ഒരു കിലോയോളം സ്വർണം നാല് ഉരുളകളാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ച് പറന്നെത്തിയത് കരിപ്പൂർ വിമാനത്താവളത്തിൽ! തുടർച്ചയായി മൂന്നാം ദിവസവും സ്വർണക്കടത്ത്...

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഖത്തറിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഒരു കിലോയോളം സ്വർണം നാല് ഉരുളകളാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഖത്തറിൽ നിന്നെത്തിയ ഇസ്മായിൽ, ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഇക്ബാൽ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. തുടർച്ചയായി മൂന്നാം ദിവസമാണ് കരിപ്പൂരിൽ സ്വർണം പിടിച്ചെടുക്കുന്നത്.
https://www.facebook.com/Malayalivartha



























