തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ല.... നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി... ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്

തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ല.... നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി...
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
അതേ സമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ക്രൈബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യുകയാണ്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് പ്രതികളിലൊരാളായ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ ഏഴ് മണിക്കൂറോളം ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നും ഇന്നലെ ക്രൈംബ്രാഞ്ച് സംഘത്തിന് ദിലീപ് മൊഴി നല്‍കി.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ദിലീപിന്റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. നടി കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ആദ്യമായാണ് ദിലീപ് അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.വിചാരണ ഘട്ടത്തില്‍ പ്രധാന സാക്ഷികളടക്കം 20 പേര്‍ കൂറ് മാറിയതില്‍ ദിലീപിനുള്ള പങ്കെന്താണെന്നും അന്വേഷണ സംഘം ചോദിച്ചറിയുന്നുണ്ട്.
സാക്ഷി ജന്‍സന്‍ അടക്കമുള്ളവര്‍ ദിലീപിന്റെ അഭിഭാഷകര്‍ കൂറുമാറാന്‍ ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കേസില്‍ പങ്കില്ലെന്ന് പറയുന്ന ദിലീപ് സാക്ഷികളെ സ്വീധീനിക്കുന്നതെന്തിന് എന്നാണ് അന്വേഷണ സംഘം ചോദിക്കുന്നത്.
https://www.facebook.com/Malayalivartha



























