കുറ്റിയടിക്കൽ ഭയന്ന് ക്ലിഫ് ഹൗസിൽ വമ്പൻ വേലിക്കെട്ട്... സുരക്ഷാ സൈന്യം ഓൺഡ്യൂട്ടി... ക്ലിഫ് ഹൗസ് സുരക്ഷ കൂട്ടുന്നു, കോമ്പൗണ്ടിൽ സുരക്ഷ ഓഡിറ്റ്...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വർധിപ്പിക്കുന്നു. യുവമോർച്ച, ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ മന്ത്രി മന്ദിരത്തിൽ കയറി യുവമോർച്ച പ്രവർത്തകർ കല്ലിട്ടതോടെയാണ് സുരക്ഷ കടുപ്പിച്ചത്. ക്ലിഫ് കോമ്പോണ്ടിലേക്കുളള വഴികളിൽ പൊലീസ് പിക്കറ്റ് സ്ഥാപിച്ചു. ക്ലിഫ് സുരക്ഷയ്ക്ക് മാത്രമായി ഒരു എസ് പിയെയും നിയോഗിക്കും. കെ റെയിൽ വിരുദ്ധ സമരക്കാർ ക്ലിഫ് ഹൗസ് കോമ്പൌണ്ടിലടക്കം പ്രവേശിച്ച സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.
അതീവസുരക്ഷയുള്ള ക്ലിഫ് ഹൗസ് കോംബോണ്ടിൽ കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവർത്തകർ പ്രതീകാത്മകമായി കെ റെയിൽ കല്ലിട്ടത്. മുഖ്യമന്ത്രി ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസ് വളപ്പിലാണ് കല്ലിട്ടതെന്ന് ബിജെപി അവകാശപ്പെട്ടപ്പോൾ മന്ത്രി പി പ്രസാദിന് അനുവദിച്ച വീട്ടിലാണ് കല്ലിട്ടതെന്നാണ് പൊലീസ് അറിയിച്ചത്. എന്നിരുന്നാലും വൻ സുരക്ഷാ വീഴ്തയാണുണ്ടായതെന്നാണ് വിലയിരുത്തൽ.
നിലവിൽ പൊലീസിന്റെ ദ്രുതകർമ്മ സേനക്കാണ് ക്ലിഫ്ഹൌസിന്റെ സുരക്ഷാചുമതലയുള്ളത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷ സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് കൈമാറാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. എസ് ഐ എസ് എഫ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഇൻറലിജൻസാണ് റിപ്പോർട്ട് നൽകിയിരുന്നത്.
ആയുധധാരികള്‍ ഉള്‍പ്പെടെ 20 വ്യവസായ സുരക്ഷാ സേനാംഗങ്ങളെ ഉടനെ വിന്യസിക്കും. നിലവിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സ് ഉള്‍പ്പെടെയുള്ള 60 പൊലീസുകാര്‍ക്ക് പുറമേയാണ് ഇത്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെ റോഡ് പൂര്‍ണ്ണമായും സിസിടിവിയുടെ നിരീക്ഷണത്തിലാക്കാനും ശിപാര്‍ശയുണ്ട്. പ്രദേശത്ത് പടക്കം പൊട്ടിച്ചാലും, ലൈസൻസുള്ള തോക്കു കൈവശം വച്ച് ഇതുവഴി നടന്നാലും അകത്തു കിടക്കും. പൊലീസിനൊഴികെ തോക്കുകളും മാരകായുധങ്ങളും കൈവശം വയ്ക്കാൻ പാടില്ല. ഒത്തു കൂടൽ, വഴിതടയൽ, പ്രതിഷേധങ്ങൾ എന്നിവയും പാടില്ല.
സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്ക്. ഇക്കാരണത്താൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ക്ലിഫ് ഹൗസും പരിസരവും അതി സുരക്ഷാ മേഖലയാണ്. നന്തൻകോട് ബെയിൻസ് കോംപൗണ്ടു വഴിയും, ദേവസ്വംബോർഡ് ജംഗ്ഷൻ വഴിയും മാത്രമേ ക്ലിഫ് ഹൗസിലേക്കു പ്രവേശിക്കാൻ വഴിയുള്ളൂ. 2 വഴികളിലും സുരക്ഷാ വിഭാഗത്തിന്റെ 2 വീതം പോയിന്റുകളുണ്ട്.
