പിണറായി വിജയനെ തള്ളി സി പി എം.... സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെണമെന്ന സര്‍ക്കാര്‍ ഉത്തരവ് സി പി എം തള്ളി, ഉത്തരവ് ഇറക്കിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ചീഫ് സെക്രട്ടറി, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരായി

പിണറായി വിജയനെ തള്ളി സി പി എം.സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെണമെന്ന സര്‍ക്കാര്‍ ഉത്തരവ് സി പി എം തള്ളി. ഉത്തരവ് ഇറക്കിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ചീഫ് സെക്രട്ടറിയാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരായി. പിണറായി തുറക്കാന്‍ പറഞ്ഞ ലുലു മാള്‍ സി പി എം അടപ്പിച്ചു. കെ എസ് ആര്‍ റ്റി സി സര്‍വീസ് നടത്തണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് തള്ളി.
പിണറായി വിജയനെക്കാള്‍ വലുത് കോടിയേരി ബാലക്യഷ്ണനാണെന്ന് തെളിയിക്കുകയായിരുന്നു പാര്‍ട്ടി. ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും ഉത്തരവുകള്‍ തള്ളിയതോടെ ഫലത്തില്‍ തോറ്റത് മുഖ്യമന്ത്രി തന്നെയാണ്.
പാര്‍ട്ടി തനിക്ക് ഇത്തരത്തില്‍ പണി തരുമെന്ന് പിണറായി ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. കഴിഞ്ഞ കുറെ കാലമായി സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ തുടങ്ങിയ അഭിപ്രായ ഭിന്നതയാണ് മറനീക്കി പുറത്തു വന്നിരിക്കുന്നത്. പ്രമുഖ വ്യവസായി യൂസഫലിയുടെ ലുലു മാളിന് അവശ്യ സര്‍വീസ് പദവി നല്‍കിയ സര്‍ക്കാര്‍ നടപടിയിലും പാര്‍ട്ടി തീര്‍ത്തുംഅതൃപ്തരായിരുന്നു. പാര്‍ട്ടിയും സര്‍ക്കാരും രണ്ട് വഴികളിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.
പിണറായിക്ക് പണ്ടേ സര്‍ക്കാര്‍ ജീവനക്കാരോട് ഈര്‍ഷ്യയായിരുന്നു. തന്റെ തീരുമാനങ്ങള്‍ യഥാസമയം നടപ്പിലാക്കാത്തതില്‍ അദ്ദേഹം പലവട്ടം സര്‍ക്കാര്‍ ജീവനകാര്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന അദ്ദേഹത്തിന്റെ പ്രയോഗം വളരെ പ്രസിദ്ധമാണ്. ഡ്യൂട്ടി സമയത്ത് തന്നെ കാണാനെത്തിയ ഇടതു ജീവനക്കാരുടെ പ്രതിനിധിയെ മുഖ്യന്‍ വിരട്ടി വിട്ടതും വാര്‍ത്തയായിരുന്നു-
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാത്തതും ഡി എ ക്യത്യമായി നല്‍കാത്തതും സറണ്ടര്‍ മരവിപ്പിച്ചതും ജീവനക്കാരുടെ വിരോധത്തിന് കാരണമായി. സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹരായി നേട്ടങ്ങള്‍ കൊയ്യുന്നു എന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്.
ദേശീയ പണിമുടക്ക് കേരളത്തില്‍ രണ്ടാം ദിവസവും ശക്തമായി തുടരുന്നു. പൊതുഗതാഗതം സ്തംഭനാവസ്ഥയിലാണ്. തിരുവനന്തപുരത്ത് കടകള്‍ തുറന്നില്ല. എറണാകുളത്തും കോഴിക്കോടും തുറന്ന കടകള്‍ അടപ്പിച്ചു. മലപ്പുറം എടവണ്ണപ്പാറയിലും തുറന്ന കടകള്‍ അടപ്പിച്ചു. ഇന്നലത്തെ അപേക്ഷിച്ച് കൂടുതല്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും പലയിടത്തും തടഞ്ഞു. വ്യവസായ മേഖലയില്‍ പണിമുടക്ക് പൂര്‍ണമാണ്. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ തൊഴിലാളികളെ തടഞ്ഞു.
ഡയസ്‌നോണ്‍ പ്രഖ്യാപനം സര്‍വ്വീസ് സംഘടനകള്‍ നേരത്തേ തള്ളിയിരുന്നു. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ അവധിയില്ലെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡയസ് നോണ്‍ പ്രഖ്യാപനം തള്ളി സമരം തുടരുമെന്നാണ് എന്‍ജിഒ യൂണിയനും അസോസിയേഷനും പ്രഖ്യാപിച്ചത്.
കെഎസ്ആടിസി ഇന്നും സര്‍വ്വീസ് നടത്തുന്നില്ല. തിരുവനന്തപുരം ഉള്ളൂരില്‍ പൊലീസ് സംരക്ഷണത്തില്‍ തുറന്ന പെട്രോള്‍ പമ്പ് സിഐടിയു അടപ്പിച്ചു. തിരുവനന്തപുരം ലുലുമാളില്‍ ജീവനക്കാരെ തടഞ്ഞു. എന്നാല്‍ കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ തുറന്നു. കൊച്ചി ലുലുമാളും രാവിലെ തുറന്നില്ല.
എറണാകുളം കളക്ട്രേറ്റ് വിജനമാണ്. വിരലില്‍ എണ്ണാവുന്ന ജീവനക്കാര്‍ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. ഓഫീസുകള്‍ അടഞ്ഞു കിടക്കുന്നു. പത്തനംതിട്ട കളക്ട്രേടില്‍ ജീവനക്കാര്‍ ഇല്ല. ഇന്‍ഫര്‍മേഷന്‍ ഓഫീസും ഡിഎംഒ ഓഫീസും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
ഇരുചക്ര യാത്രക്കാരനെ സമരാനുകൂലികള്‍ തടഞ്ഞതിനെ തുടന്ന് തിരുവനന്തപുരം പേട്ടയില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട് സമരക്കാരെ മാറ്റി. കോഴിക്കോട് രാമനാട്ടുകരയില്‍ തുറന്ന കട അടപ്പിച്ചതിനെതിരെ വ്യാപാരികള്‍ പ്രതിഷേധം നടത്തി. കൊല്ലം ഹൈസ്‌കൂള്‍ ജം?ഗ്ഷനില്‍ സ്വകാര്യ ബസ് സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. യാത്രക്കാരെ ഇറക്കി വിട്ടു. അതേസമയം കലക്ട്രേറ്റിലേക്ക് പോവുകയായിരുന്ന എന്‍ജിഒ യൂണിയന്‍ അംഗങ്ങള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ സമരക്കാര്‍ കടത്തിവിടുകയും ചെയ്തു.
ഇത്തരത്തില്‍ മുന്നേറുകയാണ് നവകേരളം.ഇത് എവിടെ ചെന്ന് നില്‍ക്കുമെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha



























