കാറിനുള്ളിൽ ഗ്ലാസ് ഉയർത്തി വച്ച് വിഷ വസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചു; എസിയിട്ട ശേഷം വിഷപുക ശ്വസിച്ചു; കടുത്തുരുത്തിയിൽ കാറിനുള്ളിൽ യുവാവ് പിടഞ്ഞത് മരിച്ചത് ഇങ്ങനെ

വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് വിഷ വാതകം ശ്വസിച്ചിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാറിനുള്ളിൽ വിഷാംശമുള്ളസ്തുക്കൾ കൂട്ടി ഇട്ട് കത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തുക്കൾക്കൊപ്പം എ.സി കൂടി പ്രവർത്തിപ്പിച്ചതാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.
അറുനൂറ്റിമംഗലം കെ.എസ് പുരം മുകളേൽ സണ്ണിയുടെ മകൻ ഷെറിൻ സണ്ണി(21) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ ഷെഡിൽ രാവിലെ വിറക് എടുക്കാൻ ചെന്ന ഷെറിന്റെ അമ്മ റാണിയാണ് കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. കോട്ടയത്തുനിന്ന് സയന്റിഫിക് വിദഗ്ദരും വിരളടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന്, കടുത്തുരുത്തി പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ആണ് യുവാവിന്റെ ശ്വാസകോശത്തിൽ വിഷ പുക കണ്ടെത്തിയത്. കാറിനുള്ളിൽ നിന്നും വിഷത്തിന് സമാനമായ വസ്തുക്കൾ പൊലീസ് സംഘത്തിന് ലഭിച്ചിരുന്നു. ഈ വസ്തുക്കൾ കാറിനുള്ളിൽ ഇട്ട് കത്തിച്ചതിനെ തുടർന്നുണ്ടായ വിഷപ്പുകയാണ് മരണകാരണമെന്ന് സംശയിക്കുന്നു. സംസ്കാരം നടത്തി. സഹോദരങ്ങൾ: ആഷ്ലി സണ്ണി, കെവിൻ സണ്ണി.
https://www.facebook.com/Malayalivartha