വിവാഹം ഉറപ്പിച്ച യുവതിയുടെ ബെഡ്‌റൂമിൽ കയറി പെട്രോൾ കുടിച്ച് തീ കൊളുത്തി മരിച്ചു... യുവതിക്കും പരിക്ക്.. പിന്നിലെ കാരണം ഇതാണ്...

യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് തീ പടർന്ന് മരിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു. ജാതിയേരി പൊൻപറ്റ വീട്ടിൽ രത്നേഷ് (42) ആണ് മരിച്ചത്. കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലിൽ ഇന്ന് പുലർച്ചെ 2 മണിക്കാണ് സംഭവം. കല്ലുമ്മൽ ചെറിയ കുനിയിൽ കണ്ണൻ്റെ വീട്ടിലാണ് സംഭവം.
അരകിലോമീറ്ററോളം അകലെയുള്ള യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിൽ കയറുകയും വാതിൽ തകർത്ത് കിടപ്പ് മുറിയിൽ തീ വയ്ക്കുകയായിരുന്നു. വീടിനുള്ള തീയിടാനായിരുന്നു യുവാവിന്റെ ശ്രമം,
തീപിടിക്കുന്നത് കണ്ട അയൽവാസി ബഹളം വെച്ചാണ് വിവരം നാട്ടുകാരെ അറിയിച്ചത്. പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ വീടിന്റെ ടെറസിൽ നിന്ന് ഇറങ്ങി വന്ന രത്നേഷ്, ദേഹമാസകലം പെട്രോൾ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ശരീരത്തിൽ തീപ ആളിപടർന്ന് രത്നേഷ് വീടിന്‍റെ ഗേറ്റിന് സമീപം വീണു.
യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു. പൊള്ളലേറ്റ മൂന്നു പേരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
യുവതിയുടെ വിവാഹം നിശ്ചയിച്ചതോടെ രത്നേഷുമായി അകന്നിരുന്നെന്നും ഇതാണ് പ്രകോപനമായതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. ഇഅടുത്തിടെ യുവതിയുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഏപ്രില്‍ ആദ്യവാരത്തിലായിരുന്നു വിവാഹം. ഇതാണ് യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
യുവതിയുടെ വിവാഹം ഏപ്രിലിൽ നിശ്ചയിച്ചതായിരുന്നു. രത്‌നേഷ് ഇലക്ട്രീഷ്യനാണ്. രത്‌നേഷിന്റെ മൃതദേഹം വടകര ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാദാപുരം ഡിവൈഎസ്പി ടി.പി. ജേക്കബ്, വളയം സിഐ എ. അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
https://www.facebook.com/Malayalivartha