സർക്കാർ നിയന്ത്രണത്തിലുള്ള കൂടൽ മാണിക്യ ക്ഷേത്രത്തിൽ ശാസ്ത്രീയ നൃത്തം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയ മൻസിയ ശ്യാം കൃഷ്ണനെ പ്രോൽസാഹിപ്പിക്കാനും പിന്തുണ നൽകാനും തയ്യാറാണ്; ആവിഷ്ക്കാര സ്വാതന്ത്യം അഭിപ്രായ സ്വാതന്ത്യം വിശ്വാസ സ്വാതന്ത്യം എന്നിങ്ങനെ നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന നേതാക്കൻമാരാൽ നയിക്കപ്പെടുന്ന ഇടതു സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കൂടൽ മാണിക്യം ദേവസ്വം ഏർപ്പെടുത്തിയ ഈ വിലക്ക് ഹിന്ദു മതത്തിനും ഭാരതത്തിൻ്റെ കലാ സംസ്ക്കാരത്തിനും വിരുദ്ധമായ നടപടിയാണ്; പ്രതികരണവുമായി വിശ്വഹിന്ദു പരിഷത്

കൊച്ചി - സർക്കാർ നിയന്ത്രണത്തിലുള്ള കൂടൽ മാണിക്യ ക്ഷേത്രത്തിൽ ശാസ്ത്രീയ നൃത്തം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയ മൻസിയ ശ്യാം കൃഷ്ണനെ പ്രോൽസാഹിപ്പിക്കാനും പിന്തുണ നൽകാനും വിശ്വഹിന്ദു പരിഷത്ത് തയ്യാറാണെന്ന് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പിയും ജനറൽ സെക്രട്ടറി വി ആർ. രാജശേഖരനും പ്രസ്താവനയിൽ അറിയിച്ചു.
ആവിഷ്ക്കാര സ്വാതന്ത്യം അഭിപ്രായ സ്വാതന്ത്യം വിശ്വാസ സ്വാതന്ത്യം എന്നിങ്ങനെ നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന നേതാക്കൻമാരാൽ നയിക്കപ്പെടുന്ന ഇടതു സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കൂടൽ മാണിക്യം ദേവസ്വം ഏർപ്പെടുത്തിയ ഈ വിലക്ക് ഹിന്ദു മതത്തിനും ഭാരതത്തിൻ്റെ കലാ സംസ്ക്കാരത്തിനും വിരുദ്ധമായ നടപടിയാണ്.
ക്ഷണിച്ചു വരുത്തിയശേഷം ക്ഷേത്ര വേദിയിൽ ഭരതനാട്യം അവതരിപ്പിക്കാൻ മതത്തിൻ്റെ പേരുപറഞ്ഞ് അവസരം നൽകാത്ത നടപടിക്കെതിരെ കേരളത്തിലെ സ്വയം പ്രഖ്യാപിത സാംസ്കാരിക നായകർ പ്രതികരിക്കാത്തതിൻ്റെ കാരണം പൊതു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു . ഉസ്താദ് ബിസ്മില്ലാ ഖാൻ , യേശുദാസ് , കലാമണ്ഡലം ഹൈദരാലി ഉൾപ്പടെയുള്ള ഇതര മതസ്ഥരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സമൂഹമാണ് ഭാരതത്തിലും കേരളത്തിലുമുള്ള ഹിന്ദുക്കൾ .
മിമിക്രി, ഗാനമേള പോലുള്ള കലാപരിപാടികളിൽ ധാരാളം അഹിന്ദുക്കൾ ക്ഷേത്ര മതിൽ കെട്ടിനകത്ത് കയറുമ്പോൾ അവരെ തടയാൻ ആരും തയ്യാറാകുന്നില്ല.എന്തിന് ഗുരുവായൂരും ശബരിമലയിലും മറ്റു പ്രധാന ക്ഷേത്രങ്ങളിലും സെക്യൂരിറ്റി ജോലിക്ക് പോലും ഇതര മതസ്ഥരെ സർക്കാർ നിയോഗിക്കുന്നുണ്ട്.എന്നാൽ ക്ഷേത്രപാരമ്പര്യത്തിന് അനുസൃതമായ ഭരതനാട്യത്തിന് മാത്രം വിലക്കേർപ്പെടുത്തിയ നടപടി ദുരൂഹമാണ്.
മതങ്ങൾ തമ്മിലുള്ള സ്പർദ്ധ വർദ്ധിപ്പിച്ച്വി ഹിന്ദു സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള കമ്മ്യുണിസ്റ്റ് സർക്കാരിന്റെ ഗൂഡതന്ത്രമായി വേണം ഇതിനെ കാണാൻ. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ആസ്ഥാനം സ്ഥിതിചെയ്യുന്ന പാവക്കുളം ശിവക്ഷേത്രത്തിൽ മൻസിയ ശ്യാം കൃഷ്ണന് സ്വീകരണം നൽകാനും അവരുടെ ശാസ്ത്രീയ നൃത്ത പരിപാടി അവതരിപ്പിക്കാനും വിശ്വ ഹിന്ദു പരിഷത്ത് തീരുമാനിച്ചു കഴിഞ്ഞു.
വേണ്ടി വന്നാൽ വിശ്വ ഹിന്ദു പരിഷത്തിൻ്റെ കീഴിലുള്ള സംസ്ഥാനത്തെ നൂറ്റിനാല്ലത് ക്ഷേത്രങ്ങളിലും അവർക്ക് നൃത്താവതരണത്തിന് അവസരം ഒരുക്കി നൽകാനും സംഘടന തയ്യാറാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ വിജിതമ്പിയും സംസ്ഥാന സെക്രട്ടറി വി. ആർ രാജശേഖരനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
https://www.facebook.com/Malayalivartha