ലോകത്തിലെ ക്രിക്കറ്റ് റവന്യൂ വിന്റെ 90 ശതമാനവും കയ്യിലുള്ള ഇന്നത്തെ ഇന്ത്യയല്ല അന്നത്തെ ഇന്ത്യൻ ക്രിക്കറ്റ്; അതുകൊണ്ടുതന്നെ പുതിയ തലമുറയും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്; 83 എന്ന സിനിമയുടെ റിവ്യൂ പങ്കു വച്ച് ഡോ സുൽഫി നൂഹു

83 എന്ന സിനിമയുടെ റിവ്യൂ പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ സുൽഫി നൂഹു. ലോകത്തിലെ ക്രിക്കറ്റ് റവന്യൂ വിന്റെ 90 ശതമാനവും കയ്യിലുള്ള ഇന്നത്തെ ഇന്ത്യയല്ല അന്നത്തെ ഇന്ത്യൻ ക്രിക്കറ്റ് . അതുകൊണ്ടുതന്നെ പുതിയ തലമുറയും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് 83 എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; അൽപ്പം താമസിച്ചു പോയ സിനിമ റിവ്യൂ "ഒന്നു വേഗം നടക്കെടെ! ഇല്ലെങ്കിൽ അവിടെയെത്തുമ്പോൾ ഇന്ത്യ ഓൾ ഔട്ട് ആകും" കൂട്ടുകാരൻറെ ശബ്ദം ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു. 1983 ഇന്ത്യ-വെസ്റ്റിൻഡീസ് വേൾഡ് കപ്പ് ക്രിക്കറ്റ് ഫൈനൽ.ലൈവ് ക്രിക്കറ്റ് മാച്ച് ടെലിവിഷനിൽ കാണാൻ ഒരു കിലോമീറ്റർ ദൂരെയുള്ള കൂട്ടുകാരൻറെ വീട്ടിലേക്ക് രാത്രി നടത്തം.
വല്ലാത്ത ഗൃഹാതുരത്വമുണർത്തുന്ന സിനിമ. ആ തലമുറയിലെ ക്രിക്കറ്റ് പ്രേമികൾക്ക് സിനിമ തീർച്ചയായും ഇഷ്ടപ്പെടും. പെരുത്തിഷ്ടമാകും! ബാരൽ ഷെയ്പ്പ് ചെസ്റ്റിന് പകരം മെലിഞ്ഞ വിവിയൻ റിച്ചാർഡ്സ്നെയും ഒറ്റ ക്യാമറയിലെ വീഡിയോ ഫൂട്ടേജുകൾ മൂലമുള്ള ടെക്നിക്കൽ കുറ്റങ്ങളും ചിലരുടെയെങ്കിലും അഭിനയത്തിലെ അതിഭാവുകത്വംവുമൊക്കെ അങ്ങനെ തുടങ്ങി നൂറു കുറ്റങ്ങൾ നുമ്മ പൊറുക്കുന്നു.
അത്രയ്ക്കും നല്ല ഒരു ഫീലാണ് ഈ സിനിമയുണ്ടാക്കുന്നത് ലോകകപ്പ് കളിക്കാൻ എത്തുന്ന ഇന്ത്യൻ ടീമിന് താമസസ്ഥലത്തേക്ക് പോകാൻ വാഹനം പോലും ഇല്ലായിരുന്ന സ്ഥിതിയിൽ നിന്നും ലോകചാമ്പ്യന്മാരായി തിരിച്ചു വരുന്ന ആ വരവ്! ഗംഭീരം. പുതിയ തലമുറയ്ക്ക് കപിൽ ദേവിനെ അത്ര പോരാന്ന് ഒരു തോന്നൽ.
വെറുതെയാകാം . "കപിൽദേവ് കാ ജവാബ് നഹീം" 138 പന്തിൽ 175 നോട്ടൗട്ട്. സിംബാവേക്കെതിരെ, 17 റണ്ണിന് അഞ്ച് വിക്കറ്റ് പോയതിനുശേഷം , അതും വളരെ വളരെ ക്രൂശൃലായ ഒരു മാച്ചിൽ. ഒരു പക്ഷേ ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സ്. ആ ദിവസം തന്നെ ലോക ക്രിക്കറ്റിന് ഒരു മഹാ നഷ്ടവും സംഭവിച്ചു.
ബിബിസി കവർ ചെയ്യപ്പെടാതെ പോയ ആ മത്സരം ലോക ക്രിക്കറ്റ് ചരിത്രത്തിന് ഇപ്പോഴും നഷ്ടമായി തുടരുന്നു!16 ബൗണ്ടറിയും 6 സിക്സറുകളും . അന്നത്തെ നിലയിൽ അതിഭീകര സ്കോറിംഗ് റേറ്റ്. 20 ഓവറിൽ എല്ലാ ബോളുകളും സിക്സ് അടിക്കുന്നത് ആലോചിച്ചുനോക്കൂ. തുല്യം! 1975 ലെ ലോകകപ്പിൽ 60 ഓവറിൽ 36 നോട്ടൗട്ട് നേടിയ സുനിൽ ഗവാസ്കറുടെ ചരിത്രത്തിൽ നിന്നും സിംബാവെ യിലെ കുതിച്ചുചാട്ടത്തിന് പത്തരമാറ്റ് തിളക്കം .
ക്യൂനിനെ നൊക്കി കണ്ണിറുക്കുന്നു കൃഷ് ശ്രീകാന്ത് മുതൽ കാലഘട്ടത്തിന് ആവേശമായിരുന്ന പാട്ടീൽ വരെ! കുളിർമ നിറയ്ക്കുന്ന ഓർമ്മകൾ! ഉറപ്പായും കാണണം ലോകത്തിലെ ക്രിക്കറ്റ് റവന്യൂ വിന്റെ 90 ശതമാനവും കയ്യിലുള്ള ഇന്നത്തെ ഇന്ത്യയല്ല അന്നത്തെ ഇന്ത്യൻ ക്രിക്കറ്റ് .
അതുകൊണ്ടുതന്നെ പുതിയ തലമുറയും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ "83" നെ കുറിച്ച് റിവ്യൂ ഒന്നും സമൂഹമാധ്യമങ്ങളിൽ കണ്ടില്ല. സിനിമ ഇഷ്ടപ്പെടാത്തതല്ല, മറിച്ച് മാർക്കറ്റിംഗ് പരാജയമാണോ കാരണമെന്ന് സംശയം! ധോണി സിനിമയെ പോലെ കുറ്റമറ്റതല്ലെങ്കിലും ക്രിക്കറ്റ് പ്രേമികൾ നിസ്സംശയം കാണേണ്ട സിനിമ ,"കപിൽ കാ ജവാബ് നഹീം".
https://www.facebook.com/Malayalivartha



























