ലക്ഷങ്ങൾ ശമ്പളം പറ്റിയിട്ട് പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കും... സർക്കാരുദ്യോഗസ്ഥർക്ക് കൊമ്പുണ്ടോ? പണിമുടക്കുകാരേ ഉത്തരം പറയൂ...

സംസ്ഥാന കേന്ദ്ര സര്‍ക്കാരിലെ ശംബളനിരക്ക് മുപ്പതിനായിരം മുതല്‍ മൂന്നു ലക്ഷം രൂപ വരെയാണെന്നിരിക്കെ ഇന്നും നാളെയും നടത്തുന്ന പണിമുടക്കിന്റെ മറുപുറം സമൂഹം തിരിച്ചറിയേണ്ട കാലം വൈകിയിരിക്കുന്നു. ആളോഹരി വാര്‍ഷിക വരുമാനം പതിനായിരം രൂപ മാത്രമായ ഈ രാജ്യത്തിന് ഈ ദേശീയ പണിമുടക്കു ദിവസവും കുടുംബം പോറ്റാന്‍ മണ്ണില്‍ പണിയെടുക്കുന്ന പാവപ്പെട്ട കര്‍ഷകരുടെ വേദന ആരറിയുന്നു. 37 ഡിഗ്രി പകല്‍ താപനിലയില്‍ പൊള്ളുന്ന ഈ ദിവസവും പാടത്തും പറമ്പിലും വിയര്‍പ്പൊഴുക്കുന്ന കര്‍ഷകന് ബാധകമല്ല പണിമുടക്ക്.
ഈ പാവപ്പെട്ട കര്‍ഷക സമൂഹം നല്‍കുന്ന നികുതിപ്പണമാണ് ലക്ഷം ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥ തൊഴിലാളികളുടെ വരുമാനമെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി നമ്മുടെ ജനങ്ങള്‍ക്കില്ലാതെ പോയി. ലക്ഷം രൂപ ശമ്പളത്തിനൊപ്പം ലക്ഷക്കണക്കിന് രൂപ കിമ്പളവും കോഴയും കമ്മീഷനും കിമ്പളവും പറ്റുന്ന ലക്ഷക്കണക്കിന് ഉദ്യോഗസ്ഥര്‍ക്ക് പണി മുടക്കാന്‍ എന്ത് അവകാശം എന്നു കര്‍ഷ സമൂഹവും തൊഴില്‍ രഹിതരും പാവങ്ങളും ചോദിക്കുന്നതില്‍ തെറ്റൊന്നുമില്ല.
ലക്ഷം രൂപ ശംബളമുള്ള ഉദ്യോഗസ്ഥ പ്രമാണിയെ തൊഴിലാളിയെന്നും മാസം പതിനായം രൂപ വരുമാനമില്ലാത്ത കര്‍ഷകനെ ബൂര്‍ഷ്വായെന്നും മുദ്രയടിക്കുന്ന തൊഴില്‍ സംസ്‌കാരം നമ്മുടെ നാട്ടില്‍ എന്നു പൊളിച്ചെഴുതപ്പെടും. സംഘടിത സര്‍ക്കാര്‍, സഹകരണ മേഖലയിലെ തൊഴിലാളികള്‍ക്കൊപ്പം മാസങ്ങളായി ശംബളമില്ലാതെ വലയുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാരും സമരപ്പന്തലില്‍
ഇരിക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്.
കോവിഡും ഇതര സാമ്പത്തിക പ്രതിസന്ധികളും രൂക്ഷമായതോടെ തൊഴില്‍ നഷ്ടപ്പെട്ടവരുടെ വേദനകളെക്കുറിച്ച് പറയാന്‍ സമരക്കാര്‍ക്ക് വാക്കുകളില്ല. മാസങ്ങളായി കേരളത്തില്‍ ശമ്പളം മുടങ്ങിയ ഒരു നിര പത്രക്കാരും ലക്ഷം ശംബളം പറ്റുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കു പിന്നില്‍ കൊടിപിടിക്കുകയും സമരത്തെ ന്യായീകരിച്ച് സംസാരിക്കുകയും ചെയ്യുന്നു.
