റോഡരികില്‍ സംസാരിച്ചു കൊണ്ടു നില്‍ക്കേ നിയന്ത്രണം വിട്ട കാറിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം... ഭര്‍ത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

റോഡരികില്‍ സംസാരിച്ചു കൊണ്ടു നില്‍ക്കേ നിയന്ത്രണം വിട്ട കാറിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം... ഭര്‍ത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍.
കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതില്‍ രാജേഷിന്റെ ഭാര്യ സിംലി (36) ആണ് മരിച്ചത്. ഭര്‍ത്താവ് രാജേഷിനെ (38) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.സി. റോഡില്‍ പുതുശ്ശേരി ഭാഗത്തുവെച്ച് തിങ്കളാഴ്ച 3.30-നാണ് സംഭവം.
സ്‌കൂട്ടര്‍നിര്‍ത്തി റോഡരികില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു ഇരുവരും. കൊട്ടാരക്കര ഭാഗത്തുനിന്ന് വന്ന കാര്‍ അമിതവേഗത്തില്‍ നിയന്ത്രണം വിട്ട് റോഡരികിലെ സംരക്ഷണവേലിയും തകര്‍ത്ത് ഇവരെ ഇടിക്കുകയായിരന്നു.
സിംലിയുടെ മൃതദേഹം അടൂര്‍ ഗവ.ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.മക്കള്‍: റെയ്സര്‍ രാജേഷ്, റിയാ രാജേഷ്.
"
https://www.facebook.com/Malayalivartha



























