വടക്കുന്നാഥന് കാണിക്കായി 100 പവന്റെ പൊന്നാനയും ഒരുകോടി രൂപയും! ഈശ്വരാ... പ്രവാസി ഭക്തന്റെ കാണിക്കയിൽ മനം നിറഞ്ഞ് ജനങ്ങളും

ഭഗവാന് കാണിക്കയായി പല വഴിപാടുകളും ഭക്തർ സമർപ്പിക്കാറുണ്ട്. എന്നാൽ ആരേയും അതിശയിപ്പിക്കുന്ന കാണിക്ക നൽകി ചിലർ ജനങ്ങളെ ഞെട്ടിക്കാറുണ്ട്. അത്തരം ഒരു സംഭവമാണ് ഇപ്പോൾ തൃശ്ശൂരിൽ നിന്നും നമുക്ക് കേൾക്കുവാൻ സാധിക്കുന്നത്. അതായിത് ഒരു പ്രവാസി വടക്കും നാഥന് നൽകിയിരിക്കുന്ന ഒരു കാണിക്കയാണ് ഏറെ ചർച്ചയായിരിക്കുന്നത്. സോഷ്യൽ മീഡിയയിലും മറ്റും അത് ഇപ്പോൾ ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്.
പ്രവാസിഭക്തന്റെ കാണിക്കയായി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് 100 പവന്‍ തൂക്കമുള്ള സ്വര്‍ണ ആനയും ഒരുകോടി രൂപയും നൽകിയതാണ് സംഭവം. സ്വര്‍ണ ആനയ്ക്ക് 45 ലക്ഷത്തോളം രൂപ വിലമതിക്കും എന്നാണ് കണക്കാക്കുന്നത്. ആനയെ നടയിരുത്തുന്ന ചടങ്ങ് പ്രതീകാത്മകമായി നടത്തുകയും ചെയ്തിട്ടുണ്ട്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആന പഴയന്നൂര്‍ ശ്രീരാമനെയാണ് പ്രതീകാത്മകമായി നടയിരുത്തിയത്. നടയിരുത്തലിന്റെ ചടങ്ങുകളിലെല്ലാം സ്വര്‍ണ ആനയെയും ഉള്‍പ്പെടുത്തിയിരുന്നു. വെള്ളയും കരിമ്പടവും വിരിച്ച് ശ്രീരാമനെ ഇരുത്തിയതിനു സമീപം സ്വര്‍ണ ആനയെയും വെക്കുകയാണ് ചെയ്തത്.
രണ്ട് ആനകള്‍ക്കും പൂജയുമുണ്ടായിരുന്നു. ക്ഷേത്രത്തിലെ വലിയബലിക്കല്ലിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് നടയിരുത്തല്‍ച്ചടങ്ങ് നടന്നത്. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി നേതൃത്വം നല്‍കി.
അതോടൊപ്പം തന്നെ ചടങ്ങില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ എം.ജി. ജഗദീഷ്, മാനേജര്‍ പി. കൃഷ്ണകുമാര്‍, സമിതി പ്രസിഡന്റ് പി. പങ്കജാക്ഷന്‍, സെക്രട്ടറി ടി.ആര്‍. ഹരിഹരന്‍, പി. ശശിധരന്‍, രാമകൃഷ്ണന്‍, ജീവധനം മാനേജര്‍ ഇ.ഡി. അഖില്‍ എന്നിവര്‍ പങ്കെടുക്കുകയുണ്ടായി.
നിമിഷങ്ങൾക്കകം തന്നെ സംഭവം വൈറലായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലടക്കം ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഗൾഫിൽ മലയാളികളും ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ പ്രവാസി ഭക്തൻ എന്നതല്ലാതെ മറ്റൊരു വിവരങ്ങളും പുറത്ത് വന്നിട്ടില്ല.
https://www.facebook.com/Malayalivartha