ഓഫീസില്‍ സമയത്തും കാലത്തും വരാതിരിക്കെയും വന്നാന്‍തന്നെ ജോലി ചെയ്യാതിരിക്കുകയും അനധികൃതമായ അവധിയില്‍ കഴിയുകയും കോഴ ലഭിക്കാതെ ഫയല്‍ നീക്കുകയുമില്ലാത്ത അനേകായിരം ഉദ്യോഗസ്ഥര്‍ ഇന്ത്യയിലുണ്ട്. ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനോ ജോലിയില്‍ നിന്ന് പുറത്താക്കാനോ സാധിക്കാത്ത സര്‍ക്കാര്‍ സംവിധാനത്തെ പൊളിച്ചെഴുത്താനുള്ള ആര്‍ജവം ഇന്ത്യയിലെ മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമില്ലാത്തിടത്തോളം കാലം ഇങ്ങനെയൊക്കെ സംഭവി്ക്കും.
സമരത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കു പിന്നീട് സമരദിനത്തിലെ ശംബളം നല്‍കാന്‍ തയാറാവുന്ന സര്‍ക്കാര്‍ സംവിധാനമാണ് എക്കാലത്തുമുള്ളത്. രാജ്യത്തി്‌ന്റെ നട്ടെല്ലും നിലനില്‍പും അധ്വാനിക്കുന്ന കര്‍ഷക സമൂഹമാണ്. ഇവരുടെ വിയര്‍പ്പില്‍ വിളയുന്ന അന്നമാണ് രാജ്യത്തെ 138 കോടി ജനങ്ങള്‍ക്ക് അന്നമായി മാറുന്നതെന്നിരിക്കെ ഇന്ത്യയിലെ കര്‍ഷക സമൂഹത്തോടു നീതി പുലര്‍ത്താന്‍ ഒരു നിയമവ്യവസ്ഥിതിക്കും കഴിഞ്ഞിട്ടില്ല.
കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിലയും വിപണിയുമില്ലാത്ത സാഹചര്യത്തിലും കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാരുകള്‍ വരുത്തുന്നത്. അനുഭവത്തില്‍ വെള്ളിയാഴ്ച മുതല്‍ നാളെ വരെ സമരത്തിന്റെ പേരില്‍ വീട്ടില്‍ വിശ്രമിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നവരാണ് രാജ്യത്തെ ഉദ്യോഗസ്ഥ വിഭാഗം.
ശമ്പളത്തിനു പുറമെ മരണം വരെ പെന്‍ഷനും ഇന്‍ഷുറന്‍സും എണ്ണമറ്റ ആനുകൂല്യങ്ങളും പറ്റുന്ന ഉദ്യോഗസ്ഥ വരേണ്യ വര്‍ഗത്തിന് നീതി ബോധമുണ്ടെങ്കില്‍ പാവപ്പെട്ട അസംഘടിത തൊഴിലാളികളുടെയും കര്‍ഷകരുടെയും ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള പോരാട്ടത്തില്‍ പങ്കുരാവുകയാണ് വേണ്ടത്.
വീടും വെള്ളവും വെളിച്ചവും വസ്ത്രവും ചികിത്സയുമൊന്നുമില്ലാതെ ആശങ്കകളുടെ നടുവില്‍ ജീവിക്കുന്ന അടിമകളാണ് കര്‍ഷകസമൂഹമെന്ന വസ്തുത സമൂഹം തിരിച്ചറിയുന്നില്ല. ഈ അടിമത്തം ഒന്നുകൊണ്ടു മാത്രമാണ് ഓരോ ഇലക്ഷനിലും കര്‍ഷകര്‍ വോട്ടു ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ടിരിക്കുന്നത്.
കര്‍ഷകരുടെ വോട്ടു വാങ്ങി ജയിക്കുന്ന ഏറെപ്പേരും പിന്നീട് കര്‍ഷകരെ ബോധപൂര്‍വം മറന്നുകളയുന്ന സാഹചര്യമാണ് എക്കാലത്തും നിലവിലുള്ളത്.
സമരം ചെയ്താലു ഇല്ലെങ്കിലും പത്തു വര്‍ഷം ഇടവിട്ട് രാജ്യത്തെ ഉദ്യോഗസ്ഥ വര്‍ഗത്തിന് ശംബളവും ആനൂകൂല്യങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കും. ഇതൊക്കെ കിട്ടിയിട്ടും സംതൃപ്തരല്ലാതെ രാജ്യത്തെ സമരത്തില്‍ നിശ്ചലമാക്കിയിട്ട് എന്തുനേട്ടം എന്നതാണ് പ്രസക്തമായ ചോദ്യം.
https://www.facebook.com/Malayalivartha