പൊതുപണിമുടക്ക് നടക്കുന്നതിനിടയിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ്; സിപിഎം പാർട്ടി കോൺഗ്രസിനുള്ള വേദിയുടെ നിർമാണം തടസ്സമില്ലാതെ കഴിഞ്ഞ ദിവസം നടന്നു; രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിനായി പൊലീസ് മൈതാനിയിൽ തയാറാക്കുന്ന വേദിയുടെ നിർമാണത്തിനും മുടക്കങ്ങൾ ഒന്നും ഉണ്ടായില്ല

പൊതുപണിമുടക്ക് നടക്കുന്നതിനിടയിൽ പാർട്ടിയുടെ ഇരട്ടത്താപ്പ്. സിപിഎം പാർട്ടി കോൺഗ്രസിനുള്ള വേദിയുടെ നിർമാണം തടസ്സമില്ലാതെ കഴിഞ്ഞ ദിവസം നടന്നു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിനായി പൊലീസ് മൈതാനിയിൽ തയാറാക്കുന്ന വേദിയുടെ നിർമാണത്തിനും മുടക്കങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല . പണിമുടക്കു ദിവസം പാർട്ടി തന്നെ ആളുകളെ വച്ചു ജോലി ചെയ്യിപ്പിച്ചത് ശരിയായില്ല എന്ന വിമർശനവും ശക്തമായിരുന്നു.
പാർട്ടി കോൺഗ്രസിന്റെ പ്രധാന വേദിയായ ബർണശ്ശേരി നായനാർ അക്കാദമിയിലാണു ജോലികൾ തകൃതിയായി നടന്നത്. അവിടെ തന്നെ താമസിച്ചു ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു പണിക്ക് പങ്കെടുത്തത്. വേദിയുടെ പ്രധാന പന്തലിന്റെ മേൽക്കൂരയുടെ പണി, പണിമുടക്കു തുടങ്ങും മുൻപു കഴിഞ്ഞിരുന്നു. കസേരകൾ സ്ഥാപിക്കുന്നതിനായി നിലമൊരുക്കുന്ന ജോലിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.
പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ചരിത്ര ശിൽപ പ്രദർശനവും രാജ്യാന്തര പുസ്തകോത്സവവും നടക്കുന്ന കലക്ടറേറ്റ് മൈതാനത്തും വേദിയുടെ പണി നടക്കുന്നുണ്ട്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറയുന്നത് ഇങ്ങനെയാണ് '' വ്യാപകമായി പണി നടക്കുന്നില്ല. നായനാർ അക്കാദമിയിൽ പ്രധാന ജോലിയെല്ലാം കഴിഞ്ഞ ദിവസം അർധരാത്രി തന്നെ പൂർത്തിയായിട്ടുണ്ട്.
കസേര സ്ഥാപിക്കലും മറ്റും സമരം കഴിഞ്ഞ് ആരംഭിച്ചാൽ മതിയെന്നാണു തീരുമാനിച്ചത്. ജോലി ചെയ്യുന്ന ആളുകൾ അതതു സ്ഥലങ്ങളിൽ തന്നെയാണു താമസിക്കുന്നത്. അവരെ കണ്ടിട്ടാവും പണി നടക്കുന്നുവെന്ന് വാർത്തകൾ വന്നത്'' എന്നാണ്.
https://www.facebook.com/Malayalivartha