ഇത് ഞാന്‍ മറ്റൊരു പെണ്ണിന് വേണ്ടി ചെയ്തതാണ് എന്ന് ദിലീപ് പറഞ്ഞിരുന്നു; യഥാര്‍ത്ഥത്തില്‍ ശിക്ഷ അനുഭവിക്കേണ്ടത് വേറൊരു സ്ത്രീയാണ് എന്നും അവരെ രക്ഷിച്ച് താന്‍ ശിക്ഷിക്കപ്പെട്ടു എന്ന് പറയുന്നത് ആരെ ഉദ്ദേശിച്ചാണെന്ന് പോലീസിനോട് ദിലീപിന് പറയേണ്ടി വരും; ദിലീപിന്റെ ഫോണിലേക്ക് കോടതി രേഖകള്‍ ആരോ അയച്ച് കൊടുത്തതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്; ആരാണ് അയച്ചത് എന്ന് പോലീസിന് അറിയാം; കാരണം ആ നമ്പര്‍ പോലീസിന്റെ കയ്യിലുണ്ട്; ഏറ്റവും വേണ്ടപ്പെട്ട ആരോ ആയിരിക്കണം അതുകൊണ്ടാവാം പുറത്ത് പറയാത്തത്; അടിമുടി ദുരൂഹത

ദിലീപിനെ അന്വേഷണസംഘം ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ അറിയിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. ചോദ്യംചെയ്യല്‍ ചൊവ്വാഴ്ചയും തുടരും. അതേസമയം നടിയെ ആക്രമിച്ച കേസ് ഉയർന്ന് വന്നപ്പോൾ മുതൽ തന്നെ മാഡത്തിന്റെ പേരും ചർച്ചകളിൽ നിറഞ്ഞതാണ്.
മാഡം എന്ന വ്യക്തിയെക്കുറിച്ച് സൂചനകൾ പുറത്ത് വരുന്നതല്ലാതെ കൃത്യമായി ആരാണെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് ഇത് വരെ കഴിഞ്ഞിട്ടില്ല. മാഡം സിനിമാ മേഖലയിൽ നിന്നുള്ള ആളാണെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി മുൻപ് വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ മാഡത്തിനായി വീണ്ടും അന്വേഷണം ആരംഭിച്ചെങ്കിലും ഇപ്പോഴും മാഡം കാണാമറയത്ത് തന്നെയാണ്.
എന്നാലിപ്പോഴിതാ കേസിന്റെ പിന്നിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന മാഡത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ബാലചന്ദ്ര കുമാർ രംഗത്തെത്തുകയാണ്. ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബാലചന്ദ്ര കുമാറിന്റെ പ്രതികരണം.ബാലചന്ദ്ര കുമാറിന്റെ വാക്കുകളിങ്ങനെ
'മാഡം എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് പള്‍സര്‍ സുനിയാണ്. ഇതിന് പിന്നിലൊരു മാഡം ഉണ്ടെന്നും കാവ്യയാണ് തന്റെ മാഡം എന്നും പള്‍സര്‍ സുനി പറഞ്ഞിട്ടുണ്ട്. 2016ലാണ് പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ടത്. അവര്‍ തമ്മില്‍ അഗാധമായ ബന്ധം ഉണ്ടായിരിക്കാം എന്ന് തനിക്ക് അറിയാം. കാരണം ദിലീപ് ഒരാളുടെ തോളില്‍ കയ്യ് വെച്ച് വരണമെങ്കില്‍ അടുപ്പമില്ലാതെ ആവില്ല''.
''അന്ന് പള്‍സര്‍ സുനി കുറ്റം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ തനിക്ക് സംശയിക്കേണ്ട കാര്യവും ഇല്ല. പള്‍സര്‍ സുനി പോയ വഴിക്ക് വണ്ടി നിര്‍ത്തി മതില്‍ ചാടി ഒരു വീട്ടില്‍ ചെന്നതായൊക്കെ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതൊരു സ്ത്രീയുടെ വീടായിരുന്നു എന്നൊക്കെ വാര്‍ത്ത വന്നു. പള്‍സര്‍ സുനി ഒരു കവര്‍ കാക്കനാട്ടുളള കാവ്യയുടെ ലക്ഷ്യയില്‍ കൊടുത്തത് സാഗര്‍ എന്ന ജീവനക്കാരന്‍ സാക്ഷി പറഞ്ഞു''. ''ഇത് ഞാന്‍ മറ്റൊരു പെണ്ണിന് വേണ്ടി ചെയ്തതാണ് എന്ന് ദിലീപ് പറഞ്ഞിരുന്നു.