ദേവസ്വം ബോർഡ് ജംഗ്ഷൻ വഴിയുള്ള 2 പോയിന്റുകൾ കടന്നാൽ മാത്രമേ ക്ലിഫ് ഹൗസിലെ മെയിൻ ഗേറ്റിനു മുന്നിലെത്തുകയുള്ളൂ. ക്ലിഫ് ഹൗസ് പരിസരത്തു താമസിക്കുന്നവർ കടന്നു പോകുന്ന വഴികളും നിരീക്ഷണത്തിലാണ്. കേരള പൊലീസ് ആക്ടിലെ 83(2) വകുപ്പു പ്രകാരം ഈ പ്രദേശത്തേക്ക് ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനും കർശന നിയന്ത്രണങ്ങളുണ്ട്. ക്ലിഫ് ഹൗസിന് 4 ഗേറ്റുകളാണുള്ളത്.
പൊലീസിൻറെ കണ്ണുവെട്ടിച്ച് യുവമോർച്ച പ്രവർത്തകർ ക്ലിഫ് കോമ്പൗണ്ടിൽ കടന്നത് വലിയ വീഴ്ചയായിരുന്നു. ക്ലിഫ് ഹൗസിലെ പ്രധാന കവാടത്തിൽ മാത്രമായിരുന്നു പൊലീസ് ശ്രദ്ധിച്ചിരുന്നത്. എന്നാൽ ക്ലിഫ് കോമ്പൗണ്ടിൻെറ പിന്നിലൂടെ സ്വകാര്യ വ്യക്തിയുടെ പുരിയിത്തിലൂടെയാണ് സമരക്കാർ പ്രവേശിച്ചത്.
ഇതോടെ സുരക്ഷ ഓഡിറ്റ് നടത്തി. ഇതേ തുടർന്നാണ് ദേവസ്വം ബോർഡ് ജംഗ്ഷൻ, വൈഎംആർ റോഡ്, ബേസ് കോമ്പൗണ്ട്, ഇടറോഡുകള്‍ എന്നിവടങ്ങളിൽ പൊലീസ് പിക്കറ്റ് തുടങ്ങിയത്. ബൈക്കിലും ജീപ്പിലും 24 മണിക്കൂർ പട്രോളിംഗും തുടങ്ങി. ക്ലിഫ് ഹൗസിൻെറ പിൻഭാഗം പൂർണമായും മറച്ചു. എല്ലായിടത്തും സിസിടിവി ദൃശ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
മുരുക്കുംപുഴയിൽ നിന്ന് പിഴുതെടുത്ത കല്ലുമായി ക്ലിഫ് ഹൗസിലേക്ക് മാർച്ച് ചെയ്ത ബിജെപി പ്രവർത്തകരെ പൊലീസ് ബാരിക്കേട് വച്ച് തടയുമ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് ഒരു സംഘം ബിജെപി പ്രവർത്തകർ ക്ലിഫ്ഹൗസ് കോബണ്ടിലേക്ക് ചിടിയത്. സമരം നേരിടാൻ വൻ പൊലീസ് സന്നാഹം തയ്യാറായി നിൽക്കുമ്പോഴായിരുന്നു ക്ലിഫ് ഹൗസ് കോംബോണ്ടിലെ പ്രതീകാത്മക കല്ലിടൽ.
മന്ത്രി മന്ദിരത്തിൽ കയറി കല്ലിട്ടശേഷം മുദ്രാവാക്യം വിളിക്കുമ്പോഴാണ് പൊലീസ് എത്തിയത്. തൊട്ടു പുറകിലെ വഴിയിലൂടെ ഇവർ ചാടിക്കടക്കുന്നത് പൊലീസ് അറിഞ്ഞതേയില്ല. കല്ലിടുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട ബിജെപി ക്ലിഫ് ഹൗസിൽ കല്ലിട്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടേയും നാല് സീനിയില്‍ മന്ത്രിമാരുടേയും വസതികള്‍ സ്ഥിതി ചെയ്യുന്ന ക്ലിഫ് ഹൗസ് മന്ദിരം കേരളത്തിലെ അതീവ സുരക്ഷാ മേഖലയാണ്.
സുരക്ഷാ ഉദ്യഗേസ്ഥരുടെ കണ്ണ് വെട്ടിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസില്‍ കടന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് 250 മീറ്റര്‍ മാറിയുള്ള ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ മുതല്‍ അതിസുരക്ഷാ നിയന്ത്രണ മേഖലയാണ്. അനുവാദമില്ലാതെ ആരെയും പ്രവേശനം അനുവദികകില്ല. നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
https://www.facebook.com/Malayalivartha