടുപോയ രണ്ട് ഫോണുകളിലെ വിവരങ്ങളും നശിപ്പിക്കപ്പെട്ടതായി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയതിനെക്കുറിച്ചും ചോദ്യമുയര്‍ന്നു. സിനിമാ മേഖലയിലുള്ളവരുമായി ദിലീപ് നടത്തിയ ഫോണ്‍ സംഭാഷണങ്ങളും വാട്സാപ്പ് ചാറ്റുകളും മായ്ച്ചത് എന്തിന് എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി പറഞ്ഞില്ലെന്ന് അധികൃതര്‍ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി നേടിയത്.
"
https://www.facebook.com/Malayalivartha