യഥാര്‍ത്ഥത്തില്‍ ശിക്ഷ അനുഭവിക്കേണ്ടത് വേറൊരു സ്ത്രീയാണ് എന്നും അവരെ രക്ഷിച്ച് താന്‍ ശിക്ഷിക്കപ്പെട്ടു എന്ന് ദിലീപ് പറയുന്നത് താന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അത് ആരെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് പോലീസിനോട് ദിലീപിന് പറയേണ്ടി വരും .ദിലീപിന്റെ ഫോണിലേക്ക് കോടതി രേഖകള്‍ ആരോ അയച്ച് കൊടുത്തതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. സായ് ശങ്കറിന്റെ മൊഴിയിലും അക്കാര്യമുണ്ട്. ആരാണ് അയച്ചത് എന്ന് പോലീസിന് അറിയാം.
കാരണം ആ നമ്പര്‍ പോലീസിന്റെ കയ്യിലുണ്ട്. ഏറ്റവും വേണ്ടപ്പെട്ട ആരോ ആയിരിക്കണം അതുകൊണ്ടാവാം പുറത്ത് പറയാത്തത്. പോലീസ് അത് ഹൈക്കോടതിയെ അറിയിക്കും കേസില്‍ ഉളളത് സിനിമാക്കാരായത് കൊണ്ടാണ് ഇതിനൊരു സിനിമയുടെ കളര്‍ വന്നത്. ആക്രമിക്കപ്പെട്ടത് സിനിമാ നടിയാണ്. കൊട്ടേഷന്‍ കൊടുത്തുവെന്ന ആരോപണം നേരിടുന്നത് സിനിമാ നടന്‍ ആണ്. സാക്ഷികളില്‍ നിരവധി പേര്‍ സിനിമാക്കാരാണ്.
പള്‍സര്‍ സുനി അടക്കമുളള പ്രതികള്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ടാവാം ഓരോന്നും സസ്‌പെന്‍സും ട്വിസ്റ്റുമായി വരുന്നത്. സായ് ശങ്കറിന്റെ കാര്യത്തില്‍ സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് നടന്നത്. 29ന് കോടതി പറഞ്ഞു ഫോണ്‍ സമര്‍പ്പിക്കണം എന്ന്. അവരുടെ കയ്യിലാണ് 29, 30, 31 ദിവസങ്ങളില്‍ ഫോണുകള്‍ കേരളത്തിനെ പിടിച്ചുലയ്ക്കാന്‍ സാധിക്കുന്ന ചില രേഖകള്‍ ഫോണില്‍ നിന്നെടുത്ത് കളയണം. അതിനായി ഒരു ഐടി വിദഗ്ധനെ വേണം.
ആകെ 72 മണിക്കൂറേ ഉളളൂ. അങ്ങനെയാണ് അറിയുന്ന സൈബര്‍ വിദഗ്ധനെ ബന്ധപ്പെടുന്നത് .അവന്‍ ഒരേ സമയം രണ്ട് മുന്തിയ ഹോട്ടലുകളില്‍ മുറിയെടുത്തു. കണ്‍ഫ്യൂഷനുണ്ടാക്കാനായിട്ടാണത്. ഒന്നില്‍ കിടക്കാനും മറ്റേതില്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാനും. ലോകചരിത്രത്തില്‍ വില്ലന്മാര്‍ ജയിച്ച ചരിത്രമില്ല. ഇങ്ങനെ കുറേ നാടകങ്ങള്‍ കാണിക്കാം എന്നേയുളളൂ. ഇവിടെ വില്ലന്‍ ആരോപണ വിധേയരും നായകന്‍ പോലീസുമാണ്.. അന്തിമ വിജയം പോലീസിന് തന്നെ ആയിരിക്കും എന്നാണ് കരുതുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
അതേസമയം സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് കൈമാറിയ തെളിവുകളും ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ വീഡിയോ ക്ലിപ്പുകളും മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യല്‍ ദിലീപിനെ സമ്മര്‍ദത്തിലാക്കിയെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ 11.20-ഓടെയാണ് ദിലീപ് ആലുവ പോലീസ് ക്ലബ്ബിലെത്തിയത്. വൈകീട്ട് 6.30-വരെ ചോദ്യംചെയ്യല്‍ തുടര്‍ന്നു. ക്രൈംബ്രാഞ്ച് ദിലീപിന്റെ മൊബൈല്‍ ഫോണില്‍നിന്ന് വീണ്ടെടുത്ത തെളിവുകള്‍ നിരത്തിയായിരുന്നു എ.ഡി.ജി.പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യല്‍.പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന മറുപടിയാണ് ദിലീപ് നല്‍കിയത്.
https://www.facebook.com/Malayalivartha