പണിമുടക്ക്, കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ പണി... മേടിക്കുമെന്ന് ഗവർണ്ണർ.. സർക്കാർ ചക്രശ്വാസം വലിക്കുന്നു.

ജനങ്ങളെ വലച്ചും പൊതുഗതാഗതം സ്തംഭിച്ചും സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തിയ സമരത്തിനെ ശക്തിയുക്തം വിമർശിച്ച് ഹൈക്കോടതിയുടെ വാർത്ത നമ്മൾ കേട്ടിരുന്നു. എന്നാൽ അതിന് പിന്നാലെ കടുത്ത താക്കീതുമായി ഗവർണർ കൂടി രംഗത്ത് എത്തിയ ഒരു കാഴ്ചയാണ് നമുക്ക് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിലുൾപ്പടെ സർക്കാരിനെ വെള്ളം കുടുപ്പിച്ച് ഗവർണറുടെ വാക്കുകളാണ് ഇപ്പോൾ എല്ലാവരും കാതോർക്കുന്നത്.
സർക്കാർ ജീവനക്കാരുടെ പണിമുടക്കിനെതിരായ ഹൈക്കോടതിയിൽ വിധിയിൽ നിലപാട് വ്യക്തമാക്കിയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയത്. ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയല്ലാതെ സർക്കാരിന് മുന്നിൽ വേറെ വഴികളില്ലെന്ന് ഗവർണർ വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവ് അനുസരിക്കണമെന്നും ആ ഉത്തരവ് അനുസരിക്കുകയല്ലാതെ സര്‍ക്കാരിന് മറ്റു വഴികളില്ല എന്നുകൂടി അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ പ്രയാസം സര്‍ക്കാര്‍ മനസ്സിലാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.കർശനമായ നടപടികൾ തന്നെയാവും സ്വീകരിക്കേണ്ട വരുന്നത്. പണിമുടക്കുകളിലും മറ്റും ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണെന്നും ഗവർണർ അറിയിച്ചു.
സമരം ചെയ്യുന്ന സർക്കാർ ജീവനക്കാരെ തടയേണ്ടത് സർക്കാരിന്റെ കടമയാണെന്ന് ഹൈക്കോടതി ഇന്നലെ രാവിലെ വ്യക്തമാക്കിയിരുന്നു. സർക്കാർ ജീവനക്കാർ ചൊവ്വാഴ്ച ജോലിക്കു ഹാജരാകണമെന്ന് സർക്കാർ ഉത്തരവിറക്കിയാണ് സമരത്തെ തടഞ്ഞത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. പണിമുടക്കുന്നവർക്ക് ഡയസ്നോൺ ബാധകമാക്കി. അനധികൃതമായി ജോലിക്കു ഹാജാരാകാതിരിക്കുന്നവർക്ക് ശമ്പളം നഷ്ടപ്പെടും.
ഭരണ സംവിധാനം തടസ്സപ്പെടുത്തി സമരം ചെയ്യാൻ ട്രേഡ് യൂണിയൻ നിയമത്തിലും വകുപ്പില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് വിലക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഈ നിരീക്ഷണം. പണിമുടക്ക് മൂലം ജീവനക്കാർക്ക് ജോലിക്ക് ഹാജരാകാൻ ബുദ്ധിമുട്ടെങ്കിൽ അവർക്ക് വാഹനം ഏർപ്പാടാക്കി നൽകണമെന്നും പോലീസിനോടും കെഎസ്ആർടിസി എംഡിയോടും കോടതി വിധിയിൽ നിർദേശിച്ചിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു. മറ്റു മന്ത്രിമാരും പണിമുടക്കിൽ പങ്കുചേർന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രിയും മന്ത്രിമാരും ‘പണി മുടക്കിയ’ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി സെക്രട്ടേറിയറ്റിലെത്തി.
ജീവനക്കാരുടെ പണിമുടക്ക് തടയാൻ കോടതിക്കാവില്ലെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. പണിമുടക്കാൻ ജീവനക്കാർക്ക് അവകാശമുണ്ട്. അവകാശം സംരക്ഷിക്കാൻ ജീവനക്കാർക്ക് മേൽക്കോടതിയിൽ പോകാൻ അവകാശമുണ്ടെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha