ആധുനികതയുടെ വരവോടെ ഏറെ സ്വീകാര്യമായ ആശയമാണ് വികസനം; ഒട്ടുമിക്കവരും ഇന്നതിനെ ജനാധിപത്യത്തിൻ്റെ ലെജിറ്റിമസി ഘടകമായിട്ടാണ് കരുതുന്നതും; അതൊരു രാഷ്ട്രീയ ആശയമായി കഴിഞ്ഞിരിക്കുന്നു; അതു കൊണ്ട് തന്നെ വികസനത്താൽ സൃഷ്ടിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങളോ പാരിസ്ഥിതിക ആഘാതമോ പലപ്പോഴും ചെറു പ്രതിഷേധങ്ങൾക്കപ്പുറം വളരാറുമില്ല; പഠനങ്ങൾ പൂർത്തിയാക്കും വരെ കെ.റെയിലിനെ കുറിച്ച് എതിരഭിപ്രായമില്ല; കെ. റെയിലിൽ തന്റെ നിലപാട് വ്യക്തമാക്കി ഡോ. അരുൺകുമാർ

കെ. റെയിലിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഡോ. അരുൺകുമാർ. ആധുനികതയുടെ വരവോടെ ഏറെ സ്വീകാര്യമായ ആശയമാണ് വികസനം എന്നത് . ഒട്ടുമിക്കവരും ഇന്നതിനെ ജനാധിപത്യത്തിൻ്റെ ലെജിറ്റിമസി ഘടകമായിട്ടാണ് കരുതുന്നതും. അതൊരു രാഷ്ട്രീയ ആശയമായി കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എൻ്റെ നിലപാട് കെ. റെയിലിൽ : ആധുനികതയുടെ വരവോടെ ഏറെ സ്വീകാര്യമായ ആശയമാണ് വികസനം എന്നത് . ഒട്ടുമിക്കവരും ഇന്നതിനെ ജനാധിപത്യത്തിൻ്റെ ലെജിറ്റിമസി ഘടകമായിട്ടാണ് കരുതുന്നതും. അതൊരു രാഷ്ട്രീയ ആശയമായി കഴിഞ്ഞിരിക്കുന്നു.
അതു കൊണ്ട് തന്നെ വികസനത്താൽ സൃഷ്ടിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങളോ പാരിസ്ഥിതിക ആഘാതമോ പലപ്പോഴും ചെറു പ്രതിഷേധങ്ങൾക്കപ്പുറം വളരാറുമില്ല. അത് ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നവുമാണ്. എന്നാൽ ആഘാത പഠനമേ പാടില്ല എന്ന നിലപാടിൻ്റെ യുക്തി എത്ര ആലോചിച്ചിട്ടും തെളിയുന്നില്ല.
പൊതുതാത്പര്യങ്ങളേക്കാൾ വലുതാണ് സാമൂഹിക, പാരിസ്ഥിതിക ആഘാതം എന്ന് ഉറപ്പിക്കാൻ എന്ത് വിദഗ്ദ്ധപഠനമാണ് പ്രതിഷേധിക്കുന്നവരുടേയും മാധ്യമ പ്രവർത്തകരുടേയും പക്കലുള്ളത്. വൈകാരികമായി പദ്ധതി ബാധിതർക്ക് സംസാരിക്കാം, പക്ഷെ പൊതുമണ്ഡലത്തിലെ രാഷ്ട്രീയ പ്രവർത്തകരും മാധ്യമ പ്രവർത്തകരുടേയും പ്രതികരണങ്ങൾ എന്തുകൊണ്ടാണ് വൈകാരികമാകുന്നത്. പഠനങ്ങൾ പൂർത്തിയാക്കും വരെ കെ.റെയിലിനെ കുറിച്ച് എതിരഭിപ്രായമില്ല. ഇതാണ് എൻ്റെ നിലപാട്.
https://www.facebook.com/Malayalivartha